Posts

Showing posts from April 21, 2019

#ദിനസരികള്‍ 741

വൈലോപ്പിള്ളിച്ചിന്തകള്‍ 1       മുന്നോട്ട് അതിവേഗം കുതികുതിക്കുമ്പോഴും ഒരു മുക്കൂറ്റിപ്പൂവിന്റെ സ്നിഗ്ദമായ പിന്‍വിളിയില്‍ മനസ്സുടക്കി ഒന്നു നിന്നു പോകുക – വൈലോപ്പിള്ളിയെ മലയാളത്തിന്റെ എക്കാലത്തേയും പ്രിയപ്പെട്ട മഹാകവിയായി നിലനിറുത്തുവാന്‍ അദ്ദേഹത്തില്‍ ഉള്‍‌ച്ചേര്‍ന്നിരിക്കുന്ന സവിശേഷമായ ഈ ഗുണം പ്രത്യക്ഷമായിത്തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ ഭാവത്തെ ഏത് യന്ത്രവത്കൃത ലോകത്തില്‍ പുലര്‍ന്നാലും മനസ്സില്‍ ഒരു കൊന്നപ്പൂവ് ബാക്കിയിരിക്കിട്ടെ എന്ന് കവി തന്നെ ജലസ്നാനം നടത്തി ആശീര്‍വദിച്ചുയര്‍ത്തുന്നുമുണ്ട്. പക്ഷേ പരിഷ്കാരമെത്രവേഗം പച്ചയെദ്ധൂസരമാക്കിവിട്ടു കല്യമാം പട്ടണം തന്മനസ്സിന്‍ പുല്ലണിച്ചോലയില്‍ കല്ലുപാവി പതിതന്‍ പരിഷ്കാരപാംസുലന്‍ ഞാന്‍ ഹൃദയം വരണ്ടവന്‍ ഗാനഹീനന്‍ - എന്ന് പരിതപിക്കുന്നതു പരിഷ്കാരത്തോടുള്ള വിപ്രതിപത്തി കൊണ്ടല്ല മറിച്ച് , പുല്ലണിച്ചോലയെ തനതുരൂപത്തില്‍ നിലനിറുത്തുവാന്‍ മടിക്കുന്ന യാന്ത്രികമായ പ്രക്രിയകളോടുള്ള വിപ്രതിപത്തികൊണ്ടാണ്.അതുകൊണ്ടാണ് ധൂസരമാക്കി എന്ന കര്‍മണിയെ ആ വിദഗ്ദഹസ്തം സന്നിവേശിപ്പിച്ചത്. 2       വൈലോപ്പിള്ളിയുടെ ദര്‍ശനത്തെപ്പറ്റി ചിന്തിക

#ദിനസരികള്‍ 740

മോഡിയുടെ അപമാനവും നമ്മുടെ അഭിമാനവും.           ഒരു നുണയനെ മുന്നില്‍ നിറുത്തി – അയാള്‍ നമ്മുടെ പ്രധാനമന്ത്രിയാണ് എന്നതാണ് മഹാകഷ്ടമായിരിക്കുന്നത് – എത്രയോ കാലങ്ങളായി ഹിന്ദുത്വവാദികള്‍ നടത്തുന്ന ദുഷ്പ്രചാരണങ്ങളെ നാം കാണുന്നു ? അതിനെതിരെ നാം നിരന്തരം പ്രതികരിച്ചുകൊണ്ടിരിക്കുന്നു ? എന്നിട്ടും നുണകളെ ആവര്‍ത്തിക്കുക എന്ന പതിവുരീതികളില്‍ നിന്നും പ്രധാനമന്ത്രിയോ സംഘപരിവാരമോ ഒരടി പോലും പിന്നോട്ടു പോകുന്നില്ലെന്ന മാത്രമല്ല , വീണ്ടും വീണ്ടും    നുണകളുടെ   പെരുംകോട്ടകളെ നിര്‍മിച്ചുംകൊണ്ടിരിക്കുന്നു.           ഏറ്റവും അവസാനമായി വാരണാസിയിലെ പ്രസംഗത്തില്‍ മോഡി പറഞ്ഞത് വോട്ടു ചെയ്യാനായി വീട്ടില്‍ നിന്നും ഇറങ്ങുന്ന ബി ജെ പിക്കാരന്‍ തിരിച്ചെത്തുമോയെന്ന് നിശ്ചയമില്ലയെന്നാണ്. ഇലക്ട്രോണിക് വോട്ടിംഗ് മെഷീനിലെ ക്രമക്കേടിനെ സംബന്ധിച്ച് ബി ജെ പിയുടെ സ്ഥാനാര്‍ത്ഥിയായ കെ സുരേന്ദ്രനും സമ്മതിച്ചുവെന്നല്ലാതെ മറ്റൊരു തരത്തിലുള്ള കാതലായ സംഘര്‍ഷം പോലും റിപ്പോര്‍ട്ടു ചെയ്യപ്പെടാതെ ലോകസഭ ഇലക്ഷന്‍ വളരെ സമാധാനപരമായി അവസാനിച്ചതിന്റെ പശ്ചാത്തലത്തില്‍ നിന്നുകൊണ്ടാണ് മോഡി ഈ പ്രസ്ഥാവന നടത്തുന്നതെന്ന കാര്യം പ്രത്യേകം

#ദിനസരികള്‍ 739

തെറ്റും ശരിയും           ശ്രീകണ്ഠേശ്വരത്തിന്റെ മകനായ പി ദാമോദരന്‍ നായര്‍ തയ്യാറാക്കിയ അപശബ്ദനിഘണ്ടു പ്രസിദ്ധീകരിക്കപ്പെടുന്നത് ആഗസ്റ്റ് 1976 ലാണ്. എന്നെക്കാള്‍ പ്രായമുള്ള ആ പുസ്തകം നിരന്തര ഉപയോഗത്തിനു ശേഷവും കുത്തിക്കെട്ടൊന്നുലയുക പോലും ചെയ്യാതെ എന്റെ മേശപ്പുറത്തിരിക്കുന്നു. ഇപ്പോള്‍ , പക്ഷേ ഉപയോഗം വളരെയേറെ കുറഞ്ഞിട്ടുണ്ടെങ്കിലും ഷ്ട ഉപയോഗിക്കേണ്ടിടത്ത് ഷ്ഠയും സ്തയ്ക്കു പകരം സ്ഥയും ( തിരിച്ചും ) ഉപയോഗിക്കുന്ന എനിക്ക് ഈ പുസ്തകം വലിയൊരു സഹായമാണ്. ബുക് ക്ലബിലുടെ ഡി സി പുറത്തിറക്കിയ ഈ പുസ്തകം ഇപ്പോഴും പൊതിഞ്ഞിരിക്കുന്നത് അന്ന് അവരുതന്നെ അച്ചടിച്ച് വിതരണം ചെയ്ത കടലാസില്‍ തന്നെയാണെന്നത് മറ്റൊരു രസമാണ്. എന്നു വെച്ചാല്‍ ഇത്രയും കാലത്തിനുശേഷവും ആ പൊതിപോലും മാറ്റേണ്ടി വന്നിട്ടില്ല.           ഏഴുരൂപയാണ് പുസ്തകത്തിന്റെ വില.   പുസ്തകം തയ്യാറാക്കുന്നതില്‍ ഡി സി ബുക്സിനുണ്ടായിരുന്ന ശ്രദ്ധ അപശബ്ദ നിഘണ്ടു വെളിപ്പെടുത്തുന്നുണ്ട്. അക്കാലങ്ങളിലെ ഏതു പുസ്തകം പരിശോധിച്ചാലും കെട്ടിലും മട്ടിലും ഈ ഗുണമേന്മ നമുക്ക് കണ്ടെത്താന്‍ കഴിയും.ഈ പുസ്തകത്തെക്കാള്‍ പഴക്കമുള്ള വേറെയും പുസ്തകങ്ങള്‍ എന്റെ കൈവശമുണ്ട്. അ

#ദിനസരികള്‍ 738

ഒ. വി വിജയന്റെ കവിത !             കെ എസ് രവികുമാറിന്റെ കടമ്മനിട്ടക്കാലം വായിക്കുമ്പോഴാണ് ഒ വി വിജയന്‍ കവിതയും എഴുതിയിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്.മലയാളിയുടെ ദാര്‍ശനീകാവബോധമായ വിജയന്‍ എഴുതിയ നോവലുകളും കഥകളും കാര്‍ട്ടൂണുകളും   ലേഖനങ്ങളുമൊക്കെ നമുക്ക് സുപരിചിതമാണെങ്കിലും അദ്ദേഹം കവിതയും എഴുതിയിട്ടുണ്ട് എന്ന അറിവ് എന്നെ സംബന്ധിച്ച് പുതിയതായിരുന്നു. എന്നെ സംബന്ധിച്ച് എന്ന് പരിമിതപ്പെടുത്തുന്നില്ല.മറിച്ച് ഒട്ടു മിക്ക മലയാളികളും ഈ അറിവ് തീണ്ടാത്തവരായിരിക്കണം എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്. കവിത കണ്ടെത്തും വരെ കെ എസ് രവികുമാറും വ്യത്യസ്തനായിരുന്നില്ല.           ഒരു കാര്യം കൂടി പറയേണ്ടതുണ്ട്. കവിത എന്ന രൂപത്തില്‍‌പെടുത്തി അദ്ദേഹം എന്തെങ്കിലും എഴുതിയിട്ടുണ്ട് എന്ന അറിവേ നമുക്ക് ഇല്ലാതിരുന്നിട്ടുള്ളു. എന്നാല്‍ അദ്ദേഹം എഴുതിയതിലൊക്കെയും കവിതയുണ്ടായിരുന്നു. വിഖ്യാതമായ ഇതിഹാസത്തിലെ ഒരു   ഖണ്ഡം – പണ്ട് പണ്ട് ഓന്തുകള്‍ക്കും ദിനോസോറുകള്‍ക്കും മുമ്പ് എന്നു തുടങ്ങുന്നത് – കവിതയല്ലെങ്കില്‍പ ്പി ന്നെ എന്താണ് ? ഗുരുസാഗരത്തിലും പ്രവാചകന്റെ വഴികളിലും മധുരംഗായതിയുമൊക്കെ ഈ കവിത നമ്മെ വന്ന് തീണ്ടു

#ദിനസരികള്‍ 737

തിരഞ്ഞെടുപ്പിനു ശേഷം ഭിന്ദ്രന്‍ വാലയെ പിടിക്കാന്‍ ഇന്ദിരാ ഗാന്ധിയുടെ സൈന്യം സുവര്‍ണക്ഷേത്രത്തില്‍ കയറിയത്1983 ലാണ്. ഭിന്ദ്രന്‍വാലയും കൂട്ടരും സൈനികനീക്കത്തില്‍ കൊല്ലപ്പെട്ടു.എന്നാല്‍ സിഖുമത വിശ്വാസികളുടെ മനസ്സില്‍ സുവര്‍ണക്ഷേത്രത്തില്‍ സൈന്യം കടന്നത് ഒരിക്കലും ഉണങ്ങാത്ത മുറിവായി അവശേഷിച്ചു. സ്വന്തം അംഗരക്ഷകരുടെ തോക്കില്‍ നിന്നും ആവോളം വെടിയുണ്ട ഏറ്റുവാങ്ങുകയെന്നതായിരുന്നു ഒരു വര്‍ഷത്തിനു ശേഷം 1984 ല്‍ ഇന്ദിരാ ഗാന്ധിയുടെ വിധി. അതിദാരുണമായ ആ കൊലയ്ക്കു സിഖുകാരെ കൂട്ടക്കൊല ചെയ്തുകൊണ്ടാണ് കോണ്‍ഗ്രസ് പാര്‍ട്ടി അഴിഞ്ഞാടിയത്.അകാലികളെ ഒതുക്കാന്‍ ഭിന്ദ്രന്‍വാലയെ വളര്‍ത്തിയതും കോണ്‍ഗ്രസ് തന്നെയായിരുന്നു.അത് മറ്റൊരു വിഷയമാണ്. ഇന്ദിരിയുടെ കൊലപാതകം 1984 ലെ തിരഞ്ഞെടുപ്പില്‍ 403 സീറ്റകള്‍ കൈക്കലാക്കി അധികാരത്തിലെത്താന്‍ കോണ്‍ഗ്രസിനെ സഹായിച്ചു. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായി.പിന്നീട് രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിനു ശേഷം നടന്ന തിരഞ്ഞെടുപ്പില്‍പ്പോലും കോണ്‍ഗ്രസിന് അത്രത്തോളം തരംഗത്തിന്റെ ആനുകൂല്യം ലഭിച്ചില്ല.ഒറ്റക്ക് ഭൂരിപക്ഷം ലഭിച്ചില്ലെങ്കിലും ഒറ്റക്കക്ഷിയായി എന്നു മാത്രം. പറഞ്ഞുവന്നത് 17ആം ല

#ദിനസരികള്‍ 736

             ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ കൃസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലും നടന്ന സ്ഫോടനപരമ്പകളിലെ മരണസംഖ്യ മുന്നൂറോളമായിരിക്കുന്നു. അതിലും എത്രയോ അധികമാളുകള്‍ മുറിപ്പെട്ടും അവയവങ്ങള്‍ ചിതറിത്തെറിച്ചും  മരണാസന്നരായിരിക്കുന്നു.അടിയന്തിരാവസ്ഥ പ്രഖ്യാപിച്ച ആ ദ്വീപുരാഷ്ട്രത്തില്‍  ചാവേറുകളെ ഉപയോഗിച്ചും അല്ലാതെയും സ്ഫോടന പരമ്പര തീര്‍ത്തത് National Thowheeth Jama'ath (NTJ) ആണെന്ന് സര്‍ക്കാര്‍ സ്ഥിരികരിച്ചിരിക്കുന്നു. ഇത്തരമൊരു പരമ്പരയ്ക്ക് അവര്‍ നേരത്തെ ഒരുക്കങ്ങള്‍ തുടങ്ങിയിട്ടുണ്ടെന്ന റിപ്പോര്‍ട്ടുകളെ ഉത്തരവാദപ്പെട്ടവര്‍ അവഗണിച്ചുവെന്ന ആരോപണവും ഉയര്‍ന്നിരിക്കുന്നു. പരസ്പരമുള്ള കുറ്റപ്പെടുത്തലുകളിലൂടെ ലങ്കന്‍ രാഷ്ട്രീയം കടന്നുപോകുന്നതിനിടെ ആവശ്യമായ സുരക്ഷയൊരുക്കാന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുന്നുവെന്ന ആരോപണവുമായി കര്‍ദ്ദിനാളും രംഗത്തെത്തിയിരിക്കുന്നു. ആരോപണ പ്രത്യാരോപണങ്ങള്‍ക്കിടെ ഇന്ന് ലങ്കയില്‍ ഔദ്യോഗിക ദുഖാചരണം നടക്കുന്നു. എത്രയും പെട്ടെന്ന് മുറിവുകളുണങ്ങുവാനും രാജ്യം സാധാരണ നിലയിലേക്ക് തിരിച്ചു വരാനും നാം ഐക്യപ്പെടുക.           ഈ നീലഗോളത്തിലെ മനുഷ്യ ജീവിതത്തി

#ദിനസരികള്‍ 735

അജ്ഞാതയായ മകള്‍ക്ക് , സ്നേഹപൂര്‍വ്വം പ്രിയപ്പെട്ട മകളേ       സ്വാമി സന്ദിപാനന്ദഗിരിയുടെ ഫേസ് ബുക്കില്‍ ഷെയറു ചെയ്ത ഒരു വീഡിയോയിലൂടെയാണ് ഞാന്‍ നിന്നെക്കുറിച്ച് അറിയുന്നത്. കൌതുക പൂര്‍വ്വം നിനക്കു പറയാനുള്ളത് കേട്ടു. ഗുരുക്കളുടേയും ഗുരുക്കളെന്ന് , സന്യാസിമാരുടേയും ആത്മീയാചാര്യനെന്ന് നീ അവകാശപ്പെടുന്ന സ്വാമി ചിദാനന്ദ പുരിയെക്കുറിച്ച് സി പി ഐ എമ്മിന്റെ സംസ്ഥാന സെക്രട്ടറി നടത്തിയ വിമര്‍ശനം ശരിയല്ല എന്നും ആദരണീയനായ സ്വാമിയെ കുറ്റപ്പെടുത്തിയ അദ്ദേഹത്തിന്റെ നാവു ഡെറ്റോള്‍ ഒഴിച്ചു കഴുകിയാലും വൃത്തിയാകില്ലെന്നുമാണല്ലോ നീ പറഞ്ഞത്.മാത്രവുമല്ല , അദ്ദേഹത്തിന്റെ മക്കളെ അധിക്ഷേപിച്ചുകൊണ്ട് കൂട്ടിക്കൊടുപ്പുകാര്‍ എന്നും നീ വിശേഷിപ്പിച്ചു.       എന്റെ കുഞ്ഞേ മനോഹരമായ നിന്റെ മുഖത്തു നിന്നും പുറത്തേക്ക് വന്ന വാക്കുകള്‍ എന്നെ അക്ഷരാര്‍ത്ഥത്തില്‍തന്നെ ഞെട്ടിച്ചു. ആ വാക്കുകളുടെ പേരില്‍ ഒരിക്കലും ഞാന്‍ നിന്നെ കുറ്റപ്പെടുത്തുകയില്ല. എന്നാല്‍ ഇങ്ങനെയൊക്കെ ചിന്തിക്കാനും പറയാനുമാണ് ആചാര്യനായ പൂജ്യ ചിദാനന്ദപുരി നിന്നെ പഠിപ്പിച്ചതെങ്കില്‍  ആ ആചാര്യന്‍ എത്രമാത്രം അല്പനാണെന്ന് നിന്റെ വാക്കുകള്‍ വീണ്ടും വീണ്