Posts

Showing posts from March 31, 2019

#ദിനസരികള് 720

             പ്രജാപതിയ്ക്ക് തൂറാന്‍ മുട്ടി.പതിവു തെറ്റിയ സമയമായിരുന്നു അത്.അക്കാരണത്താല്‍ തൂറലാഘോഷം വിളംബരം ചെയ്തുകൊണ്ട് സൈന്യാധിപതി ശംഖുവിളിച്ചപ്പോള്‍ അവിടെ വിശാലമായ സ്വീകരണമുറിയില്‍ സമ്മേളിച്ച മഹത്തുക്കള്‍ തെല്ലസ്വസ്ഥരായി.സമയം സായാഹ്നമാണ്. സൂര്യന്‍ താണിട്ടില്ല.ഇത്രയും കാലം ഒരു മുടങ്ങാച്ചടങ്ങായി പുലര്‍ച്ചയ്ക്കും അസ്മതയ വേളയിലും ഊഴം തെറ്റാതെ തൂറുകയാണ് പ്രജാപതി ചെയ്തിട്ടുള്ളത്.ആ മുഹൂര്‍ത്തങ്ങളിലത്രയും പ്രക്ഷേപണ ശൃംഘലകളിലൂടെ ധര്‍മ്മപുരിയുടെ ദേശീയ ഗാനം കേട്ടുകൊണ്ട് പൌരാവലി നാടിന്റെ ശക്തിയിലും സ്ഥിരതയിലും ആശ്വാസം കൊണ്ടു.കുട്ടികള്‍ പോലും അതുകേള്‍ക്കേ രാഷ്ട്രത്തിന്റെ സിരാബന്ധങ്ങളില്‍ മുഴുകും.അവര്‍ അവരുടെ അമ്മമാരോട് പറയും “ അപ്പന്‍ തൂറ്റുന്നു. ” കണ്ണുകള്‍ തുടച്ചുകൊണ്ട് അമ്മമാര്‍ വിസര്‍ജ്ജനമൂര്‍ത്തിയെ ധ്യാനിച്ചുകൊണ്ട് ഇങ്ങനെ പറയും “ അതെ , തൂറ്റുന്നു.കല്യാണ സൌഗന്ധികത്തിന്റെ മണമുള്ള ആ കണ്ടികളെ ധ്യാനിക്കൂ മക്കളേ ‘ ഒ വി വിജയന്റെ വിഖ്യാതമായ ധര്‍മ്മപുരാണം എന്ന നോവല്‍ ആരംഭിക്കുന്നത് ഇങ്ങനെയാണ്.           ഭരണക്രമത്തിലെ ...

#ദിനസരികള് 719

             ബില് ‍ ബ്രിസന്റെ വിഖ്യാതമായ A Short History of Nearly Everything , ഡ്യൂറന്റിന്റെ സ്റ്റോറി ഓഫ് സിവിലൈസേഷന് ‍ മുഴുവനുമായിട്ടുമില്ലെങ്കിലും ഓറിയന്റല് ‍‌ ഹെറിറ്റേജ് , ഫോസ്റ്ററുടെ The Vulnerable Planet , നെഹ്റുവിന്റെ ഇന്ത്യയെ കണ്ടെത്തല് ‍ മുതലായ കൃതികള് ‍ നമ്മുടെ കുഞ്ഞുങ്ങള് ‍ ക്കു വേണ്ടി മാറ്റിയെഴുതണമെന്നത് എന്റെയൊരു ആഗ്രഹമാണ് . ( അതുപോലെതന്നെ നാലാപ്പാടനില് ‍ നിന്നും പാവങ്ങളെ മോചിപ്പിച്ചെടുക്കണമെന്നും മലയാളത്തില്‍ സമഗ്രവും ഫലവത്തുമായ ഒരു ഇംഗ്ലീഷ് വ്യാകരണ ഗ്രന്ഥം - അക്ഷരമാലമുതല്‍ പഠിക്കാന്‍ സഹായിക്കുന്ന ഒന്ന് - തയ്യാറാക്കണമെന്നും   ഞാനാഗ്രഹിക്കാറുണ്ട് . ) ഇങ്ങനെ ചില ചരിത്രഗ്രന്ഥങ്ങള് ‍ - പ്രത്യേകിച്ചും ലോകചരിത്രം – കൂടി കുട്ടികളുടെ ഭാഷയിലേക്ക് മാറ്റിയെഴുതണമെന്നും ഞാന് ‍ ആഗ്രഹിക്കുന്നു . ആഗ്രഹിക്കുന്നതുപോലെയൊക്കെ നടന്നിരുന്നുവെങ്കില്‍ ഞാനാരായേനെ എന്ന ചോദ്യം അപ്രസക്തമാണ് . കുന്നോളം ആഗ്രഹിച്ചാലേ കുന്നിമണിയോളം കിട്ടൂ എന്ന പഴമൊഴി വെറുതയല്ലെന്ന് ഓര്‍മിപ്പിക്കുക മാത്രം ചെയ്യട്ടെ .    ...

#ദിനസരികള് 718

നിശബ്ദരായിരിക്കാന്‍ എന്തവകാശം ?           ഇന്ത്യയെന്ന മഹാരാജ്യത്തിലെ നൂറ്റിമുപ്പത്തിമൂന്നു കോടി വരുന്ന ജനതയ്ക്കു വേണ്ടി ഒരാള്‍ മാത്രം സംസാരിക്കുക . അവരുടെ സ്വപ്നങ്ങള്‍ അയാള്‍ നിശ്ചയിച്ചുകൊടുക്കുക. അവര്‍ എങ്ങനെ ജീവിക്കണമെന്ന് എങ്ങനെ ചിന്തിക്കണമെന്ന് എങ്ങനെ പ്രതികരിക്കണമെന്ന് കല്പിക്കുക. അവരുടെ ജീവിതത്തിലെ ഓരോ സവിശേഷസാഹചര്യങ്ങളിലും എന്തു കഴിക്കണമെന്നും എന്തു ധരിക്കണമെന്നും എന്തു പാടണമെന്നുമൊക്കെയുള്ള തിട്ടൂരങ്ങളിറക്കുക. ആ തിട്ടൂരങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടി രാജ്യമൊട്ടാകെ കിങ്കരന്മാരെ അവരോധിക്കുക. അവര്‍ തല്ലിയും വെട്ടിയും കുത്തിയും വെടിവെച്ചുകൊന്നും ഭയപ്പെടുത്തി ജനതയെ   തങ്ങളുടെ ചേരിയില്‍ അടക്കിനിറുത്തുക. സ്വന്തമായി സ്വപ്നങ്ങളില്ലാതെ, വര്‍ത്തമാനങ്ങളില്ലാതെ രാജ്യമെന്ന തുറന്ന ജയിലില്‍ അടയ്ക്കപ്പെട്ട് നിശബ്ദരായി എല്ലാം സഹിച്ചുകൊണ്ട് ഒരു നരകജീവിതം ജീവിച്ചു തീര്‍ക്കാന്‍ വിധിക്കപ്പെട്ട മുഖമില്ലാത്ത വെറും കൂട്ടമായി പ്രജാവലിയെ മാറ്റിയെടുക്കുക. – ഇന്ത്യയിലെ ജനത വര്‍ത്തമാനകാലത്ത് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണിത്.    ...

#ദിനസരികള് 717

സച്ചിദാനന്ദന് മനസ്സിലാകാത്തതും ജനാധിപത്യത്തിന് മനസിലാകുന്നതും.           വയനാട്ടില്‍ രാഹുല്‍ ഗാന്ധി മത്സരിക്കാനുള്ള തീരുമാനമുണ്ടായത് സങ്കുചിതമനസ്സുള്ള കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കന്മാരുടെ ശ്രമഫലമായിട്ടാണെന്നും രാഹുലിനെപ്പോലെയുള്ള ഒരു ദേശീയ നേതാവ് ആ ശ്രമങ്ങള്‍ക്ക് കീഴടങ്ങരുതായിരുന്നുവെന്നും വിലയിരുത്തുന്ന കവി സച്ചിദാനന്ദന്‍ എന്നിരുന്നാല്‍ത്തനെയും ജനാധിപത്യത്തിന്റെ സംരക്ഷണം എന്ന ലക്ഷ്യത്തെ മുന്‍നിറുത്തി പ്രതിപക്ഷകക്ഷികളടക്കം അദ്ദേഹത്തെ നിരുപാധികമായി പിന്തുണക്കണമായിരുന്നുവെന്ന് ശഠിക്കുന്നു. സമയം വൈകിയിട്ടില്ലെന്നും ദേശീയ താല്പര്യങ്ങളെ മുന്‍നിറുത്തി ഇടതുപക്ഷത്തിന്റെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കുകയെന്നത് ഇനിയും സാധ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുകയും ചെയ്യുന്നു. ഇന്ത്യയുടെ വര്‍ത്തമാനകാല പരിതസ്ഥിതികളെക്കുറിച്ച് ധാരണയുള്ള സച്ചിദാനന്ദനെപ്പോലെയുള്ള ഒരാള്‍ ഇത്തരമൊരു ആവശ്യം മുന്നോട്ടു വെയ്ക്കുമ്പോള്‍ കുലങ്കഷമായി പരിശോധിക്കേണ്ടത് ഓരോ ജനാധിപത്യവാദികളുടേയും കടമയാണ്.           ഒരു പക്ഷേ രാജ്യം നേരിടു...