Posts

Showing posts from June 28, 2020

#ദിനസരികള്‍ 1174 ഉണ്ണായിവാര്യരുടെ കാട്ടാളന്‍ - ചില ചിന്തകള്‍ - 1

            ഉണ്ണായി വാര്യരുടെ നളചരിതത്തിലെ കഥാപാത്രങ്ങളില്‍ രണ്ടാംദിവസത്തിലെ കാട്ടാളന്‍ എന്തുകൊണ്ടും സവിശേഷ ശ്രദ്ധയര്‍ഹിക്കുന്നു. ഒരു പക്ഷേ തന്റെ പാത്രങ്ങളില്‍ മറ്റൊരാള്‍ക്കും അനുവദിച്ചു കൊടുക്കാത്ത ശ്രദ്ധയോടെയാണ് വാര്യര്‍ കാട്ടാളനെ പരുവപ്പെടുത്തിയിരിക്കുന്നത്. നാം അറിഞ്ഞിരിക്കുന്നതില്‍ നിന്നും തികച്ചും വ്യത്യസ്തനും ആഭിജാത്യമുള്ളവനുമായിട്ടാണ് വാര്യരുടെ കാട്ടാളനെ നമുക്ക് കാണാന്‍ കഴിയുക. അരങ്ങില്‍ അവതരിപ്പിക്കുന്നവര്‍ക്ക് ഒരല്പം പാളിയാല്‍ കേവലം മുട്ടാളനും വിടനുമായ ഒരാളായി കാട്ടാളന്‍ മാറുമെന്നതിന് ഉദാഹരണങ്ങളുണ്ട്. മറ്റൊരു കാര്യം അവസാനരംഗമാകുമ്പോഴേക്കും ഉന്നതകുലജാതയായ ദമയന്തിയുടെ പ്രഭയ്ക്ക് ഇടിവു സംഭവിക്കുകയും കാട്ടാളന്‍ കൂടുതല്‍ തേജസ്വിയായി പരിലസിക്കുകയും ചെയ്യുന്നുവെന്ന വൈരുധ്യവും നമുക്ക് അനുഭവപ്പെടുന്നുണ്ട്.           കാട്ടില്‍ തനിച്ചാക്കപ്പെട്ട ദമയന്തിയുടെ വിലാപമാണ് കാട്ടാളന്റെ ശ്രദ്ധ അവളിലേക്ക് ആകര്‍ഷിക്കുന്നത്.തന്നെ ഉപേക്ഷിച്ചു പോയ നളനെ തിരഞ്ഞും ഓരോന്നു പറഞ്ഞു വിലപിച്ചും വനത്തിലൂടെ നടക്കുന്ന ദമയന്തിയെ ഒരു പെരുമ്പാമ്പു പിടികൂടുന്നു. തോടെ ആകെ പരവശയാകുന്നു. ആ വിധത്തിലാണ് കാട്ടാളന്

#ദിനസരികള്‍ 1173 എന്‍റിക ലെക്സി - ദേശാഭിമാനി മുഖപ്രസംഗം.

Image
            ദേശാഭിമാനിയുടെ ഇന്നത്തെ മുഖപ്രസംഗം , എട്ടുകൊല്ലം മുമ്പ് എന്‍റിക ലെക്സി എന്ന ഇറ്റാലിയന്‍ കപ്പലിലെ നാവികര്‍ കേരളത്തിലെ രണ്ടു മത്സ്യത്തൊഴിലാളികളെ വെടിവെച്ചു കൊന്ന കേസില്‍ അന്താരാഷ്ട്ര കോടതി വിധി പറഞ്ഞ വിധിയെക്കുറിച്ചാണ്. കപ്പല്‍ കൊള്ളക്കാരാണെന്ന് സംശയിച്ചാണ് വെടിവെച്ചതെന്നാണ് പ്രതികളുടെ വാദം.എന്നാല്‍ ആ വാദത്തില്‍ കഴമ്പില്ലെന്നും യാതൊരു പ്രകോപവുമില്ലാതെ തൊഴിലാളികളുടെ നേരെ വെടിവെയ്ക്കുകയായിരുന്നുവെന്നതുമാണ് വസ്തുത. കേസില്‍ തങ്ങളുടെ നാവികര്‍ക്കു വേണ്ടി ഇറ്റലി അതിശക്തമായ നടപടികള്‍ സ്വീകരിച്ചപ്പോള്‍ അന്ന് കേന്ദ്രവും കേരളവും ഭരിച്ചിരുന്ന കോണ്‍ഗ്രസ് സര്‍ക്കാറുകള്‍ വേണ്ടത്ര ജാഗ്രത കാണിച്ചിരുന്നില്ല. ഇപ്പോഴാകട്ടെ തങ്ങളുടെ നാവികരെ വിചാരണ ചെയ്യാനും ശിക്ഷ വിധിക്കാനുമുള്ള പരമാധികാരം തങ്ങള്‍ക്കാണെന്ന ഇറ്റലിയുടെ നിലപാടിനെ ഹേഗിലെ അന്താരാഷ്ട്ര കോടതി അംഗീകരിക്കുകയാണുണ്ടായത്. എന്നാല്‍ കൊല്ലപ്പെട്ടവര്‍ക്ക് നഷ്ടപരിഹാരത്തിന് അവകാശമുണ്ടെന്നും അത് നല്കാന്‍ ഇറ്റലി തയ്യാറാകണമെന്നും കോടതി വിധിച്ചു.കൂടുതല്‍ തര്‍ക്കങ്ങളുണ്ടാകുകയാണെങ്കില്‍ കോടതിയെ ഇനിയും സമീപിക്കാവുന്നതാണെന്നും വിധിയിലുണ്ട്.       

#ദിനസരികള്‍ 1172 ഡോ ഉപീന്ദര്‍ സിംഗും ഒരു മാതൃകയും

            ബാലിശമെന്ന് പലര്‍ക്കും തോന്നിയേക്കാവുന്ന ഒരു ചിന്ത പങ്കുവെയ്ക്കട്ടെ.           ഡോക്ടര്‍ ഉപീന്ദര്‍ സിംഗിന്റെ A History of Ancient and Early Medieval India എന്ന പുസ്തകം കുറച്ചു നാളായി എന്റെ ശ്രദ്ധയിലുണ്ട്. വയനാട് ജില്ലാ ലൈബ്രറിയില്‍ നിന്നും കഴിഞ്ഞ ദിവസം പുസ്തകം കൈയ്യില്‍ കിട്ടി.ബ്ലര്‍ബ് ഒന്ന് ഓടിച്ചു വായിച്ചു. ഏകദേശം മുന്നൂറ്റമ്പത് ചിത്രങ്ങളും മാപ്പുകളും വിവിധ ഗ്രാഫുകളുമായി ലെറ്റര്‍ സൈസില്‍ എഴുന്നൂറ്റി നാല് പേജുകളാണ് പ്രസ്തുത ഗ്രന്ഥത്തിനുള്ളത്. വിശദമായി തയ്യാറാക്കപ്പെട്ട ഈ ബൃഹത് ഗ്രന്ഥം എഴുതിയ ഉപീന്ദര്‍സിംഗ് ഡല്‍ഹി യൂണിവേഴ്സിറ്റിയില്‍ പ്രൊഫസറാണെന്നും Kings, Brāhmaṇas and temples in Orissa , Mysteries Of The Past, Rethinking Early Medieval India എന്നിങ്ങനെ വേറെയും ചില പുസ്തകങ്ങളെഴുതിയിട്ടുണ്ട് എന്നും പിന്‍കുറിപ്പ് സൂചിപ്പിക്കുന്നു. ഞാന്‍ ഉപീന്ദര്‍ സിംഗിനെക്കുറിച്ച് ഇതിനു മുമ്പ് കേട്ടിട്ടുള്ളത് മറ്റൊരു പുസ്തകത്തിലൂടെയാണെങ്കിലും ഇതുവരെ അതെന്റെ കൈയ്യിലേക്ക് എത്തിയിട്ടില്ല.( Political Violence in Ancient India എന്ന പുസ്തകത്തെക്കുറിച്ചാണ് സൂചിപ്പിക്കുന്നത്.)           പ്രൊഫസര

#ദിനസരികള്‍ 1171 ശൂദ്രര്‍ ആരായിരുന്നു ? - 3

Image
( ഡോക്ടര്‍ അംബേദ്കറിന്റെ  Who were Shudras   ?  എന്ന കൃതിയിലൂടെ ) പുരുഷ സൂക്തത്തില്‍ പ്രതിപാദിക്കപ്പെടുന്ന സാമൂഹ്യ ഘടനയെയാണ് ചാതുര്‍വര്‍ണ്യം എന്നു പറയുന്നത്. ദൈവീക നിര്‍‌ദ്ദേശമെന്ന നിലയില്‍ ഇന്തോ ആര്യന്‍ സമൂഹത്തില്‍ അതൊരു മാതൃകയായിരുന്നു. ഈ ആശയത്തിന്റെ മൂശകളിലായിരുന്നു ഇന്തോ ആര്യന്‍  സമൂഹത്തിന്റെ അസ്തിവാരം പണിതെടുത്തത്. ഇതേ ആശയത്തിന്റെ അടിത്തറകളിലായിരുന്നു ആ സമൂഹം അതിന്റെ ഘടനാപരമായ സവിശേഷതകളെ രൂപപ്പെടുത്തിയത്. ചാതുര്‍വര്‍ണ്യമെന്ന ആശയത്തോട് ആ സമൂഹത്തിന്റെ വിവരണാതീതമായ ഭയഭക്തി ബഹുമാനങ്ങളുണ്ടായിരുന്നു. അതിന്റെ സ്വാധീനമാകട്ടെ ആഴമുള്ളതും കല്പാന്തത്തോളം നീണ്ടു നില്ക്കുന്നതുമായിരുന്നു. ബുദ്ധനല്ലാതെ മറ്റാരും തന്നെ ചാതുര്‍വര്‍ണ്യത്തിന്റെ അടരുകളെക്കുറിച്ച് ഒരു ചോദ്യവും ഉന്നയിച്ചിട്ടില്ല. ബുദ്ധനുപോലും അതിനെയൊന്നുലയ്ക്കാന്‍ കഴിഞ്ഞിട്ടില്ലെന്നതാണ് വസ്തുത. അതിന് കാരണം , ബുദ്ധമതത്തിന്റെ പതനത്തിനു ശേഷവും അല്ലെങ്കില്‍ ബുദ്ധമതത്തിന് ശേഷിയുണ്ടായിരുന്ന കാലത്തും തങ്ങളുടെ ആശയാദര്‍ങ്ങളെ സംരക്ഷിച്ചു പിടിക്കാനും പ്രചരിപ്പിക്കുവാനും ശേഷിയുള്ള നിയമജ്ഞര്‍ അക്കാലത്തുണ്ടായിരുന്നുവെന്നതാണ് വസ്തുത. അവര

#ദിനസരികള്‍ 1170 മദനനു വേണ്ടി

          പുതിയ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പ് ഒരാന്തലോടെയാണ് കൈപ്പറ്റിയത്.സുനില്‍ പി ഇളയിടത്തെക്കുറിച്ച് കെ സി എസ് പണിക്കര്‍ എഴുതിയിരിക്കുന്നുവെന്ന് വന്നാല്‍ ആന്തലുണ്ടാകാതിരിക്കുന്നതെങ്ങനെ ? കെ സി എസ് മരിക്കുമ്പോള്‍ സുനിലിന് പത്തോ പതിനൊന്നോ വയസുണ്ടാകും. ആ പ്രായത്തിലുള്ള ബാലനെക്കുറിച്ച് കെ സി എസ് എഴുതിയിരിക്കുന്നുവെങ്കില്‍   അതില്‍പരം അത്ഭുതമെന്ത് എന്നാണ് നമ്പൂതിരിയുടെ മനോഹരമായ ഫോട്ടോ അച്ചടിച്ച കവര്‍ പേജിനൊപ്പം എഴുത്തുകാരുടെ പേരു നിരത്തിയിരിക്കുന്ന രീതി കണ്ടപ്പോള്‍ എനിക്കു തോന്നിയത്. സുനില്‍ പി ഇളയിടം - കെ സി എസ് പണിക്കര്‍ , എന്‍ പി വിജയകൃഷ്ണന്‍ ആര്‍ട്ടിസ്റ്റ് നമ്പൂതിരി , കവിത ബാലകൃഷ്ണന്‍ - കെ ഷെരീഫ് , പുനലൂര്‍ രാജന്‍ - എം   വി ദേവന്‍ , പ്രദീപ് പനങ്ങാട് – എ സി കെ രാജ, എം നളിന്‍ ബാബു – അക്കിത്തം നാരായണന്‍ , കീര്‍ത്തി ശശിധരന്‍ - ഡാവിഞ്ചി എന്നിങ്ങനെയാണ് പേരുകള്‍ അച്ചടിച്ചിരിക്കുന്നത്. ആരെക്കുറിച്ചാണോ എഴുതുന്നത് അവരുടെ പ്രാധാന്യം കുറയുകയും ആരാണോ എഴുതുന്നത് അവര്‍ക്ക് പ്രാധാന്യം കൂടുകയും ചെയ്യുന്ന തരത്തിലാണ് പേരുകളുടെ വിന്യാസം. കൃഷ്ണന്റെ അമ്പലം എന്നു പറയേണ്ടതിനു പകരം പോറ്റിയുടെ അമ്പലം എന

#ദിനസരികള്‍ 1169 കഥ പറയുന്ന കാസ്ട്രോ – 4

            ഏതെങ്കിലും ധനിക യുവാവിന് പട്ടാളത്തിലേക്കുള്ള വിളി വന്നാല്‍ ഉടന്‍ തന്നെ തനിക്കു പകരം പോകാന്‍ തയ്യാറുള്ള മറ്റൊരു ചെറുപ്പക്കാരനെ കണ്ടുപിടിക്കും. എന്നിട്ട് അയാള്‍ക്കു കുറേ പണം കൊടുത്ത് പറഞ്ഞയക്കും. അങ്ങനെ ആ പ്രദേശത്തെ ഒരു ധനികയുവാവിന്റെ പകരക്കാരനായിട്ടാണ് കാസ്ട്രോയുടെ അച്ഛന്‍ പട്ടാളത്തില്‍ ചേര്‍ന്നത്. ജീവിക്കാന്‍ ഒരു ഗതിയുമില്ലാത്ത പട്ടിപ്പാവങ്ങളായ ചെറുപ്പക്കാരെ ഇത്തരത്തില്‍ പകരക്കാരാക്കുന്ന ധാരാളം സംഭവങ്ങള്‍ നടക്കുന്നുണ്ടായിരുന്നു. അങ്ങനെ സ്പാനിഷ് പട്ടാളത്തിലേക്ക് ചേരുന്നതിനു വേണ്ടിയാണ് അച്ഛന്‍ ഇവിടെ വന്നത്.           ഒരല്പം മുന്‍ശുണ്ഡിക്കാരനായിരുന്നു അച്ഛന്‍.എങ്കിലും അദ്ദേഹം നീതിമാനായിരുന്നു. തന്നെ തേടിയെത്തിയവരെ ഒരിക്കലും വെറും കൈയ്യോടെ പറഞ്ഞയച്ചില്ല. സ്വയം നിര്‍മ്മിച്ച ഒരാളായിരുന്നു അദ്ദേഹം. എഴുതാനും വായിക്കാനും പഠിച്ചു. അദ്ദേഹം തന്റെ തീരുമാനങ്ങളില്‍ ഉറച്ചു നിന്നു. ആവശ്യത്തിന് ധനം സമ്പാദിച്ചു. ശക്തമായ ഒരു മനസ്സില്ലായിരുന്നുവെങ്കില്‍‌ ഇതൊന്നും തന്നെ നേടാന്‍ അദ്ദേഹത്തിന് കഴിയുമായിരുന്നില്ല. ആളുകളെ കേള്‍ക്കാനും അവരെ ഒരു കൈ സഹായിക്കുവാനും അദ്ദേഹം എല്ലായ്പ്പോഴും തയ്യാറ

#ദിനസരികള്‍ 1168 ഒരു മുരിങ്ങയുടെ കഥ

           കാരണം ജീവിതത്തിന്റെ സ്വസ്ഥത മുഴുവനും തകരുന്ന സാഹചര്യം നിങ്ങള്‍ക്കാര്‍‌ക്കെങ്കിലുമുണ്ടായിട്ടുണ്ടോ ? അത്തരത്തില്‍ സങ്കീര്‍ണവും കലുഷിതവുമായ സ്ഥിതിവിശേഷത്തിലൂടെയാണ് ഇപ്പോള്‍ എന്റെ ജീവിതം ഓരോ ദിവസവും കടന്നു പോകുന്നത്. ഒന്നുകില്‍ മുരിങ്ങ അല്ലെങ്കില്‍ ഞാന്‍, രണ്ടും കൂടി ഒന്നിച്ച് ഇനിയൊരു നിമിഷം പോലും ഈ ഭൂമുഖത്ത് കഴിയില്ല എന്ന ഭീകരമായ അവസ്ഥ. ലോകത്തിലെ സര്‍വ്വ ചരാചരങ്ങളും പരസ്പരം സ്നേഹബഹുമാനങ്ങളോടെ ജീവിച്ചു പോകണമെന്നു ചിന്തിക്കുന്ന, ഒരാളെയും ഒരു നോട്ടംകൊണ്ടുപോലും വേദനിപ്പിക്കാനിഷ്ടമില്ലാത്ത , തിന്നാനല്ലാതെ ഒന്നിനേയും കൊല്ലരുതെന്ന് നാഴികയ്ക്ക് നാല്പതു വട്ടം ചിന്തിക്കുന്ന എനിക്ക് കേവലം ഒരു മുരിങ്ങ കാരണം ഇത്തരമൊരവസ്ഥയുണ്ടായത് ദയനീയമെന്നല്ലാതെ എന്തു പറയാന്‍ ?           അടുത്ത വീട്ടിലെ ഹസനിക്ക രണ്ടുമാസം മുമ്പ് മുരിങ്ങയുടെ ഒരു നീണ്ട കൊമ്പ് എന്റെ പ്രിയപത്നിക്ക് സമ്മാനിക്കുന്നതോടെയാണ് കഥ ആരംഭിക്കുന്നത്. അതൊന്ന് കുഴിച്ചിടൂ എന്ന എന്ന അപേക്ഷയമുമായി രണ്ടു ദിവസം അവളെന്റെ പിന്നാലെ നടന്നു. അങ്ങനെ പറഞ്ഞ പാടെ കുഴിച്ചിട്ടാല്‍ കൊള്ളൂലല്ലോ. ഇത്തിരി വെയിറ്റിട്ടേക്കാം. രണ്ടു ദിവസം കഴിഞ്ഞു. മൂന്നാ