Posts

Showing posts from April 14, 2019

#ദിനസരികള്‍ 733

          നരേന്ദ്രമോഡി എന്ന ഓട്ടക്കാലണ !             ഇന്ത്യാമഹാരാജ്യത്തിന്റെ പ്രധാനമന്ത്രിയെ നുണയനെന്ന് വിളിക്കുവാന്‍ ആരെങ്കിലും ഇഷ്ടപ്പെടുമോ ? ഇല്ല എന്നാണുത്തരം. എന്നാല്‍ പ്രധാനമന്ത്രിയായിരിക്കുന്നയാള്‍ ആ സ്ഥാനത്തിന് യോജിക്കാത്ത തരത്തില്‍ നിരന്തരം നുണ പറഞ്ഞുകൊണ്ടിരുന്നാല്‍ പിന്നെ നുണയനെന്നല്ലാതെ എന്താണ് വിളിക്കുക ?             പ്രധാനമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്രമോഡി തുടര്‍ച്ചയായി ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്. ഇത് ഇന്നും ഇന്നലേയും തുടങ്ങിയതല്ല, രാഷ്ട്രീയക്കളത്തില്‍ പിച്ച വെച്ചു നടക്കാന്‍ തുടങ്ങിയ കാലം മുതല്‍ തുടങ്ങിയതാണ്. അന്ന് ഗുജറാത്തായിരുന്നു തട്ടകം. പതിയെപ്പതിയെ ദേശീയതലത്തിലേക്കെത്തി. നുണ പറഞ്ഞു പറഞ്ഞ് ജനങ്ങളെ പറ്റിച്ചും തമ്മിലടിപ്പിച്ചും തന്നെയാണ് പ്രധാനമന്ത്രിക്കസേരയിലേക്ക് അദ്ദേഹം ചെന്നു കയറിയത           ഒരുളുപ്പുമില്ലാതെ ഇത്രയും വലിയ നുണകള്‍ പ്രചരിപ്പിക്കുവാന്‍ എങ്ങനെയാണ് ഒരാള്‍ക്ക് ക...

#ദിനസരികള്‍ 732

സായ്പല്ലവി ഏകദേശം രണ്ടു കോടി രൂപയോളം പ്രതിഫലം ലഭിക്കുമായിരുന്ന മുഖ സൌന്ദര്യം കൂട്ടാനുള്ള ഒരു ക്രീമിന്റെ   പരസ്യത്തില്‍ നിന്നും പിന്മാറി എന്ന വാര്‍ത്ത വലിയ താല്പര്യത്തോടെയാണ് വായിച്ചത്. തൊലിയുടെ നിറത്തെക്കുറിച്ച് ജനങ്ങളില്‍ അപകര്‍ഷതയുണ്ടാക്കുന്ന തരത്തിലുള്ള പരസ്യങ്ങളില്‍ പ്രതിഫലം എത്ര വലുതാണെങ്കിലും താന്‍ അഭിനയിക്കില്ലെന്നതാണ് പരസ്യത്തില്‍ നിന്നും പിന്മാറാനുള്ള കാരണമായി സായ് പല്ലവി പറഞ്ഞത്.രണ്ടുകോടി എന്നത് വലിയ തുകയായിരിക്കാം, എന്നാല്‍ അതിനെക്കാള്‍ മൂല്യമുള്ള ഒരാശയത്തെയാണ് താന്‍ മുറുകെപിടിക്കുന്നതെന്ന ബോധ്യമാണ് തുകയുടെ വലിപ്പമുണ്ടാക്കുന്ന പ്രലോഭനത്തിലേക്ക് ചെന്നു വീഴാതിരിക്കാന്‍ അവരെ സഹായിച്ചത്. സാക്ഷാല്‍ സുകുമാര്‍ അഴീക്കോടും നടന്‍ മോഹന്‍ ലാലും തമ്മില്‍ കുറച്ചു കാലംമുമ്പുണ്ടായ ഒരു വിവാദം മനസ്സിലേക്ക് കയറി വരുന്നു. യാതൊരു വിധത്തിലുള്ള തത്വദീക്ഷയുമില്ലാതെ പരസ്യ ചിത്രങ്ങളില്‍ മോഹന്‍ ലാല്‍ അഭിനയിക്കുന്നതിനെതിരെ   അഴീക്കോട് പ്രതികരിച്ചതായിരുന്നു വിവാദത്തിന് കാരണമായത്. എന്തെങ്കിലും മൂല്യബോധമുള്ളവര്‍ ജനതയെ തെറ്റായി ചിന്തിപ്പിക്കുന്ന പരസ്യങ്ങളില്‍ അഭിനയിക്കില്ലെന്നായിരുന്നു അഴ...

#ദിനസരികള്‍ 731

           മാപ്ലയെന്നും കാക്കയെന്നും മറ്റുമാണ് ഞങ്ങളുടെ ചെറുപ്പത്തില്‍ മുസ്ലിംമതവിഭാഗത്തില്‍ പെട്ടവരെ വിളിക്കുക. ആ വിളിയില്‍ ഇക്കാലങ്ങളിലേതുപോലെ വര്‍ഗ്ഗീയതയുടെ വെറുപ്പിന്റെയോ ചുന ഒരു തരത്തിലും കലര്‍ന്നിരുന്നില്ലെന്നു മാത്രമല്ല , ആവോളം സ്നേഹമുണ്ടായിരുന്നു താനും. പോകെപ്പോകെ ആ സംബോധനയില്‍ സഭ്യമല്ലാത്തെ ഒരാക്ഷേപം കലര്‍ന്നുവെന്ന് തോന്നുകയും ആ വിളി കുറഞ്ഞു വരികയും ചെയ്തു.           അന്നത്തെ ചില കാക്കാമാരെ പരിചയപ്പെടുക - മൊയ്തുക്ക -   മിക്ക ദിവസവും ഉച്ചയോടുകൂടിയാണ് വരുന്നത്. മത്തിക്കച്ചവടമാണ് തൊഴില്‍. തലയില്‍ ഒരു കുട്ട നിറയെ മത്തിയുണ്ടാകും. കൊട്ടയില്‍ നിന്നും ചോരുന്ന വെള്ളം ശരീരമാകെ മണം പരത്തുന്നുണ്ടാകും.മത്തി.. മത്ത്യേയ് ... എന്നാണ് ആളുകളെ അറിയിക്കാനായി വിളിക്കുക.മടക്കിക്കുത്തിയ – മടക്കിക്കുത്ത് എന്ന് പറയാന്‍ പറ്റുമോ ? വലിച്ചുകയറ്റി കെട്ടിവെച്ച – കള്ളിമുണ്ടും മുട്ടുകളോളമെത്തുന്ന നിക്കറും ഷര്‍ട്ടുമാണ് വേഷം. മീനിന്റെ ഗുണത്തെപ്പറ്റിയും ലഭ്യതക്കുറവിനെപ്പറ്റിയും വാണം വിട്ട പോലെ കുതിച്ചു കയറുന്ന വിലയെക്കുറിച്ചു...

#ദിനസരികള്‍ 730

ഗാന്ധിയുടെ രണ്ടാം വരവ് ! മുന്‍വരിപ്പല്ലുകള്‍ പൊയ്പ്പോയ് മോണകാട്ടി ചിരിച്ചൊരാള്‍ ചമ്രം പടിഞ്ഞിരിക്കുന്ന പടം നീ കണ്ടതല്ലയോ ? അതാണ് ഗാന്ധിയപ്പൂപ്പന്‍ ആരിലും കനിവുള്ളവന്‍ - ഗാന്ധിയെക്കുറിച്ച് എന്റെ ഓര്‍മകള്‍ ചെന്നു മുട്ടിനില്ക്കുന്നത് ഈ വരികളിലാണ്. കുട്ടിക്കാലത്ത് മടിയിലിരുത്തി രണ്ടും കൈകൊണ്ടും താളംപിടിപ്പിച്ച് അമ്മമ്മ പാടിത്തന്ന വരികള്‍. സ്നേഹസമ്പന്നനും കരുണമായനുമായ ഒരുവനെ ആരാണ് ഇഷ്ടപ്പെടാതിരിക്കുക ? ഗാന്ധിയെ അത്തരത്തിലുള്ള ഒരാളായിട്ടാണ് അമ്മമ്മ അവതരിപ്പിച്ചത്. അതുകൊണ്ടുതന്നെ കൂടുതലൊന്നും അറിഞ്ഞില്ലെങ്കിലും പിതൃസ്ഥാനീയനായ ഒരുവനായി ചെറുപ്പത്തില്‍ത്തന്നെ ഗാന്ധി എന്റെ മനസ്സില്‍ കയറിക്കൂടി. ഗാന്ധിയെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആ വരികളും അവയോടൊപ്പം എന്നിലേക്കെത്തിയ വെറ്റില മണവും ഇന്നും മറക്കാനാകാത്ത അനുഭൂതികളായി നിലകൊള്ളുന്നു.           പിന്നീട് ഗാന്ധിയെക്കുറിച്ച് കൂടുതലറിഞ്ഞു. അദ്ദേഹത്തിന്റെ പിടിവാശികളെക്കുറിച്ച് , അദ്ദേഹം നടപ്പില്‍ വരുത്തിയ അഹിംസമാര്‍ഗ്ഗത്തിലുള്ള സമരങ്ങളെക്കുറിച്ച് – ഗാന്ധിയുടെ അഹിംസയിലെ ഹിംസയെക്കുറിച്ച് വിശദമാ...

#ദിനസരികള്‍ 729

          ബിസിനസ് ലൈനില്‍ മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ ഭൂരിപക്ഷം  സ്ത്രീകള്‍ക്കും ഗര്‍ഭപാത്രമില്ല എന്നൊരു വാര്‍ത്ത കഴിഞ്ഞ ദിവസം വായിക്കുകയുണ്ടായി. ഗര്‍ഭപാത്രമില്ലാതെ ജനിക്കുന്നതോ , എന്തെങ്കിലും അസുഖം ബാധിച്ച് ശരീരത്തില്‍ നിന്നും എടുത്തു മാറ്റുകയോ ആയിരുന്നില്ല. മറിച്ച് മഹാരാഷ്ട്രിയിലെ കരിമ്പില്‍ തോട്ടങ്ങളില്‍ സ്ത്രീകളെ ജോലിക്കെടുക്കണമെങ്കില്‍ Hysterectomy ( ഗര്‍ഭപാത്ര വിച്ഛേദനം ) ഗര്‍ഭപാത്രം എടുത്തുമാറ്റണമെന്നാണ് തൊഴില്‍ ദാതാക്കളുടെ നിബന്ധന. കഠിനമായ അധ്വാനശേഷി വേണ്ടിവരുന്ന കരിമ്പിന്‍ തോട്ടങ്ങളിലെ ജോലിയെ മാസമുറ പ്രതികൂലമായി ബാധിക്കുമെന്നാണ് അവര്‍ കാരണമായി പറയുന്നത്. ഗര്‍ഭപാത്രം മുറിച്ചു മാറ്റുന്നതോടെ മാസമുറ നിലയ്ക്കും.  വരള്‍ച്ച ബാധിച്ച ആ ജില്ലയില്‍ മറ്റ് തൊഴിലവസരങ്ങളുടെ കുറവ് കാരണം സ്ത്രീകള്‍‌ തൊഴിലുടമകളുടെ ഈ നിര്‍‌ദ്ദേശത്തെ സ്വീകരിക്കുകയും തങ്ങളുടെ ഗര്‍ഭപാത്രങ്ങളെ സ്വശരീരങ്ങളില്‍ നിന്നും മുറിച്ചു മാറ്റുകയും ചെയ്യുന്നു. അങ്ങനെ ബീഡ് ജില്ലയില്‍ ഭൂരിപക്ഷം വരുന്ന സ്ത്രീകളും ഗര്‍ഭപാത്രമില്ലാത്തവരായി മാറിയിരിക്കുന്നു. രാധേശ്യാം യാദവ് എഴുതിയ ആ ലേഖനം , വായി...

#ദിനസരികള്‍ 728

അലയടിക്കുന്ന വാക്ക്.             സുനില്‍ പി ഇളയിടത്തിന്റെ പുതിയ പുസ്തകത്തിന്റെ പേര് അലയടിക്കുന്ന വാക്ക് എന്നാണ്. ഒരു മഹാസമുദ്രത്തിന്റെ അപാരതയേയും തിരമാലകളുടെ അപ്രവചനീയമായ പ്രഹരശേഷിയേയും ആ അലയടിക്കുന്ന വാക്ക് എന്ന പ്രയോഗം നമ്മുടെ മനസ്സിലേക്ക് കൊണ്ടുവരുന്നു. അതുകൊണ്ടുതന്നെ എഴുത്തുകൊണ്ടെന്നതിനെക്കാള്‍ തന്റെ അതിസുന്ദരമായ പ്രഭാഷണ ചാതുരികൊണ്ട് സുനില്‍ പി ഓര്‍മിക്കപ്പെടുന്ന ഇക്കാലങ്ങളില്‍ ആ പ്രയോഗത്തിന് സവിശേഷമായ സൌന്ദര്യം കൂടി ലഭ്യമാകുന്നു.           ഇളയിടത്തിന്റെ പന്ത്രണ്ടു ലേഖനങ്ങളാണ് , രണ്ടു ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പുസ്തകത്തില്‍ ഉള്‍‌ക്കൊള്ളിച്ചിരിക്കുന്നത്.ആദ്യഭാഗം സവിശേഷമായ പ്രമയേങ്ങളെ മുന്‍നിറുത്തിയും രണ്ടാം ഭാഗം വ്യക്തികളെ മുന്‍നിറുത്തിയുമാണ് വേര്‍തിരിച്ചിരിക്കുന്നതെന്ന പ്രത്യേകത മാത്രമേയുള്ളുവെന്ന് ആമുഖത്തില്‍ സുനില്‍ സൂചിപ്പിക്കുന്നുണ്ട്.എന്നാല്‍ അതിനുമപ്പുറം എല്ലാ പ്രബന്ധങ്ങളേയും സമഞ്ജസമായി കോര്‍ത്തിണക്കിക്കൊണ്ട് മാര്‍ക്സും മാര്‍ക്സിസവും സവിശേഷമായ ഒരു ചാരുതയായി വര്‍ത്തിക...