#ദിനസരികള്‍ 1049 നോവല്‍ ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ
# ദിനസരികള്‍ 1049 നോവല്‍ ച്ഛേദങ്ങള്‍ അഥവാ സഖാവ് വര്‍ഗ്ഗീസ് പെരുമനായ കഥ അധ്യായം മൂന്ന് – പ്രാക്കുകള്‍ കാച്ച പതിയെ എഴുന്നേറ്റു. വീണത് വെള്ളത്തിലേക്കാണ്. അതുകൊണ്ട് ആകെ നനഞ്ഞിരിക്കുന്നു. കൈകാലുകളില്‍ പറ്റിയിരിക്കുന്ന ചെളി അവള്‍ കണ്ടത്തില്‍ നിന്നുകൊണ്ടു തന്നെ കഴുകി. നനഞ്ഞ മുണ്ടിന്റെ കോന്തല പിടിച്ച് കുറച്ചു വെള്ളം പിഴിഞ്ഞു കളഞ്ഞു. പിന്നെ തിടുക്കത്തില്‍ കണ്ടത്തില്‍ നിന്നും കരയിലേക്ക് കയറി. നിലത്തിട്ട നെല്ലിന്റെ പൊതിയും ചുള്ളിക്കമ്പിന്റെ കെട്ടും അവള്‍ കൈയ്യിലെടുത്തു. പത്തി പോയ വഴിയില്‍ നോക്കി അവളെന്തോ പറയുന്നുണ്ടായിരുന്നു. സമയം എത്രയായെന്ന് അറിഞ്ഞു കൂട. എന്തായാലും വൈകിയിരിക്കുന്നു.ഇനി എത്രയും വേഗം കുട്ടികളുടെ അടുത്തെത്തണം. കാച്ചയുടെ കാലുകള്‍ വേഗം വേഗം ചലിച്ചു.വായിലുറഞ്ഞു കൂടിയ തുപ്പല്‍ അവള്‍ പുറത്തേക്ക് ആഞ്ഞു തുപ്പി.അരയിലെ പൊതിയില്‍ നിന്നും ഒരു കഷണം പുകയില എടുത്ത് വായിലിട്ട് അമര്‍ത്തിക്കടിച്ചു.പുകയിലയുടെ ചവര്‍പ്പും കടുപ്പവും അവള്‍ക്ക് രസിച്ചു ...