Posts

Showing posts from June 22, 2025
  മുസ്ലിം ഉമ്മത്ത് , എനിക്കു തോന്നുന്നു , കരുതിയിരിക്കേണ്ടത് ഹിന്ദുത്വവാദികളേയോ മറ്റ് അനിസ്ലാമിക പ്രതികൂല ശക്തികളേയോ അല്ല മറിച്ച് അവരുടെ തന്നെ നേതൃത്വത്തെയാണ്. സാമാന്യബുദ്ധിക്ക് നിരക്കാത്ത , നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ , ഒരന്തവും കുന്തവുമില്ലാത്ത, അത്തരം നേതാക്കന്മാര്‍ ഉണ്ടാക്കുന്ന അപകടം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. അക്കൂട്ടത്തില്‍   മതാചാര്യന്മാരായി വേഷം കെട്ടി വരുന്നവരുടെ കാര്യം പറയാതിരിക്കുന്നതാണ് നല്ലത്. എന്തൊക്കെയാണ് അവര്‍ പ്രസംഗിച്ചു കൂട്ടുന്നത് ? ലോകം കാണുന്നുവെന്ന എന്തെങ്കിലും ഒരു ബോധം ഇവരെ അലട്ടാറുണ്ടെന്ന് തോന്നുന്നില്ല. ദൈവത്തെ വിശ്വസിക്കുവാന്‍ പഠിപ്പിക്കുന്നതും അതിനുവേണ്ടുന്ന കര്‍മ്മങ്ങളെക്കുറിച്ചുമൊക്കെയുള്ള മതപരമായ അനുശാസനങ്ങള്‍ പഠിപ്പിച്ചുകൊടുക്കുന്നതിലല്ല പ്രശ്നം. മറിച്ച് ആധുനിക ചികിത്സ സ്വീകരിക്കരുത് എന്നു തുടങ്ങി ചൊവ്വാഴ്ച കള്ളു കുടിക്കാനുള്ള ദിവസമാണ് എന്നുവരെയുള്ള പ്രഘോഷണങ്ങള്‍ , മുജാഹിദ് ബാലുശേരി മുതല്‍ റഹ്മത്തുള്ള ഖ്വാസിമി ഉസ്താദ് വരെയുള്ള ഒരു കൂട്ടം പ്രഭാഷകര്‍ ! എന്തൊക്കെയാണ് ഇവര്‍ വിളിച്ചു പറയുന്നത് ? അവര്‍ പറയുന്നത് വേദവാക്യമായി എടുത്ത് ശിരസ്സിലേറ്റി നടക...
  കം തകം പാതകം വാഴക്കൊലപാതകം നേത്രവാഴക്കൊലപാതകം അന്തര്‍‌നേത്രവാഴക്കൊലപാതകം ജഗദന്തര്‍‌നേത്രവാഴക്കൊലപാതകം അന്തര്‍‌നേത്രവാഴക്കൊലപാതകം നേത്രവാഴക്കൊലപാതകം വാഴക്കൊലപാതകം പാതകം തകം കം അയ്യപ്പപ്പണിക്കരുടെ ഏറെ (കു)പ്രസിദ്ധി നേടിയ ഒരു കവിതയാണ് മുകളിലുദ്ധരിച്ച കം തകം. ഈ കവിതയെക്കുറിച്ച് ഡോക്ടര്‍ എം എം ബഷീര്‍ തന്റെയൊരു അനുഭവം പങ്കുവെയ്ക്കുന്നുണ്ട്. ഒരിക്കല്‍ ബഷീറുമായി അയ്യപ്പപ്പണിക്കര്‍ സ്വന്തം വീട്ടിലേക്ക് നടക്കുകയായിരുന്നു. അപ്പോള്‍ അദ്ദേഹം പണിക്കരോട് “ സര്‍ എന്തിനാണ് കം തകം പാതകം പോലെയുള്ള പൊട്ടക്കവിതകള്‍ എഴുതുന്നതെന്ന് “ എന്ന് ചോദിച്ചു. അതിന്റെ അയ്യപ്പപ്പണിക്കര്‍ അല്പം വിശദമായിത്തന്നെയാണ് മറുപടി പറഞ്ഞത് :- “ ബഷീറേ ,അത് വെറുമൊരു നേരംപോക്കിന് എഴുതിയതല്ല.ഞാന്‍ അമേരിക്കയില്‍ പോയി വന്നപ്പോള്‍ ചിലര്‍ എന്നെ ഭീഷണിപ്പെടുത്തി.ഞാന്‍ അമേരിക്കന്‍ ചാരനാണ്, അമേരിക്കന്‍ പണം കൊണ്ടാണ് കേരള കവിത നടത്തുന്നത് എന്നെല്ലാം എനിക്ക് ഭീഷണിക്കത്തുകള്‍ കിട്ടിക്കൊണ്ടിരുന്നു. കൊന്നുകളയും കൊലപാതകം മരണം ഇതൊക്കെ ആലോചിച്ചാണ് ഞാന്‍ ഏറെക്കാലം നടന്നത്.മരണത്തെക്കുറിച്ചുള്ള ചിന്ത എന്നെ വല്ലാതെ അലട്ടി. അ...
  രസികത്തം കൊണ്ടും വികടത്തം കൊണ്ടും എനിക്ക് ഏറെ ഇഷ്ടപ്പെട്ട ഒരു കവിയാണ്. ഇത്തിരി പഴഞ്ചനാണ്. കാലം എ.ഡി.  962 മുതല്‍ 1019 വരെയാണ് ജീവിതകാലം.   “ കുലശേഖര സാമ്രാജ്യത്തിലെ ഭാസ്കര രവിവര്‍മ്മന്റെ നര്‍മ്മ സചിവനും ഫലിതരസികനും അഭിനയ രഹസ്യ വേദിയും ഉഭയ ഭാഷാ കവിയുമായ തോലനെപ്പറ്റി കേട്ടിട്ടില്ലാത്ത കേരളീയര്‍ ഉണ്ടായിരിക്കുകയില്ലല്ലോ “ എന്നാണ് ആ കവിയെ കേരള സാഹിത്യ ചരിത്രത്തില്‍ ഉള്ളൂര്‍ അവതരിപ്പിക്കുന്നത്.   ഉള്ളൂര്‍ എടുത്തു പറഞ്ഞ ഗുണങ്ങള്‍ തന്നെയാണ് തോലനെ എനിക്കും പ്രിയങ്കരനാക്കിയത്.               തോലനു ആ പേരു വന്നതിന്റെ പിന്നിലും ഒരു കഥയുണ്ട്. വൃഷലിയായ ചക്കിയുമായുണ്ടായ അവിഹിത ബന്ധം കാരണം ഭ്രഷ്ടനായി. അങ്ങനെ ബ്രഹ്മചര്യത്തിന്റെ ലക്ഷണമായി ധരിച്ചുകൊണ്ടു നടന്നിരുന്ന തോല്‍ ഉപേക്ഷിക്കേണ്ടി വന്നുവത്രേ ! ആ തോല്‍ സ്വയം പറിച്ചു കളഞ്ഞതുകൊണ്ട് തോലന്‍ എന്ന പേരുറച്ചു എന്നാണ് കഥ. തോലനെക്കുറിച്ച് ഞാന്‍ ആദ്യം കേള്‍ക്കുന്നത് വകയിലൊരു കാരണവരില്‍ നിന്നാണ്. തോലന്റേത് എന്നു പറഞ്ഞ് അങ്ങേര് എനിക്കൊരു ശ്ലോകാര്‍ദ്ധം ചൊല്ലിത്തന്നു   “ മു...
  കര്‍ണനെക്കുറിച്ചാലോചിക്കുകയായിരുന്നു. എന്തിനായിരുന്നു മഹാഭാരതത്തില്‍ അങ്ങനെയൊരു കഥാപാത്രം എന്ന ചോദ്യം കര്‍ണനെ പരിചയപ്പെട്ട അന്നുമുതല്‍ മനസ്സിലുണ്ട്. ആ ചോദ്യത്തിന് സത്യത്തില്‍ ഇന്നും കൃത്യമായ ഒരുത്തരം എനിക്ക് പറയാന്‍ കഴിയുന്നില്ല.               ഒരു കഥാപാത്രം എന്ന നിലയില്‍ വ്യാസന്‍ കര്‍ണന്റെ സൃഷ്ടിയില്‍ പുലര്‍ത്തിയ സൌന്ദര്യാത്മകമായ നീതിബോധം അപാരമാണെന്ന് പറയാതെ വയ്യ. നീതിമാന്‍ , ധര്‍മ്മിഷ്ഠന്‍ , ദാനശീലന്‍ തുടങ്ങി സത്ഗുണസമ്പന്നമായ സ്വഭാവവിശേഷങ്ങള്‍ ! ആയോധന കലകളില്‍ ആരേയും അതിശയിപ്പിക്കുന്ന കൈവഴക്കം. ചാഞ്ചല്യമില്ലാത്ത പ്രജ്ഞ !   ഒരു പക്ഷേ   മഹാഭാരതത്തില്‍ വ്യാസന്‍ അവതരിപ്പിച്ച മറ്റേതൊരു   കഥാപാത്രത്തിനും സമശീര്‍ഷ്കനായി തെളിഞ്ഞു വിലസുകയാണ് കര്‍ണന്‍ എന്ന് നിസ്സംശയം പറയാം.   പാത്രസൃഷ്ടിയിലെ ഈ പ്രത്യേക പരിവേഷങ്ങളെയെല്ലാം അംഗീകരിക്കുമ്പോള്‍ തന്നെ എന്തിനായിരുന്നു അങ്ങനെയൊരു സൃഷ്ടി എന്ന ചോദ്യം കൂടുതല്‍‌ പ്രസക്തമാകുകയാണ്. ചെത്തിമിനുക്കിയെടുത്ത ഒരു രത്നം കുപ്പത്തൊട്ടിയില്‍ ഇട്ടതുപോലെയാണ് കര്‍ണനെ മഹാഭാരതത്തില്...
  ബുദ്ദു. ചെമ്പിച്ച മുടിയും വെള്ളാരങ്കണ്ണുകളും   പുള്ളിക്കുത്തുകള്‍ വീണ മുഖവും മഞ്ഞപ്പല്ലുകളുമുള്ള ബുദ്ദു. കൂട്ടുകാര്‍ അവനെ ഗോരാസാബെന്ന് കളിയാക്കി വിളിച്ചു. പതിനേഴോ പതിനെട്ടോ കൊല്ലം മുമ്പ്   നൈനിത്താളിലെ നിരവിധി ദല്ലാളുകളിലൊരാള്‍ , സഞ്ചാരിയായ ഒരു സായിപ്പിന്റെ കൌതുകങ്ങള്‍ക്ക് കാഴ്ചവെച്ച ഒരു പെണ്ണായിരുന്നു അവന്റെ അമ്മ  !  അയാളില്‍ നിന്നാണ് ബുദ്ദുവിന് വെളളാരംകണ്ണുകളും ചെമ്പിച്ച മുടിയും കിട്ടിയതത്രേ  !   ആറേഴുകൊല്ലങ്ങള്‍ക്കു മുന്നേ അവളും മരിച്ചു. ഇപ്പോള്‍ മേഫ്ലവര്‍ എന്നു പേരുള്ള തോണിയില്‍ നൈനിത്താളിലെത്തുന്ന സഞ്ചാരികളെ കയറ്റി   തണുത്ത തടാകത്തില്‍ വട്ടംചുറ്റിച്ച് രസിപ്പിക്കുകയാണ് ഇപ്പോള്‍ അവന്റെ ജോലി. ഓരോ സീസണിലും തടാകതീരത്തേക്ക് എത്തുന്ന യാത്രികരുടെ ഓരോ സംഘത്തേയും അവന്‍ സൂക്ഷ്മമായി നിരീക്ഷിക്കും. പൂച്ചക്കണ്ണുകളുള്ള ഏതെങ്കിലും വെള്ളക്കാരനുണ്ടോ അക്കൂട്ടത്തില്‍ എന്നാണ് അവന്‍ പരതുന്നത്. എന്നെങ്കിലും തന്റെ അച്ഛന്‍ ആള്‍ക്കൂട്ടത്തിനിടയിലൂടെ തടാകത്തിലേക്ക് ഇറങ്ങിവരുമെന്നും അവന്‍ പ്രതീക്ഷിക്കുന്നു.   “  കാണുമ്പോള്‍ നീ എന്താണ് ചോദിക്കുക  ...
  എല്‍. ഡി. എഫ് നിലമ്പൂരില്‍ തോല്ക്കരുതെന്ന് ആഗ്രഹിച്ചിരുന്നു. എന്നാല്‍ ജനാധിപത്യത്തില്‍ ഭൂരിപക്ഷമാണ് വിധി. അതനുസരിച്ച് എല്‍. ഡി. എഫ് പരാജയപ്പെട്ടിരിക്കുന്നു. അതിനുമപ്പുറം കുത്തഴിഞ്ഞതും തമ്മില്‍ കലഹിക്കുകയുമായിരുന്ന ഒരു പറ്റത്തോട് എല്‍.ഡി. എഫ് പരാജയപ്പെട്ടത് ഏറെ ഗൌരവത്തോടെ പരിശോധിക്കേണ്ട ഒന്നു തന്നെയാണ്. തിരഞ്ഞെടുപ്പിന്റെ ഫലം സംസ്ഥാന ഭരണത്തിന്റെ വിലയിരുത്തലൊന്നുമല്ലെങ്കിലും കാര്യകാരണങ്ങള്‍ കണ്ടെത്തി , എവിടെയാണ് ജനങ്ങളുടെ വിശ്വാസത്തില്‍ ചോര്‍ച്ചയുണ്ടായത് എന്ന് മനസ്സിലാക്കി ആവശ്യമായ തിരുത്തലുകള്‍ വരുത്തുവാനും കൂടുതല്‍ ശക്തിയോടെ ജനാധിപത്യരംഗങ്ങളിലെ മത്സരവേദികളിലേക്ക് തിരിച്ചെത്താനും ഇടതുപക്ഷത്തിന് കഴിയുമെന്ന കാര്യത്തില്‍ സംശയമില്ല.                 പിണറായിയിസം എന്നൊക്കെ ഒരു ഓളത്തിന് പ്രയോഗിക്കപ്പെട്ടുവെങ്കിലും ഭരണവിരുദ്ധവികാരം ഈ ഇലക്ഷനില്‍ കാര്യമായ ഒരു ഘടകമേയായിരുന്നില്ല.   എന്നുമാത്രവുമല്ല ഒന്നാം പിണറായി സര്‍ക്കാറും രണ്ടാം പിണറായി സര്‍ക്കാറും നാടിതുവരെ കാണാത്ത വികസനപ്രവര്‍ത്തനങ്ങളാണ് നടപ്പിലാക്കിയത്. കക്ഷി രാഷ...
  ബി നിലവറയിലെ നിധിശേഖരത്തെപ്പറ്റി ലോകം അറിയുന്നതിനും മുന്നെയാണ് ഞാന്‍ അനന്തപത്മനാഭ സ്വാമി ക്ഷേത്രം സന്ദര്‍ശിച്ചത്. ഇതുപോലെയുള്ള ആരാധന കേന്ദ്രങ്ങളില്‍ വീട്ടുകാരുമൊത്ത് പോകുമ്പോള്‍ അവരെ അവരുടേതായ ആവശ്യങ്ങള്‍ക്ക് വിട്ടുകൊടുത്ത് അവിശ്വാസിയായ ഞാന്‍ ചുറ്റുപാടുകളിലൂടെ നടന്ന് കൊത്തുപണികളും മ്യൂറല്‍ പെയിന്റിംഗുകളും മറ്റും കാണുവാനാണ് ശ്രമിക്കുക. ഇവിടേയും അങ്ങനെ തന്നെയാണ് സംഭവിച്ചത്. കൂടെയുള്ളവരെ പത്മനാഭനെ കാണുന്നതിന് വിട്ടുകൊടുത്ത് ഞാന്‍ പതിവുപോലെ ചുറ്റാനിറങ്ങി.   ആ ചുറ്റലിനിടയിലാണ് കിഴക്കേ നടയിലെ പ്രവേശന ഗോപുരത്തിന് മുകളില്‍ കയറാം എന്ന് മനസ്സിലാകുന്നത്. ഒട്ടും അമാന്തിച്ചില്ല , പ്രവേശന ഗോപുരത്തിന്റെ ഇടതുവശത്തൂകൂടെ പടികള്‍   കയറി മുകളിലേക്കുള്ള യാത്രയായി. ഏഴു നിലകളിലായാണ് ഗോപുരം പണിതിരിക്കുന്നത് എന്നാണോര്‍മ്മ. എന്തായാലും ഏറ്റവും മുകളിലുള്ള താരതമ്യേന ചെറുതായ മുറിയില്‍ നിന്നും കിഴക്കോട്ടും പടിഞ്ഞാറോട്ടും നോക്കുവാന്‍ കിളിവാതിലുകളുണ്ട് ; ആ കാഴ്ച അതീവ രസകരവുമാണ്. ആവശ്യത്തിന് സമയമെടുത്ത് ഓരോ നിലകളിലും ഒരുക്കിവെച്ചിരിക്കുന്ന കാഴ്ചവസ്തുക്കളെല്ലാം കണ്ട് താഴെയിറങ്ങിയിട്ടും നേരത്തെ അകത്തുപോയവ...