#ദിനസരികള് 1271 നൂറു ദിവസം നൂറു പുസ്തകം ||പത്താം ദിവസം – മാരാരുടെ കത്തുകള്‍ ||
( മാരാര് കൃതികളിലൂടെ ) മാരാരുടെ കത്തുകള്‍ വായിക്കുക എന്നത് രസമുള്ള കാര്യമാണ്. കേവലം വ്യക്തിപരമായ കുശലാന്വേഷണങ്ങള്‍ക്കും മറ്റും അപ്പുറത്ത് ആ കത്തുകള്‍ പലപ്പോഴും സാഹിത്യത്തിന്റെ , സംസ്കാരത്തിന്റെ ഊര്‍ജ്ജ്വസ്വലമായ ചില വിതാനങ്ങളെ തൊട്ടുനില്ക്കുന്നവയാണ്. അതുകൊണ്ടുതന്നെ മാരാരുടെ ആഴവും പരപ്പുമുള്ള ലേഖനങ്ങളെന്നതുപോലെ തന്നെ അദ്ദേഹം തന്റെ സമകാലികരായ പ്രസിദ്ധ വ്യക്തികള്‍ക്ക് അയച്ച കത്തുകളും പ്രസക്തമാണ്. മകന്‍ മുരളിധരന്‍ ആ പ്രസക്തിയെ ഇങ്ങനെ ചൂണ്ടിക്കാണിക്കുന്നു : " സാഹിത്യകാരന്മാരുടെ കത്തുകള്‍ പ്രസിദ്ധപ്പെടുത്തുന്നത് ഉചിതമല്ലെന്നുളള ഒരു അഭിപ്രായം നമ്മുടെ സഹൃദയന്മാരുടെയിടയിലുണ്ട്. അതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ആ കത്ത് എഴുതിയ വ്യക്തി പില്ക്കാലത്ത് അതാരെങ്കിലും പ്രസിദ്ധപ്പെടുത്തിയേക്കുമെന്ന് കരുതിയിട്ടുണ്ടാവില്ലല്ലോ എന്നാണ്. സാഹിത്യകാരനെ സാമാന്യനായൊരാളല്ല സമാജത്തിലെ സംസ്കാരനായകനായാണ് നാം കരുതിപ്പോരാറ്. അതുകൊണ്ട് ഒരു കൊച്ചുകുടുംബത്തിന്റെ നാലുചുവരുകള്‍ക്കുള്ളില്‍ അദ്ദേഹം ഒതുനില്ക്കുന്നില്ല.വ്യക്തികള്‍ക്കയക്കുന്ന കത്തിലായിരിക്കും വാസ്തവത്തില്‍ സാഹിത്യകാരന്റെ യഥാര്‍ത്ഥ...