#ദിനസരികള് 1265 നൂറു ദിവസം നൂറു പുസ്തകം ||നാലാം ദിവസം - ദന്തഗോപുരം ||
( മാരാര് കൃതികളിലൂടെ ) മണ്ണില്‍ ചവിട്ടി നില്ക്കാത്ത ,മണ്ണിന്റെ മണമേല്ക്കാത്ത ദന്തഗോപുരവാസിയായ വിമര്‍ശകന്‍ എന്നൊരു ആക്ഷേപം മാരാര്‍ക്കെതിരെ ഉന്നയിക്കപ്പെട്ടപ്പോള്‍ എങ്കില്‍ അങ്ങനെതന്നെയാകട്ടെ എന്നാണ് അദ്ദേഹം ചിന്തിച്ചത്. ആ ചിന്തയുടെ ബഹിര്‍സ്ഫുരണമാണ് ദന്തഗോപുരം എന്നു തന്നെ പേരിട്ടിരിക്കുന്ന ലേഖനസമാഹാരം. ഒരു പക്ഷേ അദ്ദേഹത്തിന്റെ പിന്നാലെ നടന്ന് പ്രകോപനമുണ്ടാക്കാതിരുന്നെങ്കില്‍ കല ജീവിതം തന്നെ എന്ന ചിന്തയില്‍ നിന്ന് ജീവിതത്തിനു വേണ്ടിയാണ് കല എന്ന വസ്തുതയിലേക്ക് മാരാര്‍ എത്തുമായിരുന്നു. അതുരണ്ടും തമ്മില്‍ വളരെ നേര്‍ത്ത ഒരതിരേ ഉണ്ടായിരുന്നുള്ളുവെങ്കിലും മാരാരെ അപ്പുറത്ത് നിറുത്തുവാന്‍ ഉത്സാഹിച്ചവരെ തൃപ്തിപ്പെടുത്തിക്കൊണ്ട് പ്രാകോപിതനായ മാരാര്‍ ജീവിതം കലയ്ക്കു വേണ്ടി എന്ന തുരുത്തില്‍ നിന്നും കല ജീവിതം തന്നെ എന്ന വഞ്ചിയെ ഏറെ ദൂരത്തിലേക്ക് തള്ളിയകറ്റുകയാണുണ്ടായത്. ഫലമോ ? കല ജീവിതത്തിനു വേണ്ടി എന്ന ചിന്തയ്ക്ക് ലഭിക്കുമായിരുന്ന ഏറ്റവും സമര്‍ത്ഥനായ ഒരു പോരാളിയെ നഷ്ടപ്പെടുകയും അയാള്‍ തന്റേതായ ...