#ദിനസരികള്‍ 859 - പ്രതിസന്ധികള്‍ക്ക് പ്രതിവിധിയാകുന്ന മതം
ഒരു സ്വതന്ത്ര മതേതര രാജ്യമെന്ന നിലയില്‍ രണ്ടു പ്രതിസന്ധികളെയാണ് നാം നേരിടുന്നത്. അതിലൊന്ന് ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രമായി മാറുകയാണ് എന്നതാണ് . അല്ല എന്ന് ആരൊക്കെ വാദിച്ചാലും ഈ രാജ്യത്ത് ഉടനീളം കാണുന്ന മാറ്റങ്ങളില്‍ പ്രഖ്യാപിക്കപ്പെടുന്ന ഒരേയൊരു വസ്തുത ഹിന്ദുത്വ അജണ്ടകള്‍ വ്യക്തിജീവിതവുമായും രാഷ്ട്രജീവിതവുമായും ബന്ധപ്പെട്ടിരിക്കുന്ന മുഴുവന്‍ വിഷയങ്ങളേയും പുതുക്കിപ്പണിതുകൊണ്ടിരിക്കുന്നുവെന്നാണ്. ബഹ്‌റൈനില്‍ കഴിഞ്ഞ ദിവസം ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യവേ ഇന്ത്യയില്‍ ഒരു മാറ്റം കാണുന്നുണ്ടോ എന്നു ചോദിച്ചുകൊണ്ട് നമ്മുടെ ബഹിരാകാശ മേഖലയേയും സാമ്പത്തിക പുരോഗതിയേയുമൊക്കെ വികസനത്തിന്റെ ഉദാഹരണങ്ങളായി നരേന്ദ്രമോഡി ഉന്നയിച്ചിരുന്നു.എന്നാല്‍ മോഡി ചൂണ്ടിക്കാണിച്ചവയല്ല മറിച്ച് പൌരജീവിതത്തിന്റെ ഓരോ അടരുകളിലും മതം വന്നു കയറുന്നുവെന്നതാണ് ആ മാറ്റം എന്നതാണ് വസ്തുത. അസ്തമിച്ചു പോകുന്ന ഭരണഘടനാ മൂല്യങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ ഒരു ന്യനപക്ഷത്തിന്റേതുമാത്രമായി മാറിയിരിക്കുന്നു. എന്നാല്‍ ആ ആശങ്കകള...