#ദിനസരികള്‍ 1070 എന്റെ പ്രിയപ്പെട്ട പുസ്തകങ്ങള്‍ - പ്രകൃതിയും മനുഷ്യനും 1 – കെ എന്‍ ഗണേഷ്.
ചില ചോദ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് കെ എന്‍ ഗണേഷ് , തന്റെ പ്രകൃതിയും മനുഷ്യനും എന്ന പുസ്തകം ആരംഭിക്കുന്നത് :- “ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെ ഇന്ന് നിലനില്ക്കുന്ന പരിസ്ഥിതി പ്രസ്ഥാനങ്ങളുടേയും അക്കാദമിക പരിസ്ഥിതി ശാസ്ത്രത്തിന്റേയും നിലപാടുതറകളില്‍ നിന്നു മാത്രം കൈകാര്യം ചെയ്താല്‍ മതിയോ ? പ്രകൃതിയുമായുള്ള മനുഷ്യരുടെ ബന്ധത്തെക്കുറിച്ച് മനുഷ്യസമൂഹങ്ങള്‍ തന്നെ വളര്‍ത്തിക്കൊണ്ടുവന്ന സമീപനങ്ങള്‍ പരിശോധിക്കേണ്ടതില്ലേ ? ഇത്തരം സമീപനങ്ങളുടെ ചരിത്രപരത പ്രസക്തമല്ലേ ? ഇവ മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെപ്പറ്റി മാത്രമല്ല , മനുഷ്യന്‍ തമ്മിലുള്ള ബന്ധങ്ങളിലും മനുഷ്യരുടെ മനസ്സും ശരീരവും തമ്മിലുള്ള ബന്ധങ്ങളിലും സ്വാധീനം ചെലുത്തിയിട്ടില്ലേ ?” ഈ ചോദ്യങ്ങള്‍ , ഇന്ന് ഏറ്റവുമധികം കലങ്ങി മറിഞ്ഞിരിക്കുന്ന പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള ആനുകാലിക പ്രസക്തമായ വിചിന്തനങ്ങളിലേക്ക് നമ്മെ ആനയിക്കുന്നു. പ്രകൃതിയോട് മനുഷ്യന്‍ പെരുമാറേണ്ടത...