#ദിനസരികള്‍ 332
ഭാരതീയവും എന്നാല്‍ വൈദീകവുമായ എന്തിനേയും തുല്യതയില്ലാത്തതും വിമര്‍ശനാതീതവുമായ സ്ഥാനങ്ങളിലേക്ക് മാറ്റി പ്രതിഷ്ഠിച്ചുകൊണ്ട് വിശുദ്ധപരിവേഷം നല്കാനുള്ള ഒരു ശ്രമം പൊളിറ്റിക്കല്‍ ഹിന്ദുത്വയുടെ വക്താക്കളുടെ ഭാഗത്തുനിന്നും ഉണ്ടായിത്തുടങ്ങിയിട്ട് ഏറെ നാളുകളായിട്ടുണ്ടെങ്കിലും രാഷ്ട്രീയത്തിന്റെ അധികാരശ്രേണികളില്‍ ഇക്കാലങ്ങളിലുണ്ടായ മുന്നേറ്റത്തിന്റെ കൂടി ഗുണഫലങ്ങളെ ഉപയോഗിച്ചുകൊണ്ട് ആ ശ്രമം കൂടുതല്‍ ഫലവത്താക്കിമാറ്റിയെടുക്കുവാനുള്ള പ്രയത്നങ്ങളില്‍ സംഘപരിവാരം ബദ്ധശ്രദ്ധരാണെന്നതിന്റെ തെളിവാണ് പുരാണങ്ങളേയും ഐതിഹ്യങ്ങളേയും അവലംബിച്ചുകൊണ്ട് ഭാരതത്തിന്റെ ചരിത്രം രചിക്കുകയാണ് വേണ്ടതെന്ന പ്രചാരണത്തിന്റെ കേന്ദ്രബിന്ദു.ചരിത്രപരമായ ആധികാരികതയെന്നത് വാമൊഴികളായും നാടോടിപ്പാട്ടുകളായും നിലനിന്നുപോന്നിരുന്ന വീരേതിഹാസങ്ങളില്‍ പറയുന്നതാണെന്നും അതു ഒരു കാലഘട്ടത്തിന്റെ സത്യസന്ധമായ ആഖ്യാനങ്ങളാണെന്നും ആവര്‍ത്തിച്ചുറപ്പിക്കുന്ന അത്തരം പ്രചാരണങ്ങള്‍ക്ക് ശാസ്ത്രീയമായ ചരിത്രാന്വേഷണത്തിന്റേയും കണ്ടെത്തലുകളുടേയും പിന്തുണ ആവശ്യമില്ലെന്നു വന്നാല്‍ പുരാണേതിഹാസാദികളില്‍ നിന്നും ഛേ...