പോലീസില്‍ മാനസികാരോഗ്യ പരിശോധന നടപ്പിലാക്കണം ---------------------------------------------------------- പോലീസിനെ വിമര്‍ശിക്കേണ്ടി വരുമ്പോള്‍ ഏറ്റവും കര്‍ശനവും കഠിനവുമായ വാക്കുകളെത്തന്നെ തിരഞ്ഞെടുക്കണം. കാരണം മറ്റേതൊരു മേഖലയും പോലെയല്ല പോലീസ്. നിയമം പാലിക്കുവാനും നിയമലംഘനങ്ങളെ കണ്ടെത്തി ശിക്ഷ ഉറപ്പാക്കാനുമുള്ള സംഘടിത , സായുധ സംവിധാനമാണ് പോലീസ്. ഏതൊരു ഭരണകൂടത്തിന്റേയും ഏറ്റവും പ്രാഥമികവും പ്രധാനപ്പെട്ടതുമായ ഒരു വിഭാഗവും പോലീസ് തന്നെയാണ്. അതുകൊണ്ടുതന്നെ പോലീസ് സംവിധാനത്തിന്റെ ഭാഗത്തുനിന്നുമുണ്ടാകുന്ന ഏതൊരു പിഴവും സര്‍ക്കാറിനെക്കൂടി പ്രതിക്കൂട്ടിലാക്കുന്നു. എന്നുമാത്രവുമല്ല, പോലീസിന്റെ ഒരു ചെറിയ പിഴവുപോലും ചുരുങ്ങിയത് ഒരു കുടുംബത്തെയെങ്കിലും കണ്ണീരിലാഴ്ത്തും എന്ന കാര്യത്തിലും സംശയമില്ല. അങ്ങനെ നമ്മുടെ രാജ്യത്ത് , നമ്മുടെ കേരളത്തില്‍ ഇല്ലാതായിപ്പോയ നിരവധി ജീവിതങ്ങളുണ്ട്, ജീവനുകളുണ്ട്. അതുകൊണ്ടുതന്നെ ഏറ്റവും ശക്തമായും കര്‍ശനമായും പോലീസിനെ നിയന്ത്രിക്കേണ്ടതും സത്യസന്ധരായി നിലനിറുത്തേണ്ടതും സര്‍ക്കാറിന്റേയും പൊതുജനത്തിന്റേയും പ്രാഥമികമായ ഉത്തരവാദിത്തമാണ്. ...
Posts
Showing posts from August 3, 2025