Posts

Showing posts from May 10, 2020

#ദിനസരികള്‍ 1125 കല വ്യാഖ്യാനിക്കപ്പെടുന്നു.

Image
            വാക്കുകളിലൂടെ എന്നതിനെക്കാള്‍ കാഴ്ചയിലൂടെ നമ്മെ എളുപ്പത്തില്‍ പ്രകോപിപ്പിക്കുവാനും പ്രചോദിപ്പിക്കുവാനും കഴിയും. “ കാഴ്ചയിലെ രൂപകല്പനകള്‍ ഒരു പക്ഷേ മസ്തിഷ്കത്തിന്റെ വലത്തെ അര്‍ദ്ധഗോളം മനസ്സിലാക്കി വളരെ കഴിഞ്ഞാണ് വാക്യാര്‍ത്ഥത്തില്‍‌ കാര്യങ്ങള്‍ മനസ്സിലാക്കുന്ന ഇടത്തെ അര്‍ദ്ധഗോളം അതിന്റെ കാരണം കണ്ടെത്തുന്നതെന്നത് എനിക്ക് കൌതുകകരമായി തോന്നുന്നു.ഇടത്തെ അര്‍ദ്ധഗോളത്തിന്റെ ഭാഷ ആധാരമാക്കിയ പ്രസ്താവനാരൂപത്തിലുള്ള യുക്തിയും വലത്തെ അര്‍ദ്ധഗോളത്തിന്റെ കൂടുതല്‍ സ്വപ്നതുല്യമായ അന്തര്‍ജ്ഞാനപരമായ ചിന്താരീതിയും തമ്മിലൊരു വിവരവിനിമയ തടസ്സം നിലവിലുണ്ടെന്നും മികച്ച കല ചിലപ്പോഴൊക്കെ വിജയിക്കുന്നത് ഈ തടസ്സം അലിഞ്ഞു പോകുമ്പോഴാണെന്നും “ മെറ്റഫോര്‍ അഥവാ രൂപകം എന്ന ആശയത്തെ അവതരിപ്പിച്ചുകൊണ്ട് രാമചന്ദ്രന്‍ സുചിപ്പിക്കുന്നു.ഇവിടെ ഒന്നൊന്നിനെക്കാള്‍ മികച്ചത് എന്ന രീതിയിലുള്ള ഒരു വിലയിരുത്തലിനെക്കാള്‍ ആശയ സംവേദനശേഷിയെ നിജപ്പെടുത്തി ഒരു നിഗമനത്തിലെത്തുകയാണ് എന്ന കാര്യം ശ്രദ്ധിക്കാതെ പോകരുത്.അങ്ങനെയല്ലെങ്കില്‍ നമ്മള്‍ അനാദിയായ ആ പഴയ തര്‍ക്കത്തിലേക്ക് - ഏതാണ് മൂത്തത് എന്ന തര്‍ക്കത്തിലേക്ക് – പോയിവീ

#ദിനസരികള്‍ 1124 കല വ്യാഖ്യാനിക്കപ്പെടുന്നു.

Image
          യാദൃശ്ചികതയോടുള്ള വെറുപ്പ് ( Abhorrence of Coincidence ) എന്ന ആശയത്തെക്കുറിച്ച് ധാരണയൊന്നുമില്ലെങ്കിലും രണ്ടുകുന്നുകളുടെ കൃത്യം മധ്യത്തിലുള്ള ഒരു തെങ്ങിനെക്കാള്‍ ഏതെങ്കിലും വശത്തേക്ക് മാറ്റിവരച്ച തെങ്ങുള്ള രണ്ടു കുന്നുകളുടെ ചിത്രം നമുക്ക് കൂടുതല്‍ ഹൃദ്യമായി തോന്നുന്നു. ചിത്രം എയും ബി യും നോക്കുക.എയില്‍ ഞാനാദ്യം പറഞ്ഞ മധ്യത്തിലുള്ള തെങ്ങിനേയും രണ്ടു കുന്നുകളേയും കാണാം. ബിയില്‍ കുന്നുകളേയും അതോടൊപ്പം ഒരല്പം വലതു വശത്തേക്ക് മാറ്റി വരച്ച തെങ്ങിനേയും കാണാം. നിങ്ങള്‍ സ്വയം ചോദിക്കുക. ഏതു ചിത്രമാണ് കൂടുതല്‍ മനോഹരമായിരിക്കുന്നത് ? നിങ്ങളുടെ ഉത്തരം ബി എന്നാണെങ്കില്‍ എന്തുകൊണ്ടാണ് അത് എയെക്കാള്‍ മനോഹരമായിരിക്കുന്നതെന്ന് വ്യക്തമാക്കേണ്ടതുണ്ട്.           ഇവിടെയാണ് യാദൃശ്ചികതയോടുള്ള വെറുപ്പ് എന്ന ആശയത്തെ രാമചന്ദ്രന്‍ അവതരിപ്പിക്കുന്നത്. ആദ്യചിത്രം രാമചന്ദ്രന്റെ ചെറുപ്പത്തില്‍ അദ്ദേഹം തന്നെ വരച്ചതാണ്. അന്ന് ചിത്രകലാ അധ്യാപിക ആ ചിത്രത്തിലെ തെങ്ങിനെ ഒരു വശത്തേക്ക് മാറ്റി വരയ്ക്കാന്‍ അദ്ദേഹത്തോടു നിര്‍‌ദ്ദേശിച്ചു. വിശദീകരണമായി അവര്‍ പറഞ്ഞത് കലയില്‍ യാദൃശ്ചികത അനുവദിക്കപ്പെട്ടിട്ടില്ല

#ദിനസരികള്‍ 1123 കല വ്യാഖ്യാനിക്കപ്പെടുന്നു.

Image
          ഡോ. രാമചന്ദ്രന്‍ സ്ഥലപരിമിതി മൂലം Emerging Mind ല്‍ ചര്‍ച്ച ചെയ്യാതെ മറ്റൊരവസരത്തിലേക്ക് മാറ്റിവെച്ച കലാസംബന്ധമായ സാര്‍വ്വത്രിക നിയമങ്ങളില്‍ ബാക്കിയുള്ളവ Tell –Tale Brain ലെ The Artful Brain: Universal Laws (കലാസമ്പന്നമായ മസ്തിഷ്കം – സാര്‍വ്വത്രിക നിയമങ്ങള്‍ എന്ന ലേഖനത്തില്‍ വിശദമാക്കപ്പെടുന്നുണ്ട്. ഇതിനുമുമ്പും പലതവണ നാം ചര്‍ച്ച ചെയ്തപോലെ ഈ പുസ്തകത്തിലെ ഏറ്റവും മനോഹരമായ അധ്യയങ്ങളിലൊന്നാണിത്. തൊട്ടുമുന്നേയുള്ള രണ്ടധ്യായങ്ങള്‍ കൂടി കലയെക്കുറിച്ചും ന്യൂറോഈസ്തെറ്റക്സിനെക്കുറിച്ചും മനസ്സിലാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഒഴിച്ചു കൂടാനാകാത്തവയാണെന്നു കൂടി സൂചിപ്പിക്കട്ടെ.           2003 ലെ റീത് പ്രഭാഷണങ്ങള്‍ക്കു വേണ്ടി തയ്യാറാക്കപ്പെട്ടതാണ് നാം ചര്‍ച്ച ചെയ്ത ഒന്നാമത്തെ പുസ്തകത്തിലെ ലേഖനങ്ങളെല്ലാംതന്നെ. എന്നാല്‍ മസ്തിഷ്കത്തിന്റെ കഥയിലേക്ക് എത്തുന്നതോടെ രാമചന്ദ്രന്റെ കുറേക്കൂടി ആധികാരികമായും ആഴത്തിലും തന്റെ തന്റെ ആശയങ്ങളെ അവതരിപ്പിച്ചെടുക്കുന്നത് കാണാം. അതൊരുപക്ഷേ അദ്ദേഹം തന്നെ സൂചിപ്പിച്ച സ്ഥലമോ സമയോ ആയി ബന്ധപ്പെട്ട പരിമിതികള്‍ കൊണ്ടായിരിക്കാമെന്നു കരുതുക. അതല്ലെങ്കില്‍ ഇത്രയ

#ദിനസരികള്‍ 1122 കല വ്യാഖ്യാനിക്കപ്പെടുന്നു.

Image
             നഗ്നത നമ്മെ ആകര്‍ഷിക്കുന്നുവെന്ന് നമുക്കറിയാം. എന്നാല്‍ പൂര്‍ണമായ നഗ്നത പൂര്‍ണമായും ഭാഗികമായ നഗ്നത ഭാഗികമായുമാണ് ആകര്‍ഷിക്കുന്നത് എന്ന് പറയനാകുമോ ? കേള്‍ക്കുമ്പോള്‍ ശരിയെന്ന് തോന്നിപ്പിച്ചേക്കാവുന്ന ഈ പ്രസ്താവന തികച്ചും തെറ്റാണെന്ന് തെളിയിക്കുന്ന നിരവധിയായ നിരീക്ഷണങ്ങളുണ്ട് കാര്യങ്ങള്‍ നേരെ തിരിച്ചാണ് സംഭവിക്കുന്നതെന്നാണ് ആ നിരീക്ഷണങ്ങള്‍ നമുക്ക് മുന്നറിയിപ്പു നല്കുന്നത്.അതായത് പൂര്‍ണമായ നഗ്നത ഭാഗികമായും ഭാഗികമായ നഗ്നത പൂര്‍ണമായും നമ്മുടെ ശ്രദ്ധയെ ആവാഹിക്കുന്നുവെന്നുതന്നെ.സുന്ദരിയായ ഒരു യുവതിയുടെ പരിപൂര്‍ണനഗ്നയായ ഒരു ചിത്രം നമുക്ക് ലഭിക്കുന്നുവെന്നിരിക്കട്ടെ. അതേ യുവതിതന്നെ സുതാര്യമായ നനുത്ത വസ്ത്രത്തിനുള്ളില്‍ വളരെ കലാകുശലതയോടെ തന്റെ നഗ്നതയെ ഭാഗികമായി മറച്ചുകൊണ്ടുള്ള ഒരു ചിത്രവും നോക്കുക.രണ്ടാമത്തെ ചിത്രത്തെ   നമുക്ക് കൂടുതല്‍ ആകര്‍ഷണീയമായും സൌന്ദര്യാത്മകമായും അനുഭവപ്പെടും. നമ്മള്‍ ആഗ്രഹിക്കുന്നത് കൂടുതല്‍ നഗ്നതയാണ്. അതില്‍ നിന്ന് പ്രതീക്ഷിക്കുന്നതോ കൂടുതല്‍ സന്തോഷവും . എന്നാല്‍ സംഭവിക്കുന്നതോ കുറഞ്ഞ നഗ്നതയില്‍ നിന്നും കൂടുതല്‍ സന്തോഷം എന്ന സാഹചര്യമാണ് സൃഷ്ടിക്കപ