#ദിനസരികള്‍ 844
പ്രളയമാണ് മരണപ്പെയ്ത്താണ്, കേരളം വിറങ്ങലിച്ചു നില്ക്കുകയാണ്. അതൊക്കെ ശരിതന്നെയെങ്കിലും മഴയോടൊപ്പം ഒലിച്ചു പോകാന്‍ പാടില്ലാത്ത ഒരു പേര് കേരളത്തിന്റെ പൊതുമനസാക്ഷിയുടെ മുന്നില്‍ ഉയര്‍ന്നു നില്ക്കേണ്ടതുണ്ട്. മദ്യപിച്ച് വാഹനമോടിച്ച് യുവ ഐ എ എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്‍ ഇടിച്ചുകൊന്ന കെ എം ബഷീര്‍ എന്ന പേര്. ഇടക്കിടയ്ക്ക് ആരെങ്കിലുമൊക്കെ ഈ പേര് ഉച്ചത്തില്‍ വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കണമെന്ന് ഞാന്‍ വിചാരിക്കുന്നു. കാരണം ഒരു പ്രളയത്തിലും മുപ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമായ ഒരു ചെറുപ്പക്കാരന്റെ കൊലപാതകം മുങ്ങിപ്പോകരുത്. പോലീസും മറ്റ് അധികാരികളും കൂടി ഒരു ശിക്ഷ പോലും ലഭിക്കാനിടയില്ലാത്ത വിധത്തില്‍ ശ്രീറാമിനെ നിയമപരമായി സഹായിച്ചു കഴിഞ്ഞു.മദ്യപിച്ചിട്ടുണ്ടെന്ന് പരിശോധിച്ച ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചിട്ടും പരിശോധിക്കുവാനോ ആവശ്യമായ തെളിവുകളുണ്ടാക്കുവാനോ തയ്യാറാകാത്ത പോലീസാണ് ഈ കേസിലെ ഒന്നാമത്തെ പ്രതിയെന്ന് നിസ്സംശയം പറയാം.എന്നാല്‍ പരിണത പ്രജ്ഞനായ ഡോ ബി ഇക്ബാല്‍ കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്കു പേജില്‍ എഴുതിയ ഒരു കുറിപ്പ് ഈ സംഭവത്തിന്റെ മറ്റൊരു വശത്തെക്കൂടി അനാവര...