Posts

Showing posts from December 24, 2017

#ദിനസരികള്‍ 262

സംഭാഷണങ്ങള്‍ എന്ന പേരില്‍ കെ എന്‍ പണിക്കരുമായി നടത്തിയ അഭിമുഖങ്ങള്‍ മാതൃഭൂമി പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ അഭിമുഖങ്ങള്‍ സമാഹരിച്ചിരിക്കുന്നത് പി എസ് മനോജ് കുമാറാണ്. വര്‍ഗ്ഗീയതയും ഫാസിസവും എന്ന വിഷയത്തിലുള്ള   പ്രസ്തുത സംഭാഷണത്തില്‍ നിന്നും പ്രസക്തമായ ചില ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും പകര്‍ത്തട്ടെ. ചോദ്യം :- വര്‍ഗ്ഗീയത ഒരു പ്രത്യയശാസ്ത്രമാണോ ? ആണെങ്കില്‍ പ്രതിരോധ സാധ്യതകളെന്താണ് ? ഉത്തരം : അതെ.അതുകൊണ്ടാണത് മനസ്സുകളെ സ്വാധീനിക്കുന്നത്.ഇതിനെതിരെ നിരന്തരമായ അവബോധ രൂപവത്കരണമുണ്ടാകണം.ഇതില്‍ പങ്കെടുക്കുന്നവരുടെ ജീവിതവുമായി ബന്ധപ്പെട്ടുവേണം ബോധവത്കരണം നടത്താന്‍.എല്ലാ ജനവിഭാഗങ്ങളില്‍ നിന്നുള്ളവരും കലാപകാരികളുടെ ഇടയിലുണ്ടാകാം.എന്നാല്‍ കലാപങ്ങളില്‍ പങ്കാളികളാകുന്നത് മിക്കവാറും തൊഴിലില്ലാത്ത ചെറുപ്പക്കാരും ചേരിനിവാസികളുമാണ്.ഇത് മനസ്സിലാക്കിയുള്ള നിരന്തരമായ പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ വര്‍ഗ്ഗീയതയെ ചെറുക്കാനാകൂ.സാമൂഹിക സാംസ്കാരിക പ്രവര്‍ത്തനങ്ങളാണ് വര്‍ഗ്ഗീയതയുടെ ശക്തി.രാഷ്ട്രീയ പ്രവര്‍ത്തനം അതിന്റെ പ്രകടമായ രൂപം മാത്രമാണ്. ചോദ്യം :- ഇന്ത്യന്‍ മണ്ണില്‍ ഫാസിസത്തിന് വേരുറപ്പിക്കാന്‍ സഹായക...

#ദിനസരികള്‍ 261

അസാധാരണമായ ഭാഷാപ്രയോഗം കൊണ്ട് നിങ്ങളെ അത്ഭുതപ്പെടുത്തിയ മലയാളത്തിലെ എഴുത്തുകാര്‍ ആരൊക്കെയാണ് ? ചോദ്യത്തിനു മുന്നില്‍ ഒരു നിമിഷം ആലോചിക്കേണ്ടിവന്നു. എഴുത്തച്ഛനില്‍ തുടങ്ങി കുമാരനാശാനിലൂടെ ബാലചന്ദ്രന്‍ ചുള്ളിക്കാടിനെ വന്നുതൊട്ടു നില്ക്കുന്ന ഒരു സംഘം എഴുത്തുകാര്‍ ആ ഒരു നിമിഷത്തിനുള്ളില്‍ എന്റെ മനസ്സിലേക്ക് തിക്കിക്കയറി. അവരിലാരൊക്കെയാണ് എന്നെ ഭാഷ കൊണ്ട് വിസ്മയിപ്പിച്ചത് ? അന്ധാളിപ്പിച്ചത് ? ഭാവനയുടെ ദിവ്യപ്രപഞ്ചത്തിലേക്കുള്ള രഹസ്യമാര്‍ഗ്ഗങ്ങള്‍ തുറന്നിടുകയും പുതുലോകങ്ങളുടെ ആശ്ചര്യപ്പെടുത്തുന്ന അധിത്യകകളിലേക്ക് ആനയിക്കുകയും ചെയ്ത രസമര്‍മ്മജ്ഞരായ സാഹിത്യകുലപതികളില്‍ എത്രപേരുടെ ഭാഷ എന്നെ സ്വാധീനിച്ചിട്ടുണ്ട് ?             എഴുത്തച്ഛന്‍ ? തീര്‍ച്ചയായും എഴുത്തച്ഛന്‍ ഒരത്ഭുത പ്രകാശഗോപുരം തന്നെയാണ്. അധ്യാത്മരാമായണവും പ്രത്യേകിച്ച് സുന്ദരകാണ്ഡവും ഭാഷാപ്രയോഗസാമര്‍ത്ഥ്യത്തിന്റെ ഉദാത്തമായ ഉദാഹരണവുമാണ്. ജീവിതഗന്ധികളായ നിരവധി സന്ദര്‍ഭങ്ങളെ ആവിഷ്കരിച്ച് അനുഭവിപ്പിക്കുവാന്‍ അദ്ദേഹത്തിന് സവിശേഷമായ സാമര്‍ത്ഥ്യമുണ്ട്. എങ്കിലും പ്രചോദിപ്പിക്കുന്നു ...

#ദിനസരികള്‍ 260

ചന്ദനചര് ‍ ച്ചിതനീലകളേബര,പീതവസനവനമാലീ   കേളിചലന്മണി കുണ്ഡല മണ്ഡിതഗണ്ഡയുഗസ്മിതശാലീ   ഹരിരിഹ മുഗ്ധവധൂനികരേഹ വിലാസിനി വിലസതി കേളിപരേ   പീനപയോധരഭാരഭരേണ ഹരിം പരിരഭ്യ സരാഗം   ഗോപവധൂരനുഗായതി കാ ചിദുദഞ്ചിതപഞ്ചമരാഗം   കാപി വിലാസവിലോലവിലോചനഖേലനജനിതമനോജം   ധ്യായതി മുഗ്ധവധൂരധികം മധുസൂദനവദനസരോജം   കാപി കപോലതലേ മിളിതാലപിതും കിമപി ശ്രുതിമൂലേ   ചാരു   ചുചുംബ   നിതംബവതീദയിതം പുളകൈരനുകൂലേ   കേളികലാകുതുകേന ച കാചിദമും യമുനാവനകൂലേ   മഞ്ജുളവഞ്ചുളകുഞ്ജഗതം വിചകര് ‍ ഷ കരേണ ദുകൂലേ   കരതലതാളതരളവലയാവലികലിതകളസ്വനവംശേ   രാസരസേ സ-നൃത്തപരാ ഹരിണാ യുവതി: പ്രശശംസേ   ശ്ലിഷ്യതി കാമപി ചുംബതി കാമപി കാമപി രമയതി രാമാം   പശ്യതി സസ്മിതചാരുപരാമപരാമനുഗച്ഛതി വാമാം:   ശ്രീജയദേവഭണിതമിദമദ്ഭുതകേശവകേളിരഹസ്യം   വിപിനവിനോദകലാബലിതം വിതനോതു ശുഭാനി യശസ്യം               മലയാളത്തിലേക്കു മൊഴിമാറ്റുന്നില്ല.ഗീതാഗോവിന...

#ദിനസരികള്‍ 259

സരതുഷ്ട്രയുടെ വചനങ്ങള്‍ - 2 മലയിറങ്ങിക്കഴിയുന്നതുവരെ സരതുഷ്ട്രക്ക് ആരേയും കണ്ടെത്താന്‍ കഴിഞ്ഞില്ല.എന്നാല്‍ കാട്ടിലേക്ക് കടന്നതോടെ തന്റെ ആശ്രമത്തിലേക്ക് കനികള്‍ ശേഖരിക്കാന്‍ ഇറങ്ങിയ ഒരു വൃദ്ധനെ കണ്ടു. അദ്ദേഹം സരതുഷ്ട്രയോട് പറഞ്ഞു :- വര്‍ഷങ്ങള്‍ക്കുമുമ്പ് ഇതിലേ കടന്നുപോയ ഈ സഞ്ചാരിയെ എനിക്കറിയാം . സരതുഷ്ട്ര എന്ന് വിളിക്കപ്പെടുന്ന ഇവനില്‍ ഒരുപാട് മാറ്റങ്ങള്‍ സംഭവിച്ചിരിക്കുന്നുവല്ലോ. ആ യാത്രയില്‍ നീ ചാരമായിരുന്നു കൊണ്ടുപോയിരുന്നത്. ഇപ്പോള്‍ താഴ്‌വാരങ്ങളിലേക്ക് നീ തീയാണോ കൊണ്ടുവരുന്നത് ? വീടുകത്തിക്കുന്നവന് ലഭിക്കുന്ന ശിക്ഷയെ നീ ഭയപ്പെടുന്നില്ലയോ ? എനിക്കു സരതുഷ്ട്രയെ മനസ്സിലാകുന്നു.തെളിഞ്ഞ കണ്ണുകള്‍. കാലുഷ്യത്തിന്റെ ലാഞ്ചനയില്ലാത്ത ചുണ്ടുകള്‍.ഒരു നര്‍ത്തകനെപ്പോലെയോ അവന്റെ സഞ്ചാരം ? സരതുഷ്ട്ര മാറിയിരിക്കുന്നു . സരതഷ്ട്ര ഒരു കുഞ്ഞിനെപ്പോലെ നിഷ്കളങ്കനായിരിക്കുന്നു.സരതുഷ്ട്ര സത്യം അറിഞ്ഞിരിക്കുന്നു.ഇപ്പോള്‍ എന്തിനാണ് നീ ഉറങ്ങുന്നവരെ തേടി വന്നത് ? അപാരമായ ഏകാന്തതയുടെ കടലിലാണ് നീ ജീവിച്ചത്.ആ കടല്‍ നിന്നെ ആവോളം മൂടിയിരുന്നു. ഇപ്പോള്‍ എന്തിനാണ് നീ തീരങ്ങള്‍ തേടുന്നത് ? ഇനിയും നിന്റെ ...

#ദിനസരികള്‍ 258

തുപ്പാനോ ഇറക്കാനോ ആകാതെ വേവാത്ത ഒരു മാംസക്കഷണം വായില്‍ വിലങ്ങനെ കിടക്കുന്നു – വീരാന്‍ കുട്ടിയുടെ നാവടക്കം എന്ന കവിത അവസാനിക്കുന്നത് ഇങ്ങനെയാണ്.നാവ് , രസക്കൂട്ടുകളുടെ രുചിഭേദങ്ങളെ അറിയുന്ന കവാടം എന്ന പ്രാഥമിക ധര്‍മ്മത്തില്‍ നിന്നും അകന്നുമാറി , നീതിനിഷേധങ്ങള്‍‌ക്കെതിരെ പ്രതിഷേധിക്കുമ്പോള്‍ മാത്രമാണ് അതിന്റെ  സാമൂഹികധര്‍മ്മം നിര്‍വഹിക്കുക എന്ന ഉത്തരവാദിത്തം ഏറ്റെടുക്കുന്നത്.സമൂഹത്തില്‍ ഇത്തരത്തിലുള്ള സ്വതന്ത്രനാവുകളുടെ വിളയാട്ടങ്ങളെ അധീശത്വങ്ങള്‍ അംഗീകരിക്കുന്നില്ല.അരുതുകളുടെ വേലിക്കെട്ടുകളില്‍ കൊരുത്തിട്ട ഒരു കഷണം മാംസമായി മാത്രം പരുവപ്പെട്ടു കിടക്കുന്ന നാവുകളെയാണ് അവര്‍ ഇഷ്ടപ്പെടുന്നത്.അതുകൊണ്ട് പാടുന്ന , അലറുന്ന , തെറി പറയുന്ന നാവുകളെ അവര്‍ മെരുക്കിയെടുക്കാന്‍ പ്രയത്നിക്കുന്നു.             ക്ലാസ്സില്‍ മിണ്ടുന്നവരുടെ പേരെഴുതി വച്ച്             തല്ലുകൊള്ളിച്ചു             നിശ്ശബ്ദത പാലിക്കുക എന്ന് എവിടെക്കണ...

#ദിനസരികള്‍ 257

വടക്കന്‍ പാട്ടിന്റെ സ്വാഭാവികമായ പശ്ചാത്തലത്തില്‍നിന്നടര്‍ത്തിമാറ്റി ചതിയന്‍ ചന്തുവിനെ വീരനായകനായി പുന : സൃഷ്ടിച്ചപ്പോള്‍ എം ടി ചിന്തിച്ചിരുന്നതെന്തു തന്നെയായിരുന്നാലും വീരഗാഥയിലെ ചന്തു , ദുര്‍ബലനായ ഒരു കഥാപാത്രമാണ്.എംടി എഴുതിവെച്ചുകൊടുത്തിരിക്കുന്ന വീര്യം തുളുമ്പുന്ന വാങ്മയങ്ങളുടെ സഹായത്താല്‍ ചന്തു പേറുന്ന നായകപരിവേഷമാകട്ടെ , ഉള്ളുറപ്പില്ലാത്തവന്റെ പിത്തലാട്ടം മാത്രവുമാണ്. എന്തൊക്കെ തരത്തിലും തലത്തിലുമുള്ള ന്യായീകരണങ്ങള്‍ വീരഗാഥയിലെ ചന്തുവിനു വേണ്ടി നിരത്തപ്പെട്ടാലും ചന്തുവിന്റെ ആത്മഹത്യയോടെ അതെല്ലാം അസ്ഥാനത്താകുകയും വടക്കന്‍ പാട്ടിലെ പ്രതിനായകനായ കഥാപാത്രം, ഒരു കഥാപാത്രം എന്ന നിലയില്‍ നേടിയെടുത്തിരിക്കുന്ന വിജയംപോലും വീരഗാഥയിലെ ചന്തുവിന് ലഭിക്കാതെ പോകുകയും ചെയ്യുന്നു.പറഞ്ഞുവരുന്നത് , ചന്തുവിനെ ആത്മഹത്യ ചെയ്യിച്ചത് , എംടി ചെയ്ത വലിയ പിഴവായിരുന്നു എന്നുതന്നെയാണ്.             ചന്തുവിനെ കൊല്ലാന്‍ എം ടി ഉന്നയിക്കുന്ന ന്യായങ്ങള്‍ പരിശോധിക്കുക.വടക്കന്‍ വീരഗാഥ എന്ന തിരക്കഥയുടെ ആമുഖലേഖനത്തില്‍ അദ്ദേഹം ഇങ്ങനെ പറയുന്നു “ ചന്തുവിന്റെ തലവെട...

#ദിനസരികള്‍ 256

അജ്ജാതി രക്തത്തിലുണ്ടോ ?- അസ്ഥി മജ്ജ ഇതുകളിലുണ്ടോ ? ചണ്ഡാലിതന്മെയ് ദ്വിജന്റെ-ബീജ- പിണ്ഡത്തിനൂഷരമാണോ ? – നവോത്ഥാന കേരളം കേട്ട ഏറ്റവും മാനവികമായ ഈ ചോദ്യമുയരുന്നതിനും മുമ്പ് 1915 ല്‍ പഞ്ചമി എന്ന പുലയക്കുട്ടിയുടെ സ്കൂള്‍ പ്രവേശനത്തിനുവേണ്ടി അയ്യങ്കാളിയുടെ നേതൃത്വത്തില്‍ നടന്ന മുന്നേറ്റം , അധ : കൃതവര്‍ഗ്ഗത്തിന്റെ ചരിത്രത്തിലെ ജ്വലിക്കുന്ന ഒരേടാണ്.അയ്യങ്കാളിയുടെ ശ്രമഫലമായി 1910 ല്‍ തിരുവിതാംകൂര്‍ മഹാരാജാവ് ഈഴവര്‍ പഠിക്കുന്ന വിദ്യാലയങ്ങളിലെല്ലാം പുലയര്‍ക്കും പ്രവേശനം അനുവദിക്കണമെന്ന ഉത്തരവു പുറപ്പെടുവിച്ചു.1907 ല്‍ രൂപം കൊണ്ട സാധുജനപരിപാലന സംഘത്തിന്റെ നേതൃത്വത്തിലുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ സവര്‍ണപ്രമാണിമാരെ അരിശംകൊള്ളിച്ചു.ദളിതവിഭാഗത്തിന്റെ വിദ്യാലയപ്രവേശനത്തിനെതിരെ ഒളിവിലും തെളിവിലും അവര്‍ പ്രതികൂലമായ നിലപാടെടുത്തു.തങ്ങളുടെ കുട്ടികള്‍ പഠിക്കുന്ന സ്കൂളുകളില്‍ പുലയന്റേയും പറയന്റേയും കുട്ടികള്‍ ഒപ്പമിരുന്ന് പഠിക്കുന്നത് അവര്‍ക്ക് സഹിച്ചില്ല.സര്‍ക്കാര്‍ ഉത്തരവിനെപ്പോലും തൃണവത്ഗണിച്ചുകൊണ്ട് അവരെടുത്ത നിലപാട് വ്യാപകമായ പ്രതിഷേധത്തിന് വഴിമരുന്നിട്ടു.      ...