#ദിനസരികള്‍ 1188 കഥ പറയുന്ന കാസ്ട്രോ – 7
ആ ചെറിയ സ്കൂളും പോസ്റ്റ് ഓഫീസും ഒഴിവാക്കിയാല്‍ ബാക്കിയെല്ലാം അച്ഛന്റേതായിരുന്നു.ഞാന്‍ ജനിക്കുമ്പോഴേക്കും , അതായത് 1926 ആയപ്പോഴേക്കും , അച്ഛന്‍ ആവശ്യത്തിന് സമ്പാദിച്ചു കഴിഞ്ഞിരുന്നു.അദ്ദേഹം ധനികനായ ഒരു ഭൂപ്രഭു അഥവാ ജന്മിയായിരുന്നുവെന്നുതന്നെ പറയാം.ആ സമൂഹത്തില്‍ അച്ഛന് വലിയ സ്വാധീനമുണ്ടായിരുന്നു. ജനം അദ്ദേഹത്തെ ഡോണ്‍ ഏഞ്ജല്‍ എന്നോ ഡോണ്‍ ഏഞ്ജല്‍ കാസ്ട്രോ എന്നോ വിളിച്ചുപോന്നു. അതുകൊണ്ടാണ് ഞാന്‍ ജനിച്ചത് ഒരു ജന്മികുടുംബത്തിലാണ് എന്ന് നിങ്ങളോട് പറഞ്ഞത്. അല്പാല്പമായി ഭൂമി വാങ്ങിക്കൂട്ടുന്ന ഒരു സ്വഭാവം വളരെക്കാലമായി അച്ഛനുണ്ടായിരുന്നു. അമ്മയാകട്ടെ ക്യൂബയുടെ പടിഞ്ഞാറന്‍ പ്രദേശത്തു നിന്നും വന്നയാളായിരുന്നു . ലീന എന്നായിരുന്നു അമ്മയുടെ പേര്.അവരുടെ വേരുകള്‍ കാനറി ദ്വീപുകളിലായിരുന്നു. വളരെ ദരിദ്രാവസ്ഥയിലുള്ള കര്‍ഷക കുടുംബത്തിലായിരുന്നു അമ്മ ജനിച്ചത്.അമ്മയുടെ അച്ഛന് കാളവണ്ടിയില്‍ കരിമ്പു കടത്തലായിരുന്നു ജോലി.ഉപജീവനാര്‍ത്ഥമാണ് അവര്‍ ബി...