#ദിനസരികള്‍ 1295 - വീണ്ടും ശബരിമന്ത്രത്തില്‍ യു ഡി എഫ്
ശബരിമലയില്‍ പ്രവേശിച്ച് ആചാരലംഘനം നടത്തിയാല്‍ രണ്ടുകൊല്ലം തടവുശിക്ഷ ഉറപ്പാക്കുന്ന ബില്ലുമായി യു ഡി എഫ്. അതോടൊപ്പം ക്ഷേത്രം തന്ത്രിയെ പരമാധികാരിയായി നിശ്ചയിക്കുകയും ചെയ്തിരിക്കുന്നു. അങ്ങനെ വരുമ്പോള്‍ ശബരിമല വിഷയത്തിലെ അവസാന വാക്ക് തന്ത്രിയുടേതാകും. എന്നു മാത്രവുമല്ല അയ്യപ്പധര്‍മ്മം സ്വീകരിക്കുന്ന എല്ലാ പുരുഷന്മാരേയും ഭക്തരായി പരിഗണിക്കുന്നുണ്ടെങ്കിലും പത്തു വയസ്സിനു താഴെയും അമ്പതു വയസ്സിന് മുകളിലും പ്രായമുള്ളവരെ മാത്രമാണ് മാളികപ്പുറമെന്ന വിശേഷത്തോടെ അനുവദിച്ചിരിക്കുന്നത്. ഹിന്ദു ആചാരങ്ങളേയും വിശ്വാസങ്ങളേയും സംരക്ഷിക്കാനുള്ളത് എന്ന ഭാവത്തില്‍ അവതരിപ്പിക്കപ്പെടുന്ന പ്രസ്തുത ബില്ലിന്റെ കരട് യു ഡി എഫ് പ്രസിദ്ധീകരിച്ചിരിക്കുന്നു. അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കുമ്പോഴാണ് ശബരിമലയേയും അവിടുത്തെ ആചാരാനുഷ്ഠാനങ്ങളേയും വീണ്ടും തിരഞ്ഞെടുപ്പ് വിഷയമാക്കുവാന്‍ ശ്രമിച്ചുകൊണ്ട് പ്രസ്തുത കണ്ണില്‍ പൊടിയിടല്‍ ബില്ലുമായി യു ഡി എഫ് രംഗത്തെത്തിയിരിക്കുന്നത്. ശബരിമല വിവാദവിധിയുടെ പശ്ചാ...