#ദിനസരികള് 632
# ദിനസരികള് 632 സഖാവ് സൈമണ് ബ്രിട്ടോയും വ്യാജ ചികിത്സയുടെ ഇരയായിരുന്നുവെന്ന വാര് ത്ത അക്ഷരാര് ത്ഥത്തില് ത്തന്നെ ഞെട്ടിക്കുന്നതാണ്. നെഞ്ചു വേദന തുടങ്ങി ഏകദേശം പന്ത്രണ്ടുമണിക്കൂറോളം കേരളത്തിലെ കുപ്രസിദ്ധനായ പ്രകൃതി ചികിത്സകന് നല്കിയ എണ്ണ നെഞ്ചിലുഴിഞ്ഞ് കാത്തിരിക്കുകയായിരുന്നുവത്രേ അദ്ദേഹം.അവസാനം ഗത്യന്തരമില്ലാതെ ആശുപത്രിയെ അഭയംപ്രാപിച്ചുവെങ്കിലും ഫലമുണ്ടായില്ല എന്നുമാണ് പ്രചരിക്കുന്ന വാര് ത്തകള് പറയുന്നത്. ഇടതുപക്ഷത്തെ മുന് നിര പ്രവര് ത്തകനായിരുന്ന ബ്രിട്ടോയുടെ അവസ്ഥ ഇതായിരുന്നുവെങ്കില് സാധാരണക്കാരായവരെക്കുറിച്ച് ഇനിയെന്താണ് പറയുക ? വേദനയോടെ , എന്നാല് കര് ക്കശമായിത്തന്നെ പറയട്ടെ ഇതെന്നെ വളരെയേറെ നിരാശപ്പെടുത്തുന്നു. അതുകൊണ്ടുതന്നെ ഇടതുപക്ഷം മുന്നോട്ടുവെയ്ക്കുന്ന ആശയങ്ങളില് വിശ്വസിക്കുകയും പ്രവര് ത്തിക്കുകയും ചെയ്യുന്ന ഒരാളെന്ന നിലയ്ക്ക് ചില കാര്യങ്ങള് പറയേണ്ടതുണ്ടെന്നു തോന്നുന്നു. നവോത്ഥാനമൂല്യങ്ങള് ക്കു വേണ്ടി ഓരോ ഇഞ്ചും പടപൊരുതിക്കൊണ്ടിരിക്കുന്ന ഒരു ജനതയാണ് നാം. എന്തൊക്കെയാണ് നവോത്ഥാനമൂ...