#ദിനസരികള് 1119 കലയുടെ മസ്തിഷ്കവഴികളിലൂടെ
വി എസ് രാമചന്ദ്രന്റെ The Emerging Mind പ്രസിദ്ധീകരിക്കപ്പെടുന്നത് രണ്ടായിരത്തിമൂന്നിലാണ് . അതു കഴിഞ്ഞ് ഏഴുകൊല്ലക്കാലത്തിനു ശേഷം The Tell-Tale Brain പുറത്തു വന്നപ്പോഴേക്കും മസ്തിഷ്ക ഗവേഷണ രംഗത്ത് ലോകം ശ്രദ്ധിക്കുന്ന ആധികാരിക ശബ്ദമായി അദ്ദേഹം മാറിക്കഴിഞ്ഞിരുന്നു . രണ്ടു പുസ്തകങ്ങളെ മുന് നിറുത്തി ഞാനിതു പറയുമ്പോള് , ആ പുസ്തകങ്ങള് എഴുതിയതുകൊണ്ടാണ് അദ്ദേഹം വിഖ്യാതനായി മാറിയത് എന്ന് അര് ത്ഥമാക്കരുത് . മറിച്ച് ആ പുസ്തകങ്ങളിലൂടെയാണ് അദ്ദേഹം ചിന്തിക്കുകയും പ്രവര് ത്തിക്കുയും ചെയ്യുന്ന ലോകത്തെക്കുറിച്ച് ജനസമാന്യം വ്യാപകമായി മനസ്സിലാക്കിയത് എന്നു മാത്രമാണ് ഉദ്ദേശിക്കുന്നത് . ആരാണ് വി എസ് രാമചന്ദ്രന് ? വിളയന്നൂര് സുബ്രഹ്മണ്യന് രാമചന്ദ്രന് ജനിച്ചത് 1951 തമിഴ്നാട്ടിലാണ് . ഇപ്പോള് അമേരിക്കന് പൌരനായ അദ്ദേഹം മദ്രാസ് യൂണിവേഴ്സിറ്റിക്കു കീഴിലെ സ്റ്റാന് ലി മെഡിക്കല് കോളേജില് നി...