#ദിനസരികള്‍ 269
പ്രണയത്തിന്റെ ലോലലോലമായ സ്പര്‍ശനങ്ങളെ നെഞ്ചേറ്റുവാന്‍ കൊതിക്കാത്തവരാരുണ്ട് ഈ ഭൂലോകത്തില്‍ ? കേട്ടുപഴകിയ ഒരു പല്ലവി ആവര്‍ത്തിച്ചാല്‍ യാചകനും രാജാവും ഒരേപോലെ കണ്ണിചേരുന്നത് പ്രണയത്തിന്റെ ചങ്ങലകളില്‍ മാത്രമാണ്. ആ പ്രണയത്തിന്റെ തീവ്രത വാക്കുകളിലൂടെ അവതരിപ്പിക്കുന്ന എന്നത് അതിസഹസമാണെന്ന് മാത്രവുമല്ല അസാധ്യവുമാണ്.പ്രണയം ഒരു പ്രവാഹമാണ്. പോകുന്ന വഴികളൊക്കെ തന്നിലേക്ക് ഉരുക്കിച്ചേര്‍ക്കുന്ന ലാവാപ്രവാഹം പോലെ , പ്രണയം എന്തിനേയും തന്നിലേക്ക് ആവാഹിക്കുന്നു. ലോകം മുഴുവന്‍ സുന്ദരവും പ്രണയത്തിന്റെ പര്യായവും മാത്രമായി ചുരുങ്ങുന്നു. കാള്‍ മാര്‍ക്സ് തന്റെ കാമുകിയായ ജന്നിക്കെഴുതിയ കത്തുകളില്‍ പ്രണയത്തിന്റെ ആര്‍ത്തലച്ചുള്ള ഈ പ്രവാഹത്തെ നമുക്ക് അനുഭവിക്കാം. നോക്കുക ജന്നിയെന്നൊരേ പദം മാത്രമോയോരോവരി എന്നിലും കുറിച്ചിട്ടൊരായിരം പ്ര...