Posts

Showing posts from November 17, 2019

#ദിനസരികള്‍ 950 എം എം ബഷീറിന്റെ കവിത

            ഡോ. എം എം ബഷീറിന്റെ കവിത – തെരഞ്ഞെടുത്ത പ്രബന്ധങ്ങള്‍ എന്ന ലേഖന സമാഹാരം കവിതയുടെ ഉള്‍വഴികളിലേക്ക് സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് തെളിച്ചമുള്ള ഒരു വഴികാട്ടിയാണ്.കവിത വ്യക്തിപരമായ ഒരു സാന്ത്വനാനുഭവമാണ് എന്ന അഭിപ്രായം ബഷീറിനോളം എനിക്കില്ലെങ്കിലും കവിതയുടെ അടിസ്ഥാനശിലകളെക്കുറിച്ച് അവബോധമുണ്ടാക്കുവാന്‍ ഈ പുസ്തകം സഹായിക്കുമെന്ന കാര്യത്തില്‍ സംശയമില്ല.നാം കൈകാര്യം ചെയ്യുന്ന ആയുധങ്ങളെക്കുറിച്ചുള്ള ധാരണ അതിനെ എത്രയൊക്കെ വ്യത്യസ്തമായ തരത്തില്‍ പ്രയോഗിക്കാന്‍ കഴിയുമെന്ന ധാരണയുണ്ടാക്കുമല്ലോ. അതുപോലെതന്നെ കവിതയുടെ രസക്കൂട്ടുകളെക്കുറിച്ചുള്ള അറിവും പുതിയ ഭാവുകത്വങ്ങളെ കൃതികളിലേക്ക് ആനയിച്ചുകൊണ്ടുവരാന്‍ കവികളെ പ്രാപ്തരാക്കുമല്ലോ           “ സാഹിത്യരചനയുടെ മാധ്യമം ഭാഷയാണ്. ഭാഷ സാഹിത്യ സൃഷ്ടിക്കുള്ള അസംസ്കൃത വസ്തു മാത്രമല്ല. ചിത്രകാരന് ചായങ്ങള്‍ പ്രയോജനപ്പെടുന്നതു പോലെയല്ല കവിക്ക് ഭാഷ പ്രയോജനപ്പെടുന്നത്.ചിത്രകലയില്‍ ചായങ്ങള്‍ മാധ്യമം മാത്രമാണ്.എന്നാല്‍ സാഹിത്യത്തില്‍ ഭാഷ മാധ്യമം എന്നതിനു പുറമേ കലാസൃഷ്ടിയുടെ കലാത്മകതയെ ശക്തിയായി സ്വാധീനിക്കുകയും ചെയ്യുന്നു.ഭാവത്തിന്റെ പ്രത്യക്ഷ

#ദിനസരികള്‍ 948 കേരളം മുദ്രാവാക്യങ്ങളിലൂടെ - 2

വിമോചന സമരകാലം. രാഷ്ട്രീയ കേരളം എല്ലാ തരത്തിലുള്ള അധാര്‍മിക കൂട്ടുകെട്ടുകളേയും ഒരൊറ്റ വേദിയില്‍ കണ്ട കാലം. നെറികെട്ട ആരോപണങ്ങളുടെ പെരുമഴ. അവയൊക്കെയും മുദ്രാവാക്യങ്ങളായി പിറന്നു വീണപ്പോള്‍ ഒന്നാന്തരം അശ്ലീലങ്ങളായി മാറി നമ്മുടെ രാഷ്ട്രീയ ധാരണകളേയും ജനാധിപത്യബോധ്യങ്ങളേയും കൊഞ്ഞനം കുത്തി.അധിക്ഷേപങ്ങളെ വിളിച്ചു കൊടുക്കുന്നവരും ഏറ്റു വിളിക്കുന്നവരും ആഘോഷങ്ങളാക്കി.ഒരു തരത്തിലുള്ള ധാര്‍മ്മികബോധങ്ങളും അവരെ പിന്തിരിപ്പിച്ചില്ല.           നാടു ഭരിക്കാനറിയില്ലെങ്കില്‍  താടി വടിക്കൂ നമ്പൂരി എന്നത് കേള്‍ക്കുമ്പോള്‍ ഒരു ശരാശരി മുദ്രാവാക്യമല്ലേ എന്നു ചിന്തിച്ചു പോകാവുന്നതാണെങ്കിലും താടി വടിക്കുക എന്നതിനു പിന്നില്‍ തൊഴില്‍പരവും ജാതീയവുമായ ആക്ഷേപം ഉള്‍‌‌ച്ചേര്‍ന്നിരിക്കുന്നത് നമുക്ക് മനസ്സിലാകുന്നതാണ്.ക്ഷൌരം ഒരു തൊഴിലായി സ്വീകരിച്ചിരിക്കുന്നവര്‍ തന്നെ ആ മുദ്രാവാക്യം ഒരാലോചനയും കൂടാതെ ഏറ്റുവിളിച്ചിട്ടുണ്ടാകണം. അത്തരത്തിലുള്ള ഒരു സാഹചര്യം ശബരിമല കാലത്തും നാം കണ്ടതാണ്. ആര്‍ത്തവം അശുദ്ധമാണെന്നും അതുവഴി തങ്ങള്‍ അശുദ്ധരാണെന്നും പ്രഖ്യാപിക്കുന്ന സ്ത്രീകള്‍ നമ്മുടെ തെരുവുകളിലേക്ക് ഇറങ്ങിയത് ഇക്കാലത്താ

#ദിനസരികള്‍ 948 കേരളം മുദ്രാവാക്യങ്ങളിലൂടെ

        മുദ്രാവാക്യങ്ങള്‍ കേവലം ആവശ്യങ്ങളെ മാത്രമല്ല , സമൂഹത്തിന്റെ സമരോത്സുകമായ ചലനാത്മകതയെക്കൂടിയാണ് അടയാളപ്പെടുത്തുന്നത്. അതുകൊണ്ടുതന്നെ നാം മുഴക്കിയ മുദ്രാവാക്യങ്ങളുടെ ചരിത്രം പഠിക്കുന്ന വിദ്യാര്‍ത്ഥിക്ക് ഒരു ജനത പിന്നിട്ടു പോന്ന കാലത്തിന്റെ നേര്‍ച്ചിത്രം കൂടി അവയില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയും. ഒന്നു കൂടി വിശദമാക്കിയാല്‍ സാമൂഹ്യമായ മുന്നേറ്റത്തിന്റേയും , പിന്നോട്ടടിക്കലുകളുടേയുമൊക്കെ സൂചകങ്ങളും ചരിത്ര രചനയിലെ സമാന്തരരേഖകളുമായി നാം വിളിക്കുകയും ഏറ്റുവിളിക്കുകയും ചെയ്ത മുദ്രാവാക്യങ്ങള്‍ മാറുന്നുവെന്ന് കാണാം.           ഉരിയരിപോലും കിട്ടാനില്ല           പൊന്നു കൊടുത്താലും           ഉദയാസ്തമനം പീടിക മുന്നില്‍              നിന്നു നരച്ചാലും എന്ന മുദ്രാവാക്യം കോളനിക്കാലത്തെ അരിക്ഷാമത്തോളമെത്തുന്നുണ്ട്.തങ്ങളെ ഭരിക്കുന്നവരോടുള്ള എതിര്‍പ്പിനോടൊപ്പം രാജ്യത്തിന്റെ അവസ്ഥ അടിമത്തത്തില്‍ നിന്നും മോചിപ്പിക്കപ്പെടേണ്ട ആവശ്യകതയെക്കുറിച്ചും ആ ജനതയ്ക്ക് അറിയാമായിരുന്നു. അതുകൊണ്ടാണ് ,           തടംതല്ലിത്തകര്‍ക്കുമീ           തടിനിയിലൂടെ നമ്മള്‍          മടിയാതെ സഹജരേ         

#ദിനസരികള്‍ 947 ഹെല്‍‌മറ്റ് – ഉപേക്ഷ വിചാരിക്കേണ്ടതില്ല.

            നിരത്തുകളില്‍ പൊലിഞ്ഞുപോകുന്ന ജീവനുകളെ മുന്‍നിറുത്തി ഹെല്‍മറ്റ് നിയമത്തില്‍ വെള്ളം ചേര്‍ക്കരുത് എന്നാവശ്യപ്പെടുന്ന മാതൃഭൂമിയുടെ ഇന്നത്തെ എഡിറ്റോറയില്‍ നാം കാണാതെ പോകരുത്. വളരെ പ്രസക്തമായ ഒരു വിഷയം അതിന്റെ പ്രസക്തിയും പ്രാധാന്യവും വ്യക്തമാക്കിക്കൊണ്ട് കൃത്യമായ സമയത്തുതന്നെ അവതരിപ്പിച്ചിരിക്കുന്നു. കൂടാതെ ഇന്നലെ മാതൃഭൂമി തന്നെ പ്രസിദ്ധീകരിച്ച ‘ മറക്കരുത് 2018 ലെ ഈ കണക്കുകള്‍ ’ എന്ന വാര്‍ത്ത കൂടി പരിഗണിക്കുക. ” “ റോഡപകടത്തില്‍ മരിക്കുന്നവരുടെ എണ്ണത്തില്‍ ലോകത്ത് ഒന്നാം സ്ഥാനത്താണ് നമ്മുടെ രാജ്യം.2015 ല്‍ ഒരു ലക്ഷം പേരും 2016 ല്‍ ഒന്നര ലക്ഷം പേരുമാണ് റോഡില്‍ മരിച്ചത്.ഒരു വലിയ യുദ്ധത്തില്‍ മരിക്കുന്നവരുടെ എണ്ണത്തെക്കാള്‍ കൂടുതലാണിത്.2018 ല്‍ മാത്രം അപകടത്തില്‍ കുടുങ്ങിയ ഇരുചക്ര വാഹനങ്ങളില്‍ സഞ്ചരിച്ച 43614 പേരാണ് മരിച്ചത്.ഇതില്‍ വാഹനമോടിച്ച 28250 പേരും പിന്‍സീറ്റിലുള്ള 15364 പേരുമാണുള്ളത്.ഇതില്‍ കേരളത്തിന്റെ പങ്ക് 1121 പേരാണ്.612 പേര്‍ വാഹനമോടിച്ചവരും 509 പേര്‍ പിന്‍സീറ്റിലിരുന്നവരും.ഭൂവിസ്തൃതിയില്‍ രാജ്യത്തിന്റെ 1.18 ശതമാനം മാത്രമുള്ള കേരളം റോഡപകടങ്ങളില്‍ എട്ടുമുതല്‍ പന്ത്ര

#ദിനസരികള്‍ 946 അത്ര വിശുദ്ധമോ ഇസ്ലാമിക തീവ്രവാദം ?

          മാവോയിസ്റ്റുകളെ സഹായിക്കുന്നത് ഇസ്ലാമിക തീവ്രവാദികളാണ് എന്നാണ് സി പി ഐ എം കോഴിക്കോട് ജില്ലാ സെക്രട്ടറി പറഞ്ഞത്. ആ പ്രസ്താവനക്കെതിരെ വിവിധ മേഖലകളില്‍ നിന്നും വലിയ പ്രതികരണങ്ങളുണ്ടായി. മുസ്ലിം സമൂഹത്തെ ഒറ്റപ്പെടുത്താനും തീവ്രവാദികളാക്കാനും ഇസ്ലാമോഫോബിയ വളര് ‍ ത്താനും മറ്റും മാത്രമാണ് ആ പ്രസ്താവന സഹായിക്കുക എന്ന വാദമുയര് ‍ ത്തിക്കൊണ്ട് ചിലര് ‍ രംഗത്തു വന്നു. എന്നാല് ‍ കേവലം ഒച്ചപ്പാടുകള് ‍ ക്കപ്പുറത്ത്   ആ പ്രസ്താവനയില് ‍ എന്താണ് അസ്വാഭാവികമായിട്ടുള്ളതെന്ന് ചൂണ്ടിക്കാണിക്കാന് ‍ ഒരാള് ‍ ക്കും കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത.           ഇവിടെ മറ്റൊരു കാര്യം ശ്രദ്ധിക്കാതെ പോകരുത്. ഇസ്ലാം തീവ്രവാദികളെക്കുറിച്ച് പറയുമ്പോള്‍ ഇസ്ലാമിനെ മുന്നില്‍ നിറുത്തി പ്രതിരോധം തീര്‍ക്കാന്‍‌ ശ്രമിക്കുന്നുവെന്നതാണത്. ഫലത്തില്‍ തീവ്രവാദത്തെത്തന്നെയാണ് അക്കൂട്ടര്‍ പ്രോത്സാഹിപ്പിക്കുന്നത്. അത് വളരെ നീചവും നിന്ദ്യവുമായ പ്രവര് ‍ ത്തിയാണ്.മോഹനന് ‍ മാസ്റ്റര് ‍ പറഞ്ഞത് മാവോയിസ്റ്റുകളെ സഹായിക്കുന്ന ഇസ്ലാമിക തീവ്രവാദികളെക്കുറിച്ച് മാത്രമാണ്. അതില് ‍ സാധാരണക്കാരാ

#ദിനസരികള്‍ 945 ഇന്ത്യൻ ഭരണഘടനയുടെ ചരിത്രവഴികൾ – 3

1937 ല്‍ ഇന്ത്യക്കാരുടേതായ ഒരു ഭരണഘടനാ നിര്‍മ്മാണ സഭ രൂപപ്പെടുത്തുന്ന ഭരണഘടന   ഇന്ത്യ ഗവണ്‍‌മെന്റ് ആക്ടിന് പകരം സ്ഥാപിക്കപ്പെടണമെന്ന ആവശ്യം കോണ്‍ഗ്രസ് മുന്നോട്ടു വെച്ചു. ” മഹത്തായ ഒരു ജനത സ്വന്തം സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന് ഉറപ്പിച്ചു കഴിഞ്ഞാല്‍ ഒരു ശക്തിയ്ക്കും ഗ്രേറ്റ് ബ്രിട്ടനു പോലും അവരുടെ വഴി തടയാനാകില്ല ” എന്നാണ് ആ പ്രമേയം അവതരിപ്പിച്ചു കൊണ്ട് പ്രഖ്യാപിക്കപ്പെട്ടത്. അതുവരെ സ്വീകരിച്ചു പോന്ന വഴക്കങ്ങളുടേയും വിട്ടുവീഴ്ചകളുടേയും ഒരു തലത്തില്‍ നിന്നും ഇന്ത്യയുടെ കാഴ്ചപ്പാടുകള്‍ ഏറെ മാറിത്തുടങ്ങിയിരുന്നു. രണ്ടാം ലോകമഹായുദ്ധത്തിലെ നമ്മുടെ പങ്കാളിത്തം ബ്രിട്ടന്‍ ഏകപക്ഷീയമായാണ് പ്രഖ്യാപിച്ചതന്ന് നേരത്തെ സൂചിപ്പിച്ചിരുന്നല്ലോ.ഇന്ത്യയൊട്ടാകെ അത്തരമൊരു നീക്കത്തില്‍ പ്രതിഷേധിച്ചതും നാം കണ്ടു.ഇന്ത്യക്കാരുടെ ഈ അസംതൃപ്തി ലഘൂകരിക്കാനും ബ്രിട്ടനെ സഹായിക്കാനുള്ള മനസ്ഥിതി സൃഷ്ടിക്കുവാനും ലിന്‍ലിങ്തോ പ്രഭു ഓഗസ്ത് പ്രഖ്യാപനം 1940 ല്‍ - പ്രാതിനിധ്യ ഭരണഘടനാ നിര്‍മ്മാണ സഭ എന്ന ആശയം - കൊണ്ടുവന്നുവെങ്കിലും അതും നാം നിരാകരിച്ചു. ഈ സാഹചര്യത്തിലാണ് നാം ബ്രിട്ടീഷുകാര്‍  ഇന്ത്യ വിട്ടേമതിയാകൂ എന്ന മു