#ദിനസരികള്‍ 444 - നൂറു ദിവസം നൂറു പുസ്തകം – പതിനേഴാം ദിവസം.
|| ചരിത്രത്തില്‍ വിലയം പ്രാപിച്ച വികാരങ്ങള്‍ – ആണ്ടലാട്ട് || നായകന്മാരുടെ വിശേഷണങ്ങളും വീരേതിഹാസങ്ങളും രേഖപ്പെടുത്തി വെക്കുന്നതാണ് ചരിത്രമെന്ന ധാരണയെ നേരെ തലകീഴായി നിറുത്തുകയാണ് മാര്‍ക്സിസ്റ്റ് ചരിത്രകാരന്മാര്‍ ചെയ്യുന്നത്. അതായത് ചരിത്രം നായകരുടെയല്ല, മറിച്ച് ഒരു ചാലകശക്തിയായി അവരെ മുന്നോട്ടു തള്ളിയ ജനതയുടേതാണ് എന്ന തിരിച്ചറിവാണ് ചരിത്രരചനയുടെ മുഖ്യമായ ആയുധമായി ജനപക്ഷത്തു നിന്നും ചരിത്രം രചിക്കുന്നവര്‍ സ്വകരിക്കുന്നത്.ഇത് കൊളോണിയല്‍ ചരിത്രരചനാപദ്ധതിയുടെ എതിര്‍ദിശയിലേക്ക് ചലിക്കുന്ന നിലപാടാണ്.ജനതയുടെ മുന്നോട്ടുള്ള പ്രയാണത്തിന്റെ പാതയില്‍ ഒരു വീരനോ ധീരനോ നായകനോ ഒക്കെ നേതൃത്വത്തിലേക്ക് വന്നുപോയേക്കാം, പക്ഷേ ചാലകശക്തിയായി നിലകൊള്ളുന്ന ജനതയുടെ പിന്തുണയില്ലെങ്കില്‍ ചരിത്രത്തില്‍ ഇടപെടാനോ മാറ്റിത്തീര്‍ക്കാനോ അവര്‍ അശക്തരായിരിക്കും.അതുകൊണ്ടാണ് അധ്വാനിക്കുന്ന ജനതയിലേക്കാണ് , മറിച്ച് അവരുടെ അധ്വാനശേഷിയെ ചൂഷണം ചെയ്യുന്ന നായകരിലേക്കല്ല നോക്കേണ്ടതെന്ന് ഇടതുപക്ഷ ചരിത്രകാരന്മാര്‍ വാദിക്കുന്നത്. ബ്രെഹ്ത് ഈ ആശയം ഇങ്ങനെ പറയുന്നു. Who built Thebes of the 7 gates ? In the books you w...