#ദിനസരികള്‍ 638
ഇന്ത്യന് നാഷണല് കോണ് ഗ്രസ്സിന്റെ പ്രസിഡന്റായ രാഹുല് ഗാന്ധിയുടെ നീക്കങ്ങളെ വളരെ ആകാംക്ഷയോടെയും താല്പര്യത്തോടെയും വീക്ഷിക്കുന്ന ഒരാളാണ് ഞാന് . ബി ജെ പിക്കെതിരെയുള്ള മതേതര ശക്തികളുടെ നീക്കങ്ങള് ക്ക് കുന്തമുനയാകേണ്ട ഒരു പ്രസ്ഥാനവും അതിന്റെ അമരക്കാരനും ജനാധിപത്യ മൂല്യങ്ങളില് വിശ്വസിക്കുകയും പ്രതീക്ഷിക്കുകയും ചെയ്യുന്ന ആരിലും താല്പര്യമുണ്ടാക്കുമല്ലോ.ആ അര് ത്ഥത്തില് ഇന്ത്യയുടെ രാഷ്ടീയ രംഗത്ത് ഫലപ്രദമായ ചില നീക്കങ്ങള് ഈ അടുത്ത കാലങ്ങളില് അദ്ദേഹം നടത്തിയെന്നും ഒരു നേതാവിന്റെ പാടവം പ്രകടിപ്പിച്ചു തുടങ്ങിയെന്നും പപ്പുമോന് എന്ന ദുരവസ്ഥയില് നിന്നും വിമോചിതനായിട്ടുണ്ടെന്നും ഞാന് വിചാരിച്ചതാണ്. എന്നാല് യാഥാസ്ഥിതിക വലതു പക്ഷത്തിന്റെ പരമാവധിയില് ജീവിക്കുന്ന ഒരു വെറും ബുത്തൂലെവല് കോണ് ഗ്രസുകാരന് മാത്രമാണ് താനെന്ന് ശബരിമലയിലെ യുവതിപ്രവേശനവുമായി ബന്ധപ്പെട്ട സുപ്രിംകോടതി പ്രഖ്യാപിച്ച വിധിയോടുള്ള നിലപാടു മാറ്റത്തോടെ അദ്ദേംഹം തെളിയിച്ചിരിക്കുന്നു. സ്ത്രീവിരുദ്ധവും തുല്യതയുടെ നിഷേധമായുമാണ് രാഹുല് ഗാന്ധി ശബരിമലയില് സ്ത്രീകളെ പ്രവേശിപ്പിക്ക...