#ദിനസരികള്‍ 1098 കെ. ജയചന്ദ്രന്‍ - ഒരു പരാജയപ്പെട്ട പത്രപ്രവര്‍ത്തകന്റെ കഥ
“ രണ്ടു വര്‍ഷമായി കെട്ടിമേയാത്ത കൂരയുടെ മുന്നില്‍ ഇരുന്ന് ഒരു ആദിവാസിക്കാരണവര്‍ നഷ്ടമായ കുടുംബബന്ധങ്ങളെച്ചൊല്ലി വിലപിക്കുന്നു.അയാളുടെ വിവാഹം കഴിക്കാത്ത മൂത്ത മകള്‍ക്ക് നാലു കുട്ടികളുണ്ട്.മക്കള്‍ക്കോരുത്തര്‍ക്കുമായി ഓരോ അച്ഛനുമുണ്ട് അവര്‍ ഒരിക്കലും കാണാത്ത അച്ഛന്മാര്‍.അവരാരൊക്കെയാണെന്ന് അമ്മയ്ക്കറിയാം.അമ്മ മരണം വരെ അതൊരറിവുമാത്രമായി മനസ്സില്‍ സൂക്ഷിക്കുകയാണ്.വഴിയില്‍ അച്ഛനെ കണ്ടെത്തുമ്പോള്‍ അമ്മയും കുട്ടിയും വഴിമാറി നടക്കുന്നു. ”1984 ഏപ്രില്‍ 14 ന് മാതൃഭൂമി വാരാന്തപ്പതിപ്പില്‍ കെ ജയചന്ദ്രന്‍ എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളിലുദ്ധരിച്ചത്.വയനാടിന്റെ ആദിവാസി ജീവിതങ്ങളുടെ നേര്‍ച്ചിത്രമാണ് അദ്ദേഹം അവതരിപ്പിച്ചത്.ഒരു കാലത്ത് അവിവാഹിതകളായ ആദിവാസി അമ്മമാരുടെ എണ്ണംകൊണ്ട് കുപ്രസിദ്ധി നേടിയിരുന്ന പേരുകേട്ടിരുന്ന തിരുനെല്ലി പ്രാന്തപ്രദേശത്തു നിന്നാണ് ജയചന്ദ്രന്‍ “ മാപ്പ്, മണ്ണിനും മനുഷ്യസ്ത്രീക്കും ” എന്ന കുറിപ്പ് കണ്ടെടുക്കുന്നത്. മേലാളന്മാരാല്‍ ...