#ദിനസരികള്‍ 790
ബ്രാഹ്മണ മാര്‍ത്തോമ്മക്കാര്‍ സദയം വായിക്കുക ! കേരളത്തില്‍ ജാതിചിന്ത സജീവമായി നിലനില്ക്കുന്ന ഏറ്റവും പ്രമുഖമായ കൃസ്ത്യന്‍ വിഭാഗം മാര്‍ത്തോമ്മസഭയാണെന്നാണ് ചിന്തിക്കുവാന്‍ ചരിത്രവസ്തുതകളുടെ പിന്‍ബലമുണ്ട്.നൂറ്റാണ്ടുകള്‍ക്കു മുമ്പ് അവര്‍ കാണിച്ചു കൂട്ടിയ ജാതീയമായ വേര്‍തിരിവുകളുടേയും കൊള്ളരുതായ്മകളുടേയും തനിയാവര്‍ത്തനങ്ങള്‍ ഇക്കാലത്തും അക്കൂട്ടര്‍ അനുവര്‍ത്തിക്കുന്നുവെങ്കില്‍ സ്വാഭാവികമായും അത്തരമൊരു നിഗമനത്തിലല്ലേ നാം എത്തിച്ചേരുക ? തോമാ ശ്ലീഹ നേരിട്ട് വന്ന് ബ്രാഹ്മണരെ മതം മാറ്റിയാണ് ഈ സഭയുണ്ടാക്കിയതെന്നും തങ്ങളെല്ലാം അതുകൊണ്ടു തന്നെ ബ്രാഹ്മണരുടെ പിന്തുടര്‍ച്ചക്കാരാണെന്നും ഇപ്പോഴും അഭിമാനിക്കുന്നവരുടെ കൂട്ടത്തില്‍ നിന്നും ഇത്തരത്തിലുള്ള ചിന്തകളുണ്ടായില്ലെങ്കില്‍ മാത്രമേ നാം അത്ഭുതപ്പെടേണ്ടതുള്ളു എന്ന ചോദ്യം പ്രസക്തമാകുന്നു.അതുകൊണ്ടുതന്നെ മുക്കാല്‍ നൂറ്റാണ്ടിനുമുമ്പ് കീഴ്ജാതിയില്‍ നിന്നും മതം മാറി മാര്‍ത്തോമ്മാ സഭ എന്ന സവര്‍ണക്കൂട്ടത്തിലേക്ക് എത്തിച്ചേര്‍ന്ന കുന്നത്തൂര്‍ തുരുത്തിക്കരയിലെ കാളിശേരില്‍ മേലേതില്‍ അന്നമ്മയുടെ ശരീ...