#ദിനസരികള്‍ 748
ഇതിഹാസങ്ങളിലെ ആക്രമണോത്സുകതയും യെച്ചൂരിയും മഹാഭാരതത്തിലും രാമായണത്തിലും ആക്രമണോത്സുകത ധാരാളമുണ്ട് എന്ന് സീതാറാം യെച്ചൂരി പറയുന്നതില്‍ അതിശയോക്തി ഒട്ടും തന്നെയില്ല.( . "Sadhvi Pragya Singh Thakur said that Hindus don't believe in violence. Many kings and principalities have fought battles in the country. Ramayana and Mahabharata are also filled with instances of violence and battles. Being a pracharak, you narrate the epics but still claim Hindus can't be violent?" ) വര്‍ണ ധര്‍മ്മത്തെ പിന്തുടരുന്ന സാമൂഹിക ജീവിതത്തെ സംസ്ഥാപിക്കുന്നതിലും അതിനെതിരെ നിലകൊള്ളുന്ന ആശയങ്ങളേയും വ്യക്തികളേയും ഉന്മൂലനം ചെയ്യുന്നതിലും തുടങ്ങി വര്‍ത്തമാനകാലത്ത് ഇതരമതവിഭാഗങ്ങളോടും ദളിതരോടുമുള്ള പല വിധ നീചവൃത്തികളോളം എത്തിനില്ക്കുന്ന ഹിന്ദുത്വ , എല്ലാക്കാലത്തും മേമ്പൊടിയായി സഹിഷ്ണുതയുടെ വിവിധ വിശേഷണങ്ങളെ ചേര്‍ത്തു വെച്ചിട്ടുമുണ്ട്. ഗാന്ധി അടക്കമുള്ള അഹിംസാവാദികള്‍ സഹിഷ്ണുതാവാദത്തിന്റെ വക്താക്കളും പ്രയോക്താക്കളുമായി രംഗത്തിറങ്ങിയിട്ടുണ്ടെങ്കിലും പക്ഷേ അതൊക്കെ പൊള്ളയാണെന്നും ആന്തരികമായി അന്യമതങ...