#ദിനസരികള്‍ 830
ജയമോഹന്റെ നൂറു സിംഹാസനങ്ങളില്‍ നിന്നും ഉദ്ധരിക്കട്ടെ- ഏതാനും സെക്കന്റുകള്‍ നിശബ്ദത.മൂന്നാമത്തെ ആള്‍ എന്നോട് – “ ഇനിയൊരു ഊഹചോദ്യം.നിങ്ങള്‍ ഓഫീസറായി പണിയെടുക്കേണ്ട ഒരു സ്ഥലത്ത് നിങ്ങള്‍ വിധി പറയേണ്ട ഒരു കേസില്‍ ഒരു ഭാഗത്ത് ന്യായവും മറുഭാഗത്ത് ഒരു നായാടിയും ഇരുന്നാല്‍ നിങ്ങള്‍ എന്തു തീരുമാനമാണ് എടുക്കുക ?” എന്റെ ചോര മുഴുവന്‍ തലക്ക് അകത്തേക്ക് കയറി.കണ്ണുകളില്‍, കാതില്‍, വിരല്‍ത്തുമ്പുകളില്‍ ഒക്കെ ചോര കുതിച്ചു പാഞ്ഞു.മറ്റുള്ളവരും ആ ചോദ്യം കൊണ്ട് വല്ലാതെ ഉന്മേഷവന്മാരായി എന്ന് കസേര അനങ്ങിയതിലൂടെ ഞാന്‍ മനസ്സിലാക്കി.ഞാന്‍ പറയേണ്ട ഉത്തരമേതാണ് എന്ന് എനിക്ക് നന്നായി അറിയാം.പക്ഷേ ഞാന്‍ അപ്പോള്‍ ഓര്‍ത്തത് സ്വാമി പ്രാജാനന്ദയെയാണ്. ഉറച്ച ശബ്ദത്തില്‍ “ സര്‍ , ന്യായം എന്നുവെച്ചാലെന്താണ് ?” എന്നു ഞാന്‍ പറഞ്ഞു “ വെറും നിയമങ്ങലും സമ്പ്രദായങ്ങളുമാണോ ന്യായത്തെ തീരുമാനിക്കേണ്ടത് ? ന്യായം എന്നു പറഞ്ഞാല്‍ അതിന്റെ കാതലായി ഒരു ധര്‍മ്മം ഉണ്ടായിരിക്കണം.ധര്‍മ്മങ്ങളില്‍ ഏറ്റവും വലുത് സമത്വം തന്നെ.അതാണ് വിശുദ്ധമായത്.ഒരു നായാടിയേയും ഒരു മനുഷ്യനേയ...