#ദിനസരികള് 568
മലയാളികളെ സംബന്ധിച്ച് അരിയും നെല്ലുമില്ലാത്ത ഒരാഘോഷവുമില്ല എന്നുതന്നെ പറയാം.നെല്ലുകൊണ്ട് നിറപറയും അരികൊണ്ടു നിറ വെയ്ക്കുന്നതും മാവുകൊണ്ട് അണിയല് നടത്തുന്നതുമൊക്കെ പ്രധാനപ്പെട്ടതാണ്.രാജാവിന്റെ അരിയിട്ടു വാഴ്ചയും ജോലിക്കാര് ക്ക് അരിയും കോപ്പും നല്കലും വായ്ക്കരി നല്കി മരിച്ചയാളെ യാത്രയാക്കലുമൊക്കെ ഇങ്ങനെ ഉണ്ടായി വന്നതാണ്. നെല്ലുകളില് അമ്പതിനത്തിന്റേയും അഞ്ഞൂറിനത്തിന്റേയുമൊക്കെ വിത്തുനാമങ്ങള് ശ്രുതിപ്പെട്ടിരുന്നുവെന്ന് ഗ്രന്ഥകാരന് സൂചിപ്പിക്കുന്നുണ്ടെങ്കിലും അതിക്കിരാഴിയും ജീരകച്ചെമ്പാവും മുണ്ടകനും ഞവരക്കിഴിയുമൊക്കെയല്ലാതെ മറ്റു പേരുകള് പുസ്തകത്തിലില്ല എന്നതൊരു പോരായ്മ തന്നെയാണ്. നിറപറയും പുത്തരിയൂണും പോലെയുള്ള കാര് ഷികോത്സവങ്ങള് നിലവിലുണ്ടായിരുന്നെങ്കിലും അതെല്ലാം ജന്മിമാരുടെ ആഘോഷങ്ങളായിരുന്നു. “കാര് ഷിക വര് ഷത്തിന്റെ അവസാന ദിവസമാണ് ഉച്ചേര എന്ന ആഘോഷം.രണ്ടാം വിളവെടുപ്പ് ഇതിനകം നടന്നു കഴിഞ്ഞിരിക്കും.ചൂടുകാലം ആരംഭിക്കുന്നതുകൊണ്ട് ഭൂമിദേവി അടുത്ത മഴക്കാലം വരുന്നതുവരെ വിശ്രമത്തിലാണെന്നാണു പരക്കെയുള്ള വിശ്വാസം.ഇതിന്റെ തുടക്കത്തില് ഭൂമിദേവി പുഷ്പിണിയായെന്നു ...