Posts

Showing posts from March 17, 2019

#ദിനസരികള് 705

           ഇസ്ലാമിനെക്കുറിച്ച് ഇതര ജനവിഭാഗങ്ങളുടെ ഇടയില്‍ അസാധാരണമായ വിധത്തില്‍ ഭയമുണ്ടാക്കുവാനും അവരുടെ ജീവിത ചര്യകളേയും ചിന്താരീതികളേയും അവിശ്വസിക്കാനും അല്‍ ക്വയ്ദ , ഐ എസ് , താലിബാന്‍ , ബോക്കോഹറാം മുതലായ അതിതീവ്ര മത സംഘടനകള്‍ നിര്‍ണായകമായ പങ്കു വഹിച്ചിച്ചിട്ടുണ്ട്.ഇസ്ലാം എന്താണോ അതല്ലയെന്ന് ലോകജനതയെക്കൊണ്ട് ചിന്തിപ്പിക്കാന്‍ ഇത്തരം തീവ്രവാദ സംഘടനകള്‍ക്ക് കഴിഞ്ഞുവെന്നതാണ് വസ്തുത. ഇസ്ലാമിനെ സംരക്ഷിക്കാന്‍ എന്ന പേരില്‍ രൂപം കൊണ്ട് ഈ തെമ്മാടിക്കൂട്ടങ്ങള്‍ ആ മതവിശ്വാസത്തോട് വലിയ തരത്തിലുള്ള ചതിയാണ് ചെയ്തത്. ആധുനിക ലോകത്തിന് ചേരാത്ത , ഇപ്പോഴും ആയിരത്താണ്ടുകള്‍ മുന്നത്തെ ഗോത്ര സ്വഭാവം പുലര്‍ത്തുന്ന , നൃശംസത കൊടികുത്തി വാഴുന്ന ഒരാള്‍ക്കൂട്ടമാണ് ഇസ്ലാമെന്ന് വ്യഖ്യാനിച്ചെടുക്കാന്‍ ഇസ്ലാംവിരുദ്ധത പറയുന്നവര്‍ക്കും പ്രവര്‍ത്തിക്കുന്നവര്‍ക്കും കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിച്ചു നല്കുകയാണ് അവര്‍ ചെയ്തത്. അതൊരിക്കലും ഇസ്ലാമിനെ സഹായിക്കുന്നതായിരുന്നില്ല.ലോകത്തിന്റെ ഏതൊരു കോണിലും ഇതരമതവിശ്വാസികള്‍ ഇസ്ലാമിനെ ഭയപ്പാടോടെ നോക്കിക്കാണുന്ന സാഹചര്യങ്ങളുണ്ടായി. ചുരുക്കത്തില്‍ ഇസ്ലാം മതത്തിന്റെ മുഴുവന്‍ നന്മകളേ

#ദിനസരികള് 704

അദ്വാനിയെന്നാണ് പേര്. ജനസംഘം മുതല്‍ തുടങ്ങിയ അധ്വാനമാണ്. ഭയങ്കര കര്‍ക്കശക്കാരനായതുകൊണ്ട് ലോഹപുരുഷനെന്നാണ് പ്രസിദ്ധി. രാജ്യത്തെ ഹിന്ദുത്വയുടെ വഴിയേ ആനയിക്കുക എന്നതായിരുന്നു അവതാരലക്ഷ്യം. ആയതിനു വേണ്ടി രാജ്യമൊട്ടാകെ അഞ്ചാറു രഥയാത്രകള്‍ നടത്തി കുഴച്ചു മറിച്ചിട്ടുണ്ട്. ഇന്ത്യാ പാക് വിഭജനത്തിന് ശേഷം രാജ്യത്തെ വീണ്ടും വിഭജിച്ച ബാബറി മസ്ജിദ് തകര്‍ക്കലിന് ആ രഥയാത്രകള്‍ കാരണമായി. ആളിക്കത്തിച്ച വര്‍ഗ്ഗീയതയുടെ ഫലമായി ഹിന്ദു തീവ്രവാദികളെ അധികാരത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞുവെന്നത് കാണാതിരുന്നുകൂടാ. കൂടെ കളി തുടങ്ങിയ വാജ്‌പേയി സൌമ്യമുഖമെന്ന പടുതയുടെ മറവില്‍ പലതും പിടിച്ചെടുക്കുമ്പോള്‍ അമര്‍ഷത്തോടെ കണ്ടു നില്ക്കാനേ കഴിഞ്ഞുള്ളു. അതുകൊണ്ട് എന്നും രണ്ടാമനായിട്ടാണ് ജീവിച്ചു പോന്നത്. ആഭ്യന്തര മന്ത്രിയായും ഉപപ്രധാനമന്ത്രിയുമായി അദ്ദേഹം തനിക്ക് എറിഞ്ഞു കിട്ടിയ അപ്പക്കഷണങ്ങളെ ആസ്വദിച്ചു. സഹിച്ചും ക്ഷമിച്ചും തനിക്കൊരു കാലം വരുമെന്ന ശുഭപ്രതീക്ഷയോടെ അദ്ദേഹം ജീവിച്ചു. വാജ്പേയിയുടെ പ്രധാനമന്ത്രി കാലം കഴിയാറാതോടെ ഇനി ഒന്നാമന്‍ താന്‍ തന്നെയാണെന്ന് 2004 ല്‍ പാവം ലോഹപുരുഷന്‍ ഉറച്ചു വിശ്വസിച്ചു. വാജ്‍പേയിയുടെ ഭരണത്

#ദിനസരികള് 703

ശാസ്ത്രമെഴുത്തിന്റെ അശാസ്ത്രിയതകള്‍ .                     ഭൌതിക ശാസ്ത്രം അഥവാ ഫിസിക്സ് എന്നു കേള് ‍ ക്കുമ്പോള് ‍ എന്റെ മനസ്സിലേക്ക് ഓടിയെത്താറുള്ളത് രണ്ടു കാര്യങ്ങളാണ് . ഒന്ന് കാപ്രയുടെ താവോ ഓഫ് ഫിസിക്സിന്റെ ആമുഖത്തില് ‍ പറയുന്നതാണ് . കുറേ കാലങ്ങള് ‍ ക്ക് മുമ്പ് തനിക്ക് വളരെ മനോഹരമായ ഒരനുഭവമുണ്ടായെന്നും ആ അനുഭവമാണ് ഈ പുസ്തകത്തിന്റെ രചനയിലേക്ക് നയിച്ചതെന്നും സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതുന്നു – ഒരു വേനല് ‍ ക്കാല സായാഹ്നം . പതഞ്ഞുയരുന്ന തിരകളേയും   എന്റെ ശ്വസന താളത്തേയും   ശ്രദ്ധിച്ചുകൊണ്ട് ഞാന് ‍ കടല് ‍ ക്കരയിലിരിക്കുകയായിരുന്നു . അപ്പോള് ‍ അഖിലാണ്ഡവും കൂടിക്കലര് ‍ ന്ന് ഒരു മനോഹരമായ നൃത്തത്തിലേക്ക് പ്രവേശിക്കുന്നതായി എനിക്കുതോന്നി . ( Gigantic cosmic dance എന്നാണ് കാപ്ര എഴുതുന്നത് ). ഞാന് ‍ കാണുന്നതും കേള് ‍ ക്കുന്നതും അറിയുന്നതുമായ എല്ലാംതന്നെ ആ നൃത്തത്തില് ‍ പങ്കാളികളാകുന്നു . അതിദൂര ബ്രഹ്മാണ്ഡങ്ങളില് ‍ നിന്നും പ്രകാശ ധോരണികള് ‍ അനുസ്യൂതം ഒഴുകിയെത്തി നൃത്തത്തില് ‍ പങ്കു ചേരുന്നു . ഞാനും എന്റേതായിട്ടുള്ളതുമായ എല്ലാം

#ദിനസരികള് 702

2016 മെയ് ഇരുപത്തിയഞ്ചിനാണ് പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകുന്നത്. കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടത്തു മമ്പറം ദിവാകരനെയാണ് അദ്ദേഹം പരാജയപ്പെടുത്തുന്നത്. മാറ്റമില്ലാത്ത നിലപാടുകളുടെ കണിശത കാരണം അദ്ദേഹത്തിന് ധാരാളം ശത്രക്കളുണ്ടായി. മാധ്യമങ്ങള്‍ പിണറായിയെക്കുറിച്ച് നിരന്തരം വ്യാജ വാര്‍ത്തകള്‍ നിര്‍മ്മിച്ചു കൊണ്ടിരുന്നു. പിണറായിയെ വിമര്‍ശിച്ചില്ലെങ്കില്‍, തങ്ങളെ കഴിവില്ലാത്തവരായി ചിത്രീകരിക്കുമെന്നുപോലും ചിന്തിക്കുന്ന തരത്തില്‍ ചില മാധ്യമപ്രവര്‍ത്തകര്‍ കൂപ്പുകുത്തി. അതുകൊണ്ടുതന്നെ കഴിഞ്ഞ പത്തുപതിനഞ്ചു കൊല്ലമായി മാധ്യമങ്ങള്‍ പ്രതിസ്ഥാനത്തു നിറുത്തി വിചാരണ ചെയ്തവരില്‍ പിണറായി വിജയന്റെ സ്ഥാനം ഒന്നാമതാണ്. ഇങ്ങനെ തെറ്റായി സൃഷ്ടിക്കപ്പെട്ട ഒരു ഇമേജായിരുന്നിട്ടുകൂടി 36,905 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് അദ്ദേഹം വിജയിക്കുന്നത്. എന്നാല്‍, കേവലം അന്ധവും വ്യക്തിപരമായും ഉന്നയിക്കപ്പെട്ട എതിര്‍പ്പുകള്‍ക്കപ്പുറം കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന പൊതുജനം, പിണറായി വിജയനെന്ന ശക്തനായ നേതാവില്‍ നാടിനെ രക്ഷിക്കാനുള്ള കരുത്ത് കണ്ടു. നാട്ടില്‍ മാറ്റങ്ങളുണ്ടാക്കുവാനുള്ള ഇച്ഛാശക്തി അദ്ദേഹത്തിനുണ്ടെന്ന് അവര്