#ദിനസരികള്‍ 817
കാന്താരി മുളകിന് 230 രൂപ വിലയുണ്ടായിരുന്ന സമയം എന്റെ വീട്ടില്‍ മുളകുണ്ട് കൊണ്ടു വരട്ടെ എത്ര രൂപ വെച്ചു തരും എന്ന് ഞാനൊരു കച്ചവടക്കാരനോട് ചോദിച്ചു. അയാളുടെ മറുപടി കാന്താരിക്കൊക്കെ മാര്‍ക്കറ്റ് കുറവാ.ഒരു പതിനഞ്ചു രൂപയ്ക്ക് ഞാനെടുത്തോളാം എന്നായിരുന്നു. അക്ഷരാര്‍ത്ഥത്തില്‍ത്തന്നെ ആ മറുപടി എന്നെ ഞെട്ടിച്ചു. പതിനഞ്ചു രൂപയ്ക്ക് വാങ്ങുന്ന മുളകാണ് ഇരുനൂറ്റി മുപ്പതു രൂപയ്ക്ക് വിറ്റഴിക്കുന്നത്.പിന്നെ എന്തുകൊണ്ടാണിത്ര വില എന്നു ചോദിച്ചപ്പോള്‍ കാന്താരി നിറച്ചു വെച്ച ചാക്കിലേക്ക് വിരല്‍ ചൂണ്ടി പച്ചക്കറി ഇരുന്നുണങ്ങി തൂക്കം കുറഞ്ഞു പോകും എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. കാന്താരിമുളക് അങ്ങനെ ആരും വാങ്ങാതെ ഇരുന്നുണങ്ങിപ്പോകുന്ന ഒരു സാധനമല്ല എന്നത് എനിക്കറിയാമായിരുന്നുവെങ്കിലും അദ്ദേഹത്തോട് പിന്നൊന്നും തന്നെ ചോദിക്കാന്‍ മുതിര്‍ന്നില്ല. പിറ്റേദിവസം ആ വഴി കടന്നു പോയപ്പോള്‍ കാന്താരിയുണ്ടോയെന്ന് വെറുതെ ചോദിച്ചു. ഇല്ല എന്നായിരുന്നു മറുപടി ഒരു ഓണക്കാലത്ത് നടന്ന മറ്റൊരു സംഭവം പറയട്ടെ. രണ്ടോ മൂന്നോ കൊല്ലം മുമ...