#ദിനസരികള്‍ 1230 - ശശി തരൂരും കോണ്‌ഗ്രസും
ശശി തരൂരിനോടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണത്തില്‍ ഒരു തരം അപകര്‍ഷതയില്‍ നിന്നും ഉടലെടുക്കുന്ന അസൂയയാണ് പലപ്പോഴും മുന്നിട്ടു നില്ക്കുന്നതെന്ന് എനിക്കു തോന്നിയിട്ടുണ്ട്.തരൂരിന്റെ മുന്നില്‍ തങ്ങള്‍ ഒന്നുമല്ലെന്ന ചിന്ത അദ്ദേഹത്തിനെതിരെയ ഓരോ അവസരത്തിലുമുണ്ടാകുന്ന പ്രതികരണങ്ങളില്‍ നിന്ന് മനസ്സിലാക്കാവുന്നതേയുള്ളു. കൊടിക്കുന്നില്‍ സുരേഷിന്റെ ഗസ്റ്റ് ആര്‍ട്ടിസ്റ്റ് പ്രയോഗത്തിലും കെ മുരളീധരന്റെ വിശ്വപൌരന്‍ പ്രയോഗത്തിലും ഞാന്‍ പറയുന്നത് സാധൂകരിക്കാന്‍ ആവശ്യമായ തെളിവുകള്‍ കണ്ടെത്താനാകും. നേതൃമാത്രം അനിവാര്യമാണെന്ന് ചൂണ്ടിക്കാണിച്ചുകൊണ്ട് ഇരുപത്തിമൂന്നോളം നേതാക്കള്‍ എ ഐ സി സി പ്രസിഡന്റ് സോണിയാ ഗാന്ധിക്ക് കത്തയച്ചത് പുറത്തു വന്നതോടെയാണ് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തപ്പെട്ടത്.രാഹുലിനോടും സോണിയയോടുമുള്ള വിധേയത്വം അരക്കിട്ടുറപ്പിക്കാനുള്ള ഒരവസരമായി കൊട്ടാരം വിപ്ലവകാരികള്‍ ഈ കത്തിനെ കണ്ടു. അതുകൊണ്ടുതന്നെ കത്ത് ചര്‍...