എനിക്കിപ്പോള്‍ യയാതിയെ മനസ്സിലായിത്തുടങ്ങിയിരിക്കുന്നു. വി എസ് ഖാണ്ഡേക്കറുടെ യയാതി ഞാന്‍ വായിച്ചത് ഹൈസ്കൂള്‍ കാലങ്ങളിലായിരുന്നു. പ്രൊഫസര്‍ പി മാധവന്‍ പിള്ള 1980 ല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയ യയാതി , കുത്തഴിഞ്ഞും ഏറെ മുഷിഞ്ഞുമാണ് എന്റെ സ്കൂളിന്റെ ലൈബ്രറിയില്‍ നിന്നും എനിക്ക് കണ്ടെത്താനായത്. പുസ്തകത്തിന്റെ ആ അവസ്ഥ സൂചിപ്പിച്ചത് , നോവല്‍ അത്രയധികമാളുകള്‍ നിരന്തരം കൈകാര്യം ചെയ്തുകൊണ്ടിരിക്കുന്നു എന്നതാണ്. വായന തുടങ്ങി ഏതാനും പേജുകള്‍ മറിഞ്ഞു കഴിഞ്ഞപ്പോഴേക്കും ഞാനൊരു വലയ്ക്കുള്ളില്‍ പെട്ടു കഴിഞ്ഞിരിക്കുന്നുവെന്ന് എനിക്കു മനസ്സിലായി. നോവല്‍ വായിച്ചവസാനിപ്പിക്കാതെ ആ വലയ്ക്കുള്ളില്‍ നിന്നും പുറത്തുകടക്കുക അസാധ്യമായി. അത്രമാത്രം യയാതി എന്നെ കുടുക്കിക്കഴിഞ്ഞിരുന്നു. ഖാണ്ഡേക്കര്‍ പ്രസരിപ്പിച്ച ആ കാന്തിക വലയത്തിന്റെ മാസ്മരികപ്രഭയില്‍ ഞാന്‍ സ്വയം നഷ്ടപ്പെട്ടു ഒഴുകുകയായിരുന്നു. ...
Posts
Showing posts from June 15, 2025
- Get link
- X
- Other Apps
" കക്ഷ " ത്തിന് പകരം ഉപയോഗിക്കാന്‍ പറ്റിയ ഒരു വാക്കുതേടി ദിവസങ്ങളോളം തലപുണ്ണാക്കിയ കഥ ചങ്ങമ്പുഴയെക്കുറിച്ച് - സാനുമാസ്റ്ററാണെന്ന് തോന്നുന്നു -, പറഞ്ഞു കേട്ടിട്ടുണ്ട്. വേറെ വാക്കു കിട്ടിയോ എന്ന് നമുക്കറിയില്ലെങ്കിലും , വാക്കുകളുടെ പിന്നാലെയുള്ള ഈ തേടല്‍ കവികള്‍ക്ക് അനുപേക്ഷണീയമാണ് എന്ന് നമുക്കറിയാം. എന്തുകൊണ്ടെന്നാല്‍ തന്റെ മനസ്സിലെ ആശയങ്ങളെ ആവിഷ്കരിക്കുവാന്‍ അരം കുറഞ്ഞ് തേഞ്ഞു പതം വന്ന വാക്കുകളെയല്ല , മറിച്ച് ആലോചിക്കുംതോറും പുതുമയേറുന്ന പദാവലികളെയാണ് കവികള്‍ , എഴുത്തുകാര്‍ , ആശ്രയിക്കാന്‍ ഇഷ്ടപ്പെടുന്നത്. അതുകൊണ്ടാണ് എത്ര സമയമെടുത്താലും പര്യാപ്തമായ ഒരു വാക്കിനെ അന്വേഷിച്ച് അലഞ്ഞു നടക്കുവാന്‍ എഴുത്തുകാര്‍ വിധിക്കപ്പെടുന്നത്. ' വാരിധി തന്നില്‍ തിരമാലകളെന്ന പോലെ ഭാരതീ, പദാവലി തോന്നണം കാലേ കാലേ ' എന്ന് അര്‍ത്ഥിക്കാത്ത കവികള്‍ ചുരുക്കമാണ്. വാക്കുകള്‍ക്ക് മുട്ടുണ്ടാകരുത് എന്നല്ലാതെ സത്യത്തില്‍ വേറെ എന്താണ് അവര്‍ ആഗ്രഹിക്കുക ? എന്നാല്‍ വാക്കുകളുടെ അനുസ്യുതമായ ഒരു പ്രവാഹത്തെക്കാള്‍ ഞാന്‍ സ്വാഗതം...
- Get link
- X
- Other Apps
എസ് ഡി പി ഐ പ്രവര്‍ത്തകര്‍ ആള്‍ക്കൂട്ട വിചാരണ നടത്തി കൊന്നുകളഞ്ഞ ഒരു വീട്ടമ്മയെക്കുറിച്ചുള്ള വാര്‍ത്ത മാതൃഭൂമിയിലുണ്ട്. കണ്ണൂര്‍ ജില്ലയിലെ കായലോടാണ് റസീന എന്ന യുവതി ആള്‍ക്കൂട്ട വിചാരണയ്ക്ക് ഇരയായത്. സംഭവം നടന്നത് കഴിഞ്ഞ ഞായറാഴ്ചയാണ്, അന്ന് വൈകുന്നേരം കാറിനരികില്‍ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്ന റസീനയേയും സുഹൃത്തിനേയും ഒരു സംഘം എസ് ഡി പി ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വെയ്ക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. ഏറെ നേരത്തിനു ശേഷം യുവതിയെ വീട്ടിലേക്ക് പറഞ്ഞയച്ച സംഘം , യുവാവിനേയും കൂട്ടി മര്‍ദ്ദിക്കുകയും അയാളുടെ കൈവശമുണ്ടായിരുന്ന മൊബൈലും ടാബുമൊക്കെ ബലമായി പിടിച്ചെടുക്കുകയും ചെയ്തു. ഏറെ നേരത്തെ മര്‍ദ്ദനത്തിനു ശേഷം അയാളെ രാത്രിയില്‍ പറമ്പായിയിലെ എസ് ഡി പി ഐ ഓഫീസിലെത്തിച്ചു. അതിനുശേഷം ഇരുവരുടേയും ബന്ധുക്കളെ വിളിച്ചു വരുത്തി അവരുടെ മുന്നില്‍ വെച്ച് ശാസിക്കുകയും ഏറെ വൈകിയതിനു ശേഷം യുവാവിനെ വിട്ടയക്കുകയും ചെയ്തു. യുവാവിന്റെ കൈയ്യില്‍ നിന്നും കൊള്ളയടിച്ച സാധനങ്ങള്‍ തിരിച്ചുകൊടുക്കാന്‍ സംഘം തയ്യാറായതുമില്ല. പിന്നാലെ യുവതി ആത്മഹത്യ ചെയ്യുകയും എസ് ഡി പി ഐ പ്രവര്‍ത്തകരായ യുവാക്കള്‍ അറസ്റ്റിലാകുകയു...
- Get link
- X
- Other Apps

കാലം 1893. വെങ്ങാനൂര്‍ മുതല്‍ കവടിയാര്‍ വരെയുള്ള നിരത്തുകള്‍ ഉണര്‍ന്നു കഴിഞ്ഞിരുന്നു. അമാലന്മാര്‍ ചുമക്കുന്ന പല്ലക്കുകളും കുതിരവണ്ടികളും കാല്‍നടയാത്രക്കാരുമായി തെരുവീഥികള്‍ തിരക്കുകൊണ്ടു. ആ തിരക്കിനിടയിലൂടെ ഒരു രണ്ടു വെള്ളക്കാളകളെ പൂട്ടിയ ഒരു വില്ലുവണ്ടി കടന്നു വന്നു. കാളകളുടെ കൊമ്പുകള്‍ പൂമാലകള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. കുളിപ്പിച്ചു വൃത്തിയാക്കിയ അവയുടെ കഴുത്തില്‍ മനോഹരമായി ശബ്ദമുണ്ടാക്കുന്ന ഓട്ടുമണികള്‍ തൂങ്ങിക്കിടന്നു. കാളകള്‍ക്കു നടുവില്‍ വണ്ടിയുടെ തണ്ടിലിരുന്നുകൊണ്ട് ഉച്ചത്തില്‍ വണ്ടിക്കാരന്‍ കൊച്ചപ്പി കാളകളെ നിയന്ത്രിച്ചുകൊണ്ടിരുന്നു. കാളകളുടെ ചലനത്തിനൊപ്പം വണ്ടിച്ചക്രങ്ങളുടെ ശബ്ദവും കുടമണിനാദവുമെല്ലാം ഒത്തുചേര്‍ന്നപ്പോള്‍ ആ വരവ് ഒരു മേളം തന്നെയായിരുന്നു. ആ വരവ് വീഥികളിലുണ്ടായിരുന്നവരെ നന്നായി ആകര്‍ഷിച്ചു. അവര്‍ ഭവ്യത പ്രകടിപ്പിക്കുന്ന മുഖഭാവത്തോടെ യാത്രക്കാരന്‍ ആരെന്നറിയാനുള്ള കൌതുകത്തില്‍ വണ്ടിയിലേക്ക് നോക്കി. അകത്തിരിക്കുന്ന ആളെ കണ്ടപ്പോള്‍ അവരൊന്ന് ഞെട്ടി. വിശ്വാസം വരാതെ വീണ്ടും വീണ്ടും തുറിച്ചു നോക...
- Get link
- X
- Other Apps
ഇറാന്‍ - ഇസ്രായേല്‍ യുദ്ധത്തിനെതിരെ സംസാരിക്കുന്നതാണ് വിഡ്ഢിത്തമെന്ന് കരുതുന്നവരാണ് നമുക്കു ചുറ്റുമുള്ളവരില്‍ കൂടുതലുമെന്നത് ഞെട്ടലുണ്ടാക്കുന്നതാണെങ്കിലും വസ്തുതയാണ്. അതിനെക്കാള്‍ ഭീതിദമായിത്തോന്നിയത് രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം എന്നതിനെക്കാള്‍ രണ്ടുമതങ്ങള്‍ തമ്മിലുള്ള യുദ്ധം എന്ന രീതിയിലാണ് പലരും ഇതിനെ കാണുന്നത് എന്നതാണ്. കുറച്ചുകൂടി സൂക്ഷ്മമായി പറഞ്ഞാല്‍ രണ്ടുമതങ്ങള്‍ എന്നല്ല മുസ്ലിം മതവും യഹുദ - കൃസ്ത്യന്‍ മതങ്ങളും തമ്മിലുള്ള യുദ്ധമായിട്ടാണ് പലരും ഈ സംഘര്‍ഷത്തെ കാണുന്നതെന്നുതന്നെ പറയേണ്ടിവരും. അതൊടൊപ്പം നമ്മുടെ നാട്ടിലെ ഹിന്ദുത്വവാദികള്‍ കൂടി ചേരുമ്പോള്‍ ഇസ്രായേലിന് ജയ് വിളിക്കുവാന്‍ ആളെണ്ണം കൂടുന്നു. ഒരു കാര്യം കാണാതെ പോകരുത്. ഇസ്രായേലിന്റെ പക്ഷത്തു ചേര്‍ന്നു നിന്നുകൊണ്ട് കൈയ്യടിക്കുന്നവര്‍ക്ക് ഇസ്രായേലിനോടോ യഹൂദ മതത്തോടോ പ്രത്യേകിച്ചെന്തെങ്കിലും സ്നേഹമോ പരിഗണനയോ ഉണ്ടെന്ന് കരുതരുത്. ഇസ്രായേല്‍ പാലസ്റ്റീനില്‍ നടത്തിക്കൊണ്ടിരിക്കുന്ന അധിനിവേശത്തിന്റെ രാഷ്ട്രീയെത്തെയൊന്നും അവര്‍ മ...
- Get link
- X
- Other Apps
ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗം എല്ലാ മലയാളികളും മനസ്സിരുത്തി വായിച്ചിരിക്കേണ്ട ഒന്നാണ്. അപകട ഘട്ടത്തില്‍ കൂടെ നില്ക്കേണ്ട നിയമപരവും ധാര്‍മ്മികവുമായ ബാധ്യതയുള്ള കേന്ദ്രസര്‍ക്കാര്‍ , എല്ലാ ഫെഡറല്‍ ഉത്തരവാദിത്തങ്ങളേയും കാറ്റില്‍ പറത്തിക്കൊണ്ട് കേരളത്തോട് മുഖം തിരിച്ചു നില്ക്കുന്ന കാഴ്ച നാം എത്രയോ നാളുകളായി കണ്ടുകൊണ്ടിരിക്കുന്നു. കേന്ദ്രത്തിലേക്ക് അപേക്ഷ അയച്ച് അനുകൂല തീരുമാനത്തിനുവേണ്ടി കാത്തിരിക്കുക എന്നതല്ലാതെ നമുക്ക് പ്രത്യേകിച്ച് ഒന്നും തന്നെ ചെയ്യാനില്ലാത്ത ഒരു സാഹചര്യമാണ് നിലവിലുള്ളത്. കേന്ദ്രസര്‍ക്കാറാകട്ടെ ഒരു തരത്തിലുള്ള സഹായ മനസ്ഥിതിയും കേരളത്തോട് പ്രകടിപ്പിക്കാറേയില്ല. രാജ്യത്തെ നടുക്കിയ ചൂരല്‍മല – മുണ്ടക്കൈ ദുരന്തത്തിലും കേന്ദ്രത്തിന്റെ സമീപനം വളരെ പ്രതികൂലമായിരുന്നു എന്ന് നമുക്കറിയാം. ദേശീയ ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ടു അര്‍ഹതപ്പെട്ട ആനുകൂല്യങ്ങള്‍ ലഭ്യമാക്കേണ്ടതിനു പകരം നെറികെട്ട രാഷ്ട്രീയമാണ് കേന്ദ്രസര്‍ക്കാര്‍ പയറ്റിയത്. ഈ സാഹചര്യത്തിലാണ് ചുരല്‍മല മ...
- Get link
- X
- Other Apps

ജമാ അത്തെ ഇസ്ലാമി ഒരു മതസംഘടനയാണ്. ലോകത്താകമാനം ഒരു മുസ്ലിം ബ്രദര്‍ഹുഡ് സ്ഥാപിച്ച് രാഷ്ട്രീയ അധികാരം കൈയ്യാളുക എന്ന ചിന്തയാണ് ആ സംഘടനയുടെ കാതല്‍. ഈ ഉദ്ദേശത്തോടെ ഓരോ രാജ്യത്തും നിലനില്ക്കുന്ന രാഷ്ട്രീയ സാഹചര്യങ്ങളെ മനസ്സിലാക്കി അതിനനുസരിച്ച് തങ്ങളുടെ നയങ്ങള്‍ രൂപീകരിക്കുകയും പ്രാവര്‍ത്തികമാക്കുകയുമാണ് ജമാ അത്തെ ഇസ്ലാമി ചെയ്തുകൊണ്ടിരിക്കുന്നത്. തങ്ങള്‍ക്ക് ഭൂരിപക്ഷം , അഥവാ രാഷ്ട്രീയ മേല്‍ക്കോയ്മ സ്ഥാപിക്കാന്‍ കഴിയുന്നിടത്ത് അവര്‍ ഒട്ടും മടിക്കാതെ അതിനു തുനിയുകയും പൊളിറ്റിക്കല്‍ ഇസ്ലാം എന്ന സങ്കല്പം പ്രവര്‍ത്തിപഥത്തില്‍ കൊണ്ടു വരികയും ചെയ്യുന്നു. മേല്‍ക്കൈ ഇല്ലാത്ത ഇടങ്ങളിലാകട്ടെ സന്ദര്‍ഭാനുസരണം ഓരോരോ തന്ത്രങ്ങള്‍ പയറ്റി അവസരം കാത്തിരിക്കുന്നു .അത്തരം ഇടങ്ങളില്‍ അവര്‍ മതേതരത്വവും മാനവികതയും ഇതരമതപ്രണയവുമൊക്കെ വാരിവിതറി കടുത്ത മനുഷ്യസ്നേഹത്തിന്റെ പ്രവാചകരാകുന്നു. എന്നാല്‍ അടിസ്ഥാനപരമായി ഒരു മത സംഘടനയായതുകൊണ്ടുതന്നെ അവരുടെ കാതലായ ആശയങ്ങളെ മൂടിവെയ്ക്കുന്നു എന്നല്ലാതെ മാറ്റി മറിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. ഇത് മനസ്സ...