#ദിനസരികള്‍ 185
“ നീ ദൈവമാണെന്ന് സങ്കല്പിക്കുക ” “ എന്തിനു സങ്കല്പിക്കണം. ഞാന്‍ ദൈവം തന്നെയാണല്ലോ ” “ ശരി നീ തന്നെ ദൈവമെന്നു ഞാനും വിശ്വസിക്കുന്നു.അങ്ങനെ ദൈവമായ നീ ഇക്കാണായ അണ്ഡകടാഹങ്ങളുടെയെല്ലാം ആരംഭത്തില്‍ സൃഷ്ടി എങ്ങനെ തുടങ്ങണം എന്നാലോചിച്ചുകൊണ്ട് ഈ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ ചിന്താമഗ്നമായി നില്ക്കുകയാണ് എന്നും സങ്കല്പിക്കുക. ” “ വെറുതെ സങ്കല്പിച്ചു കളിക്കേണ്ട പ്രായമൊക്കെ കഴിഞ്ഞില്ലേ ? പ്രത്യേകിച്ചും സ്രഷ്ടാവായ ദൈവത്തിനെക്കുറിച്ചൊക്കെയുള്ള സങ്കല്പങ്ങള്‍ കൊണ്ട് എന്തു കാര്യം ? “ നീയൊന്നടങ്ങ്. എന്നിട്ട് വെറുതെ സങ്കല്പിക്ക് ” “ ചിന്തമഗ്നമായി നില്ക്കാം. പക്ഷേ എവിടെ നില്ക്കും ?” “ പ്രപഞ്ചത്തിന്റെ ഒരു കോണില്‍ നില്ക്ക് ” “ അതിന് ഒന്നിനേയും ഞാന്‍ സൃഷ്ടിച്ചിട്ടില്ലല്ലോ.. പിന്നെ പ്രപഞ്ചം എവിടെ നിന്നു വന്നു ?” “ അതുശരിയാണല്ലോ.. ആ പോട്ട് നീ എവിടെയെങ്കിലും ഒന്ന് നില്ല്.. എന്നിട്ട് ചിന്താമഗ്നനാക്.. ഈ പ്രപഞ്ചം എങ്ങനെയൊക്കെയാണ് ഉണ്ടാക്കേണ്ടത് എന്നാണ് നീ ചിന്തിക്കുന്നതെന്ന് ഓര്‍ക്കണം. ” “ എന്തുവാഡേയ് .. പറയുന്നതിനൊക്കെ ഒരു വ്യവസ്ഥ വേണ്ടേ.. ആദ്യം ഇല്ലാത്ത ദൈവം ഉണ്ടെന്ന് സങ്കല്പിക്കണം.. ഇല്ലാത്ത ഒര...