#ദിനസരികള്‍ 804
മതന്യൂനപക്ഷങ്ങളിലെ അവസരവാദികള്‍ ഇടതു – വലതു പാര്‍ട്ടികളില്‍ നിന്നും പിണങ്ങിപ്പോകുന്നവര്‍ക്ക് ഒരു സങ്കോചവുമില്ലാതെ ചെന്നു കയറാനുള്ള ഒരിടമായി ബി ജെ പി മാറിയിരിക്കുന്നു. ഹിന്ദുക്കള്‍ക്ക് അതൊരു സ്വാഭാവിക പരിണതി എന്ന നിലയില്‍ കണ്ടുപോകാമെങ്കിലും മതന്യൂനപക്ഷങ്ങളില്‍ പെട്ടവരും അതേ വഴി തന്നെ പിന്തുടരുന്നുവെന്നാണ് ഇക്കാലങ്ങളില്‍ നടക്കുന്ന ചില കൂറുമാറ്റങ്ങളില്‍ നിന്നും നമുക്ക് മനസ്സിലാകുന്നത്. മാലിന്യങ്ങള്‍ ഒഴുകിച്ചെല്ലുന്നത് ഓടയിലേക്കായിരിക്കുമെങ്കിലും നാളിതുവരെ താന്‍ പുലര്‍ത്തിപ്പോന്നിരുന്ന, അല്ലെങ്കില്‍ അങ്ങനെയാണെന്ന് അഭിനയിച്ചിരുന്ന എല്ലാ വിധ മതേതര ആശയങ്ങളേയും കൈവെടിഞ്ഞ് മതഫാസിസ്റ്റ് കൂടാരത്തിലേക്ക് ചെന്നു ചേരാനുള്ള മടിയില്ലായ്മ പൊതുവേ വര്‍ദ്ധിച്ചു വരുന്നുണ്ട്. ന്യൂനപക്ഷ സമുദായത്തില്‍ പെട്ട പലരും ബി ജെ പിയില്‍ ചേരുകയും അവരില്‍ നിന്നും കിട്ടുന്ന ചെലവുകാശുപയോഗിച്ച് തങ്ങള്‍ മാന്യന്മാരാണെന്ന് നടിക്കുകയും ചെയ്യുന്ന കാഴ്ച അല്‍ഫോണ്‍സ് കണ്ണന്താനമടക്കമുള്ളവരെ മുന്‍നിറുത്തി നാം കണ്ടതുമാണ്. മതന്യൂനപക്ഷങ്ങളോട് തങ്ങള്‍ക്ക് അതിവിശാലമായ സമീപനമാണുള്ളതെന്ന് വരുത്തിത്തീര്‍ക്കാന്‍ ഇത്തരം നീക്കങ്ങളെ ...