#ദിനസരികള്‍ 880 - ഇടതിന് എന്തുപറ്റി ? – ഒരു ചോദ്യവും പല ഉത്തരങ്ങളും ! – 3
“ കഴിഞ്ഞ നൂറു കൊല്ലത്തോളമായി അയവില്ലാത്തതും സിദ്ധാന്ത ജടിലവുമായ ഒരു തരം രാഷ്ട്രീയമായാണ് ഇടതുപക്ഷം അറിയപ്പെടുന്നത്.മാര്‍ക്സിസത്തോട് അല്ലെങ്കില്‍ ലെനിന്‍ മുന്നോട്ടു വെച്ച അതിന്റെ കുടുസ്സായ വ്യാഖ്യാനത്തോട് ഉള്ള കൂറാണത്.ഒരു ചരിത്രസിദ്ധാന്തവും മുതലാളിത്ത രാഷ്ട്രീയ സമ്പദ്ഘടനയുടെ വിശകലനവും വിപ്ലവത്തിന്റെ അനിവാര്യതയിലുള്ള വിശ്വാസവും ഭരണകൂട നിയന്ത്രിതമായ സോഷ്യലിസത്തേയും തൊഴിലാളിവര്‍ഗ്ഗ സര്‍വ്വാധിപത്യത്തേയും കുറിച്ചുള്ള കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളുന്നതാണ് ആ പ്രത്യയശാസ്ത്രം ” ഇടതുപക്ഷം മരിച്ചു, ഇടതുപക്ഷം നീണാള്‍ വാഴട്ടെ എന്ന പേരില്‍ യോഗേന്ദ്രയാദവ് എഴുതിയ ലേഖനത്തില്‍ നിന്നാണ് മുകളില്‍ ഉദ്ധരിച്ചത്.ലോകസഭ ഇലക്ഷനിലെ ഫലം പുറത്തുവന്നതോടെ ഒരു രാഷ്ട്രീയ രൂപം എന്ന നിലയില്‍ ഇടതുപക്ഷം അവസാനിച്ചുവെന്നും എന്നാല്‍ വഴികാട്ടി എന്ന നിലയില്‍ അതിന്റെ പ്രസക്തിയും പ്രാധാന്യുവും കൂടുതല്‍ വ്യക്തമായി എന്നും അദ്ദേഹത്തിന് അഭിപ്രായമുണ്ട്. വര്‍ഗ്ഗപരിസരത്തുനിന്നുള്ള ല...