#ദിനസരികള്‍ 629


ശബരിമലയില് പെണ്പാദം പതിഞ്ഞിരിക്കുന്നു. എല്ലാ വിലക്കുകളേയും വെല്ലുവിളിച്ചുകൊണ്ട് , ആണത്തത്തിന്റെ ഹുങ്കുകളെ തൃണവത്ഗണിച്ചുകൊണ്ട് ബിന്ദുവും കനകദുര്ഗ്ഗയും ചരിത്രപരമായ ദൌത്യം നിറവേറ്റിയിരിക്കുന്നു. ഭരണഘടന വിഭാവനം ചെയ്യുന്ന തുല്യത എന്ന ആശയത്തോട് നാം ഒരു പടികൂടി അടുത്തിരിക്കുന്നു.ചരിത്രത്തിലെ ഈ ഊജ്ജ്വലമൂഹൂര്ത്തിന് സാക്ഷിയാകാന് കഴിഞ്ഞതില് നാം അഭിമാനിക്കുക.

അതോടൊപ്പം തെരുവീഥികളില് പേപിടിച്ച് ഇളകിയാടുന്ന സംഘപരിവാരമെന്ന പൊള്ളുകളെ കാണാതിരുന്നു കൂടാ. വിശ്വാസമോ , ഹിന്ദുമതവുമായി ബന്ധപ്പെട്ട ഏതെങ്കിലും താല്പര്യങ്ങളോ ഈ അല്ല കോമാളിക്കൂട്ടത്തിനുള്ളതെന്ന് നമുക്ക് ഇന്ന് വ്യക്തമായറിയാം. മുതലെടുപ്പിന്റെ മാത്രം മുദ്രാവാക്യങ്ങളാണ് അവര് ഉന്നയിക്കുന്നത്, തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയനേട്ടം മാത്രമാണ് ഉന്നം വെയ്ക്കുന്നത്.അവരുടെ പേക്കൂത്തുകള്ക്കു മുന്നില് ജനതയെ ഭയപ്പെടുത്തി വെറുങ്ങലിപ്പിച്ചു നിറുത്താനുള്ള ശ്രമമാണ്.ഒരിക്കല് നാം അവരുടെ മുന്നില് വഴങ്ങിക്കൊടുത്താല് പിന്നെ ഒരിക്കലും തല ഉയര്ത്തി നില്ക്കാനാവില്ലെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ട സാഹചര്യമാണുള്ളത്.അവര് കലാപം വിതയ്ക്കാനുള്ള തീവ്രശ്രമത്തിലാണ് , നാം അതിനെ ജാഗ്രതയോടെ പ്രതിരോധിക്കുക തന്നെ വേണം.

അതുകൊണ്ട് എന്റെ അഭ്യര്ത്ഥന ഇടതുപക്ഷ പ്രവര്ത്തകരോടോ വിശിഷ്യ സി പി ഐ എമ്മുകാരോടോ അല്ല മറിച്ച് , സംഘപരിവാരത്തിന്റെ പ്രചാരണങ്ങളെ വിശ്വസിച്ച് തെരുവിലേക്കിറങ്ങുന്ന പാവപ്പെട്ട വിശ്വാസികളോടാണ്. ദയവായി ഈ ദിവസങ്ങളില് നിങ്ങള് കഴിയുന്നത്ര വീടുകളില് തന്നെ കഴിഞ്ഞു കൂടുക. ഇവരെ വിശ്വസിച്ച് ഒരു കാരണവശാലും നിങ്ങള് പുറത്തിറങ്ങരുത്. കാരണം ബലിദാനികളെ സൃഷ്ടിച്ചുകൊണ്ടു കലാപത്തിന് കൊഴുപ്പുകൂട്ടുവാനുള്ള തീവ്രയത്നത്തിലാണ് സംഘപരിവാരമാകെത്തന്നെയും. അവര് നിങ്ങളെ പിന്നില് നിന്നും കുത്തും. വിശ്വാസസംരക്ഷണത്തിനുവേണ്ടി ബലിയര്പ്പിച്ചവന് എന്ന വിശേഷണം ചാര്ത്തിത്തരും. കൊന്നത് ഇടതുപക്ഷ പ്രവര്ത്തകരാണെന്നു പ്രചരിപ്പിക്കപ്പെടും.നാട്ടിലാകെ കലാപമുണ്ടാക്കാനുള്ള ശ്രമത്തിന് പാവപ്പെട്ട വിശ്വാസികള് ഇരകളാകാന് നിന്നുകൊടുക്കരുത്.



ഇപ്പോള് ആടിത്തിമര്ക്കുന്ന ഈ കാണുന്ന കാളീകൂളി വേഷങ്ങളെയൊക്കെ കാലം ചവറ്റുകുട്ടയിലേക്ക് തള്ളിമാറ്റും. പോകോപ്പോകെ ശബരിമലയിലെ സ്ത്രീപ്രവേ ശനം വലിയ സാമൂഹ്യമുന്നേറ്റമായി പരിഗണിക്കപ്പെടും.ആ മുന്നേറ്റത്തിനു തുരങ്കം വെച്ചുകൊണ്ടിരിക്കുന്ന ഓരോരുത്തരുടേയും പേരുകള് നാളെ വരാനുള്ളവര് രേഖപ്പെടുത്തുന്നത് തെമ്മാടികള് എന്ന ഗണത്തിലായിരിക്കും. അന്ന് കോടി നക്ഷത്രപ്രഭയോടെ കനക ദുര്ഗ്ഗ , ബിന്ദു എന്നീ രണ്ടുപേരുകള് വെട്ടിത്തിളങ്ങി നില്ക്കും.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 1259 അയ്യപ്പപ്പണിക്കരുടെ കം തകം