#ദിനസരികള്‍ 604
തെറ്റു ചെയ്തതില്‍ മാപ്പു ചോദിക്കുക. അതിനുമപ്പുറത്തേക്കു നീളുന്നതാണ് ചെയ്ത തെറ്റിന്റെ വ്യാപ്തിയെങ്കില്‍ നിലനില്ക്കുന്ന നിയമസംവിധാനങ്ങളെ ഉപയോഗപ്പെടുത്തി സിവിലും ക്രിമിനലുമായ കേസുകളെടുത്ത് ഒരു നിശ്ചിതകാലത്തേക്ക് സമൂഹത്തില്‍ നിന്നും ഒറ്റപ്പെടുത്തി ശിക്ഷിക്കുക.ആ ശിക്ഷാകാലം സ്വയം നവീകരണത്തിന്റേതാണ് എന്നാണ് സങ്കല്പിക്കപ്പട്ടിരിക്കുന്നത്. എന്നുവെച്ചാല്‍ കൊലക്കുറ്റം ചെയ്ത ഒരാള്‍ ശിക്ഷയായി തടവിലാക്കപ്പെടുന്ന പത്തോ പന്ത്രണ്ടോ കൊല്ലക്കാലം താന്‍ ചെയ്ത തെറ്റിനും സ്വയം നവീകരണത്തിനുമുള്ള സമയമാണെന്നും ഇനി അത്തരം കുറ്റങ്ങള്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാനുള്ള പക്വതയും അറിയും നേടേണ്ട കാലമാണെന്നുമാണ് ജനാധിപത്യം ചിന്തിക്കുന്നത്.അല്ലാതെ ഒരു കുറ്റത്തിന് ജീവിതകാലം മുഴുവന്‍ പിടിച്ച് അകത്തിടാനോ സമൂഹത്തില്‍ നിന്നും അന്യവത്കരിച്ച് മാറ്റി നിറുത്തുവാനോ ആര്‍ക്കും അധികാരമില്ല.നടപ്പുനിയമവശം ഇതായിരിക്കേ ഏതു കാട്ടാളകാലത്തിലിരുന്നുകൊണ്ടാണ് നാം ദീപാനിശാന്തിനെ കല്ലെറിയുകയും തുടര്‍ച്ചയായി ആള്‍ക്കൂട്ടവിചാരണക്ക് വിധേയമാക്കുകയും ചെയ്യുന ് നത് ? ...