#ദിനസരികള് 457 - നൂറു ദിവസം നൂറു പുസ്തകം – മുപ്പതാം ദിവസം.
||ചിദംബര സ്മരണ – ബാലചന്ദ്രന്‍ ചുള്ളിക്കാട്|| എന്റെ പ്രിയപ്പെട്ട കവിയായിരുന്നു ബാലചന്ദ്രന്‍ ചുള്ളിക്കാട്. ഒരു വഴിത്തിരിവില്‍ ആനപ്പുറത്തുനിന്നുമിറങ്ങി ഏതോ ഊടുവഴിയിലൂടെ അദ്ദേഹം നടന്നു മറഞ്ഞു.കൂടെ ഞാന്‍ അറിയുകയും അനുഭവിക്കുകയും ചെയ്ത അദ്ദേഹത്തിന്റെ കവിത്വശക്തിയും പോയ്മറഞ്ഞു. വിഷണ്ണനായ ഞാന്‍ ഒരു കടലാസുകഷണത്തില്‍ മാതൃഭൂമിക്ക് കത്തെഴുതി. “ പ്രിയപ്പെട്ട എഡിറ്റര്‍ സര്‍, കഴിഞ്ഞ ആഴ്ചയിലെ വാരികയില്‍ ശ്രീ ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്ന പേരില്‍ ഒരാളുടെ കവിത പ്രസിദ്ധീകരിച്ചിട്ടുണ്ടല്ലോ. ആ പേരില്‍ മലയാളത്തില്‍ വിഖ്യാതനായ ഒരു കവിയുണ്ടായിരുന്നു.താതവാക്യവും യാത്രാമൊഴിയും പിറക്കാത്ത മകനും ഓര്‍മകളുടെ ഓണവും , എവിടെ ജോണുമൊക്കെ എഴുതിയ ആ കവി മരിച്ചു പോയിരിക്കുന്നു. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തിന്റെ പേര്‍ ദുരുപയോഗം ചെയ്തുകൊണ്ട് മറ്റൊരാള്‍ മുതലെടുപ്പുനടത്താന്‍ ശ്രമിക്കുന്നു.മരിച്ചു ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രേതംമാത്രമായ ഇദ്ദേഹത്തിന്റെ കവിതകള്‍ ഇനി മേലില്‍ പ്രസിദ്ധീകരിച്ച് നല്ലൊരു കവിയെ വീണ്ടും വീണ്ടും കൊല്ലരുതെന്ന് അപേക്ഷിക്കുന്നു.” സ്വാഭാവികമായും കത്ത് ചവറ്റുകൊട്ടയിലേക്ക് നീക്കം ചെയ്യപ്പ...