#ദിനസരികള്‍ 992 സവര്‍ക്കറുടെ ദേശീയത
(എ ജി നൂറാനിയുടെ സവര്‍ക്കറും ഹിന്ദുത്വയും എന്ന പുസ്തകത്തിലെ രണ്ടാം അധ്യായം) അധികാരികളുടെ അനിഷ്ടം പ്രധാനമായും മുസ്ലിങ്ങളുടെ നേരെയായിരുന്നു. ദൈവത്തിന്റെ സഹായത്താല്‍ ഈ രാജ്യത്തിന്റെ യജമാനന്മാര്‍ ഇംഗ്ലീഷുകാരായിരിക്കുമെന്ന് ഈ തെമ്മാടികളായ മുസ്ലിംങ്ങള്‍ക്ക് കാണിച്ചുകൊടുക്കണം എന്നാണ് പിന്നീട് ഫീല്‍ഡ് മാര്‍ഷലായ റോബര്‍ട്സ് എഴുതി. പ്രതികാരം ഭയാനകമായിരുന്നു. കുറ്റവാളികളെന്നപോലെതന്നെ നിരപരാധികളും കാരുണ്യലേശമില്ലാതെ ശിക്ഷിക്കപ്പെട്ടു.നല്ലൊരു രാജഭക്തനായ അഹമ്മദ് ഖാന് തന്റെ ജീവിതമാണ് വിലയായി കൊടുക്കേണ്ടി വന്നത്.ഭയവും നിരാശയും പടര്‍ന്നു പിടിച്ചിരുന്ന അക്കാലത്തെക്കുറിച്ച് ഗാലിബ് എഴുതി :- നഗരം വന്യമായി, ഉര്‍ദുബസാര്‍ ഇല്ലാതായി, പിന്നെ ഉര്‍ദുതന്നെ എന്താണ് ? ഡെല്‍ഹി ഒരു പട്ടണമല്ല , ഒരു പട്ടാളക്യാമ്പുമാത്രമായിരിക്കുന്നു.കോട്ടകളും നഗരചത്വരങ്ങളും ചന്തകളും ജലമാര്‍ഗ്ഗങ്ങളും ..എല്ലാം എല്ലാം പോയിരിക്കുന്നു. കലാപത്തിലെ ധീരമായ മുഖം മുസ...