#ദിനസരികള്‍ 409
സമയം രാവിലെ പതിനൊന്നായിരിക്കുന്നു.വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റതാണ്.പത്രത്തില്‍ വെച്ച് വിതരണം ചെയ്യേണ്ടിയിരുന്ന കുറച്ച് നോട്ടീസ് ഉണ്ടായിരുന്നു. അത് പത്ര വിതരണക്കാര്‍ക്ക് എത്തിച്ചുകൊടുത്തു.അതിനുശേഷം ഇന്നലെ പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുറച്ച് പെയിന്റിംഗ് ജോലി തീര്‍ത്തു.കിട്ടുമെങ്കില്‍ കുറച്ച് മത്തി മേടിക്കാമെന്ന് കരുതി ടൌണിലൊന്ന് ചുറ്റി. എവിടേയും മത്സ്യക്കച്ചവടക്കാരെ കണ്ടില്ല. ഞാന്‍ താമസിച്ചു പോയിട്ടുണ്ടാകണം. അവരൊക്കെ നേരത്തെ ഉള്‍പ്രദേശങ്ങളിലേക്ക് കടന്നിട്ടുണ്ടാകണം.ശരി ഇന്ന് മത്തിയില്ലാതെ മറ്റെന്തെങ്കിലും കറിവെക്കട്ടെ.കറി വെക്കാന്‍ ഭാര്യ മിടുക്കിയാണ്. ചക്കയായാലും ചക്കക്കുരുവായാലും മറ്റെന്ത് ചണ്ടിപണ്ടാരമായാലും അവള്‍ നന്നായി കറിവെക്കും.കറി വെക്കുന്ന കാര്യത്തില്‍ അവളുടെ വൈദഗ്ദ്യം അംഗീകരിക്കാതെ വയ്യ.ഇന്നും അവള്‍ എന്തെങ്കിലും ഒപ്പിക്കും.ഒപ്പിക്കട്ടെ. അമ്മ വെക്കുന്ന കറിയ്ക്കും നല്ല രുചിയാണ്. അമ്മക്ക് ഇപ്പോള്‍ വയ്യാതിരിക്കുന്നു.അടുത്ത രണ്ടാംതീയതി കണ്ണിന് ഓപ്പറേഷനാണ്.പണ്ട...