Posts

Showing posts from August 27, 2017

#ദിനസരികള്‍ 143

സന്ധ്യക്കു കുളിച്ചെല്ലാ ശല്യത്തില്‍ നിന്നും വേറി ട്ടങ്ങു വായിപ്പൂ , ദിവ്യ മുറക്കെ ബ്ഭാഗവതം നീ വരുന്നില്ലേ , വന്നി ങ്ങിരിക്കെന്നൊക്കെക്കേള്‍ക്കാം താവകസ്വരം തീയി – ന്നരികിലെനിക്കപ്പോള്‍ വെപ്പുവേലകള്‍ തേച്ചു കഴുകിത്തീരാനാകാ തെത്ര പാത്രങ്ങള്‍ നാളേ യ്ക്കെത്ര കൊച്ചു കാര്യങ്ങള്‍ കരിപറ്റിയ കൈയ്യാല്‍ മരണം വരെത്തീരാ മഹാ ഭാഗവതം ഞാന്‍ മറിച്ചു വായിക്കുന്നു മടിയാതെന്നും , അങ്ങു കേള്‍ക്കുവാന്‍ വരുന്നില്ല – ഭാഗവതം (കവിത പൂര്‍ണമാണ് ) വിട്ടുപോകുവാന്‍ വയ്യെനിക്കൊന്നുമി ന്നൊക്കെയും പ്രിയം പോരാ പ്രിയങ്കരം ഉറ്റുനോക്കി നില്ക്കുന്നു വിദൂരസ്ഥ ദുഖ നക്ഷത്ര മണ്ഡലം ശാന്തമായ് അത്ര സ്നേഹിച്ചൊരമ്പിളിപ്പൊന്മുഖം അല്പമൊന്നിരുണ്ടെന്നു തോന്നീട്ടു ഞാന്‍ ഉദ്യമിപ്പൂ ചിറകും വിടര്‍ന്നു ചെ ന്നെത്തുവാനെടുത്തൊന്നണച്ചീടുവാന്‍ പോയതൊക്കെയും സ്വപ്ന മെന്‍മുജ്ജന്മ ചാപലങ്ങള്‍ മറന്നു കഴിഞ്ഞു ഞാന്‍ മൃത്യുവാലേ കഴുകിക്കളഞ്ഞുപോയ് ക്ഷുദ്രമായ വികാരങ്ങളൊക്കെയും – സ്വപ്നാടനം കല്ലെറിഞ്ഞീടുവാന്‍ കൊല്ലാ നെല്ലാരും വന്നടുക്കിലും അവരില്‍പ്പാപിയല്ലാത്തോ നാരുള്ളൂ കല്ലെടുക്കുവാന്‍...

#ദിനസരികള്‍ 142

വിജയലക്ഷ്മിയുടെ കവിതകള്‍ എനിക്കിഷ്ടമാണ്. വൈലോപ്പിള്ളി കവിതയെക്കുറിച്ച് ഒരെഴുത്തുകാരന്‍ പറഞ്ഞതുപോലെ എല്ലുറപ്പുള്ള കവിത എന്ന് ഈ കവയത്രിയേയും കുറിച്ച് നമുക്ക് പറയാനാകും.വിജയലക്ഷ്മിയുടെ എനിക്കിഷ്ടമുള്ള വരികളിലൂടെ പറയു പാവയോ മൃഗം ? മെരുങ്ങിയാ ലടിമയെക്കണക്കൊതുങ്ങുമെങ്കിലും ഇടക്കിടക്കെന്റെ വനചേതസ്സിലാ മൃഗപൌരാണികന്‍ കുടഞ്ഞെണീക്കുന്നു അതിപുരാതനന്‍ , ഇലച്ചാര്‍ത്തിന്‍ മേലെ കുതിപ്പോന്‍ സൂര്യനെപ്പിടിക്കാന്‍ ചാടുവോന്‍ കുനിയുന്നൂ കണ്‍കളവന്റെ നോട്ടത്തില്‍ തളരുന്നൂ ദേഹമവന്റെ ഹാസത്തില്‍ തൊഴുപോകയാണവനെത്താണു ഞാന്‍ അരുതു നോക്കുവാനതി തേജസ്വിയെ ച്ചുഴിഞ്ഞുനോക്കിയാലൂടയും കണ്ണുകള്‍ അതിനു മുന്‍പീ നഖമുനകളാല്‍ത്തന്നെ ഇനിയീക്കണ്‍കള്‍ ഞാന്‍  പിഴുതെടുക്കട്ടെ അതിനും വയ്യല്ലോ ഭയം ഭയം മാത്ര മടിമ ഞാന്‍  തോറ്റു കുനിഞ്ഞിരിക്കുന്നു മുതുകില്‍ നിന്‍ ചാട്ടയുലച്ചു കൊള്ളുക വലയത്തില്‍ച്ചാടാനുണര്‍ന്നിരിപ്പൂ ഞാന്‍ - കവിത മൃഗശിക്ഷകന്‍ . ഓമനേ നിന്നെക്കുറിച്ചൊന്നു പാടാതെ യീ മണ്ണു വിട്ടു ഞാന്‍ പോകുന്നതെങ്ങനെ ? ദൂരത്തു നിന്നു ഞാന്‍ ഗന്ധമാക്കോള്‍‌കൊണ്ട കായല്‍ കടന്നെന്നരികിലെത്തുന്നത...

#ദിനസരികള്‍ 141

സാദിര്‍ തലപ്പുഴയുടെ പെണ്‍പാത്രം എന്ന കാവ്യസമാഹാരം പ്രസിദ്ധീകരിക്ക പ്പെടുന്നത് ആറുകൊല്ലങ്ങള്‍ക്കുമുമ്പാണ്.അന്ന് അദ്ദേഹം പങ്കുവെച്ച ആശങ്കകളുടെ വേലിയേറ്റങ്ങള്‍ കൊണ്ട് ഇന്നും വിറുങ്ങലിക്കുന്ന ഒരു സാമൂഹികപരിതോവസ്ഥയിലാണ് നാം ജീവിച്ചുപോകുന്നതെന്നത് വരുംകാലങ്ങളെ കടന്നുകാണാനുള്ള കവിമനസ്സിന്റെ ശ്ലാഘനീയമായ ശേഷിയാണ്. രുദിതാനുസാരീ കവി എന്ന് കാളിദാസന്‍ പറഞ്ഞതുപോലെ കണ്ണുനീരിനൊപ്പം ചേരുക എന്ന മനുഷ്യ ധര്‍‌മ്മം കവി മുറുകെ പിടിക്കുന്നുണ്ടെന്നതിന് ഈ സമാഹാരത്തിലെ കവിതകള്‍ സാക്ഷ്യം പറയും.അത്തരത്തില്‍ അടിച്ചുടക്കപ്പെട്ടവരുടേയും പുറമ്പോക്കുകളിലേക്ക് വലിച്ചെറിയപ്പെട്ടവരുടേയും വേദനകളെ സ്വാംശീകരിക്കുകയും ആവഷ്കരിക്കുകയും ചെയ്യുക എന്ന ശീലം സാദിര്‍ തലപ്പുഴയില്‍ രൂഢമൂലമായിരിക്കുന്ന അടിസ്ഥാനഭാവമാണ്.ഹൃദയത്തോടു നേരിട്ടു സംവദിക്കുകയും തനിക്കൊപ്പം ചേരുവാന്‍ പ്രേരിപ്പിക്കപ്പെടുകയും ചെയ്യുന്ന മാസ്മരികമായ ഒരു ഭാഗധേയത്തില്‍ അനുവാചകനെ പങ്കാളിയാക്കുക എന്ന കടമ ഇദ്ദേഹം സ്തുത്യര്‍ഹമാംവിധം പ്രകടമാക്കുന്നുണ്ട്.അതുതന്നെയായിരിക്കണം സാദിറിന്റെ കവിതകളുടെ മുഖമുദ്രയായി നമുക്ക് കണ്ടെത്താന്‍ കഴിയുക.       ...

#ദിനസരികള്‍ 140

കോടമഞ്ഞല താണിറങ്ങും നീലമലയുടെ താഴെ നിങ്ങള്‍ ഭംഗി കണ്ട് , മയങ്ങിയങ്ങനെ നിന്നിടാറുണ്ടോ ? - എന്ന് കവി റഫീക്ക് അഹമ്മദ് , കോട എന്ന കവിതയിലൂടെ നമ്മോടു ചോദിക്കുന്നു.കാടും നാടും മൂടി പടര്‍ന്നുവരുന്ന കോട.കാണെക്കാണെ മലകളും മരങ്ങളും കാടുകളും തോടുകളും മറഞ്ഞു പോകുന്നത് നാം കണ്ടുനില്ക്കുന്നു. അല്പനേരത്തിനുള്ളില്‍ ചുറ്റുമുള്ളവയോടൊപ്പം നമ്മളും കോടയില്‍ മൂടിപ്പോകുന്നു.സര്‍വ്വതും മറച്ചുകൊണ്ടു കോട നിറയുന്നു.ആ കോടമഞ്ഞ് മലയിറങ്ങി വന്ന് താഴ്വാരങ്ങളിലേക്ക്  വ്യാപിക്കുന്നതിന്റെ ഭംഗി കണ്ട് നിങ്ങള്‍ സ്വയം മറന്ന് നില്ക്കാറുണ്ടോ എന്നാണ് കവി ചോദിക്കുന്നത്. അകലെയകലെ ആദ്യമാദ്യം ധൂമിലാകൃതിയാകുമൊരു മുകില്‍ മാല പോലെ യിഴഞ്ഞിഴഞ്ഞ് കുളിര് തന്ന് മറവി തന്ന് നോക്കി നോക്കിയിരിക്കേ പലമുഖ ഭാവമാര്‍ന്ന് പുരാണനായക രായി ദേവകളായി പിന്നെ.. എല്ലാം മറയ്ക്കുന്ന കോട മലയിറങ്ങി വരുമ്പോള്‍ ബാല്യകാലകുതൂഹലങ്ങളിലെന്ന പോലെ നാം വിവിധ രൂപങ്ങള്‍ അവയില്‍ സങ്കല്പിക്കാറില്ലേ ? ആകാശവിതാനങ്ങളിലെ മേഘങ്ങളില്‍ ആരോപിക്കപ്പെടുന്ന പോലെയുള്ള രൂപങ്ങള്‍ ? ചിലപ്പോളവക്ക് ആനയുടേയും ഒട്ടകത്തിന്റേയുമൊക്കെ രൂപമായിരിക്കും. ചിലപ്പോളാകട്ടെ നമ...

#ദിനസരികള്‍ 139

            മലയാളി മറന്ന നാടന്‍ കളികള്‍ എന്നൊരു പുസ്തകം അജി മാത്യു കോളൂത്ര എഴുതി ഡി സി ബുക്സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.പണ്ടത്തെ നാടന്‍ കളികളോട് കൌതുകമുള്ള എനിക്ക് ഇപ്പുസ്തകം നന്നായി രസിച്ചു.കളിച്ചു മറന്ന ഓരോ കളികളേയും ഓര്‍മിപ്പിച്ചുകൊണ്ട് പുസ്തകത്തിലൂടെ കടന്നുപോയപ്പോള്‍ ഇപ്പോള്‍ ഇക്കളികളൊന്നും അറിയാത്ത , അഥവാ താല്പര്യമില്ലാത്ത നമ്മുടെ കുഞ്ഞുങ്ങളെക്കുറിച്ചായിരുന്നു എന്റെ ചിന്ത.ഇക്കാലത്തെ കുട്ടികള്‍ക്ക് ആകെയുള്ള ഒരു കളി എന്നു പറയുന്നത് ക്രിക്കറ്റാണ്. ഏറിപ്പോയാല്‍ ഫൂട്ബോള്‍ . അവ രണ്ടുമുണ്ടാക്കിയെടുത്തിരിക്കുന്ന വിപണിമൂല്യത്തില്‍ മറ്റുകളികളൊക്കെ ഏറെക്കുറെ അസ്തമിച്ചു കഴിഞ്ഞു.ക്രിക്കറ്റിതിഹാസങ്ങള്‍ക്ക് ലഭ്യമായിക്കൊണ്ടിരിക്കുന്ന താരപ്രഭ ആരേയും ആകര്‍ഷിക്കുന്നതായതുകൊണ്ട് അമ്മാവന്‍ സിന്‍‌ഡ്രോം പ്രകടിപ്പിക്കുന്നതില്‍ കാര്യമില്ലെന്ന് അറിയാം. എന്നാലും പഴയ കാലത്തെ കളികളൊക്കെ പരസ്പരം കുറച്ചു കൂടി അടുത്തിടപഴകാന്‍ കഴിയുന്നവയായിരുന്നു , മാനവികമായിരുന്നു. ക്രിക്കറ്റ് അല്ലെങ്കില്‍ ഫുട്‌ബോള്‍ എന്ന പ്രാഥമിക പരിഗണനകള്‍ക്കപ്പുറം കടന്നാലും നാം എത്തിനില്ക...

#ദിനസരികള്‍ 138

സന്യാസത്തിന് പിന്നിലെ ഉദ്ദേശശുദ്ധി ആദരിക്കേണ്ടതുതന്നെയാണ്.ഒരുവന്‍ തനിക്കുള്ളതെല്ലാം ത്യജിച്ച് ഒന്നുകില്‍ സത്യാന്വേഷിയായി ശരിയായ ജ്ഞാനത്തെ അറിയുന്നതിനുവേണ്ടി തന്റെ ജീവിതം മാറ്റിവെക്കുന്നു.ശരിയായ ജ്ഞാനം എന്ത് എന്ന കാര്യത്തില്‍ തുലോം വ്യത്യസ്ഥമായ അഭിപ്രായങ്ങള്‍ നമുക്കുണ്ടായെന്നു വരാം. ശാസ്ത്രാഭിയുക്തമായ ജ്ഞാനങ്ങളിലേക്ക് എത്തുക എന്നതിന് ശരി ഗ്രഹിക്കാനുള്ള നമ്മുടെ കഴിവും പ്രധാനമാണല്ലോ. ആ കഴിവ് ഉണ്ടാകുന്നതുവരെയുള്ള അന്വേഷണമാണ് ജ്ഞാനാന്വേഷികള്‍ നടത്തുന്നത്.   മറ്റു ചിലരാകട്ടെ മനുഷ്യരെ സ്നേഹിക്കുകയും സഹായിക്കുകയും അവരുടെ സങ്കടങ്ങളില്‍ കൂടെ നില്ക്കുകയും ചെയ്യുന്നതാണ് സന്യാസത്തിന്റെ വഴികളെന്ന് മനസ്സിലാക്കുകയും അതില്‍ വ്യാപൃതരാകുകയും ചെയ്യുന്നു. ആദ്യത്തേത് ജ്ഞാനയോഗത്തേയും രണ്ടാമത്തേത് കര്‍മയോഗത്തേയും സന്യാസത്തിന്റെ മാര്‍ഗങ്ങളായി ഉയര്‍ത്തിപ്പിടിക്കുന്നു. രണ്ടായാലും അന്യജീവനുതകി സ്വജീവിതം ധന്യമാക്കുമമലേ വിവേകികൾ എന്ന് കുമാരനാശാന്‍ പാടിയ പോലെ വൈയക്തികതാല്പര്യങ്ങളെ വിഗണിക്കുക എന്നത് നിഷ്കാമമായ സന്യാസത്തിന്റെ ലക്ഷണമാണ്.ഭാരതീയ തത്വ ചിന്തകരില്‍ പ്രമുഖനായ ശ്രീകൃഷ്ണന്‍ സന്യാസത്തെ നിര്‍വചിക്കുന്ന...

#ദിനസരികള്‍ 137

‍ ” മുസ്ലിങ്ങള്‍ക്ക് വെറുമൊരു പള്ളി , ഹിന്ദുക്കള്‍ക്ക് ശ്രീരാമജന്മസ്ഥാന്‍ ” എന്ന അതിവൈകാരികമായ ഒരു പ്രസ്ഥാവനയോടെ, ബാബറി മസ്ജിദ് ഹിന്ദുക്കള്‍ക്ക് വിട്ടുനല്കി നിലനില്ക്കുന്ന പ്രശ്നങ്ങള്‍ക്ക് ശാശ്വതമായ പരിഹാരം കാണണമെന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍‌വ്വേ ഓഫ് ഇന്ത്യയുടെ ഉത്തരമേഖലാ ഡയറക്ടറായിരുന്ന കെ കെ മുഹമ്മദ്, ഇന്നലെ മാനന്തവാടിയില്‍ മാതൃഭൂമി പുസ്തകോത്സവത്തോടനുബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ തന്നെ ആത്മകഥയായ “ ഞാനെന്ന ഭാരതീയന്‍ ” (മാതൃഭൂമി ബുക്സ് ) എന്ന പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയിലാണ് ജനാധിപത്യഭാരതം നേരിടുന്ന സങ്കീര്‍ണമായ ഒരു പ്രശ്നത്തിന് പരിഹാരമായി ഇത്തരമൊരു നിര്‍‌ദ്ദേശം മുന്നോട്ടു വെച്ചത്.ബാബറി മസ്ജിദ് വിട്ടുകൊടുത്താല്‍ ഇന്ത്യയിലെ ഹിന്ദുക്കള്‍ അതില്‍ സന്തുഷ്ടരാകുമെന്നും പിന്നീട് പ്രശ്നങ്ങളൊന്നുമുണ്ടാകാതെ മുസ്ലിം സമൂഹത്തെ പരിപാലിക്കുന്ന ധാര്‍മിക ഉത്തരവാദിത്തം അവര്‍ ഏറ്റെടുത്തുകൊള്ളുമെന്നുമുള്ള ശുഭാപ്തിവിശ്വാസവും അദ്ദേഹം പങ്കുവെച്ചു.             ലളിതബുദ്ധിയായ കെ കെ മുഹമ്മദിന് ഫാസിസത്തിന്റെ സങ്കീര്‍...