Posts

Showing posts from August 9, 2020

#ദിനസരികള്‍ 1216 അല്ല സുഹൃത്തേ , നിനക്കോ ?

  അല്ല സുഹൃത്തേ , നിനക്കോ ?               ചില കവിതകളുണ്ട്. എന്നേ വായിച്ച് ഉപേക്ഷിച്ചവയാണെങ്കിലും ഇടക്കിടയ്ക്ക് വന്ന് തൊട്ടുവിളിച്ചുണര്‍ത്തി അസ്വസ്ഥപ്പെടുത്തുന്നവ. ചില നേരങ്ങളില്‍ അവ എവിടെ നിന്നോ വരുന്നു. ചാരുകസേരയില്‍ മയങ്ങിയിരുന്നുകൊണ്ട് നാം കാണുന്ന കിനാവിന്റെ രസമുകളുങ്ങളെ കുത്തിപ്പൊട്ടിക്കുന്നു. എന്നിട്ട് പകരം തന്റെ കൂര്‍ത്ത മുനകളെ പകരം വെയ്ക്കുന്നു. സങ്കല്പ വിമാനങ്ങളില്‍ നിന്ന് താഴേക്ക് വീഴുന്ന നാം ആ മൂര്‍ച്ചകളില്‍ തുളഞ്ഞ് കാരമുള്ളില്‍ കോര്‍ത്തുകിടക്കുന്ന എലിക്കുഞ്ഞിനെപ്പോലെ പിടഞ്ഞുരുകുന്നു.                         വെളിച്ചം തൂകിടുന്നോളം                         പൂജാര്‍ഹം താനൊരാശയം                ...

#ദിനസരികള്‍ 1215

Image
    ആഗസ്ത് പതിനഞ്ചിന്റെ ആശംസകള്‍ ധാരാളമായി കിട്ടിയിരിക്കുന്നു. സ്വാതന്ത്ര്യത്തിന്റെ മഹത്തായ ആശയങ്ങളെ പ്രഘോഷിക്കുന്ന അത്തരം സന്ദേശങ്ങള്‍ അയച്ച എല്ലാവര്‍ക്കുമായി അയ്യപ്പപ്പണിക്കര്‍ എഴുതിയ അഞ്ച് പാരഡിക്കവിതകളിലെ ഒന്നാമത്തെ കവിത   ‘ എവിടെ മനസ്സ്ല് ’ ഇവിടെ സമര്‍പ്പിക്കുന്നു. Where the mind is without fear എന്നു തുടങ്ങുന്ന ടാഗോറിന്റെ വിഖ്യാതമായ ഗീതാഞ്ജലിയിലെ മുപ്പത്തിയഞ്ചാമത്തെ കവിതയുടെ പാരഡിയായിട്ടാണ് പണിക്കര്‍ ഈ രചന നിര്‍വ്വഹിച്ചിട്ടുള്ളത്. ആ കവിത വായിക്കുക :- Where the mind is without fear and the head is held high;     Where knowledge is free;     Where the world has not been broken up into fragments by narrow domestic walls;     Where words come out from the depth of truth;     Where tireless striving stretches its arms towards perfection;     Where the clear stream of reason has not lost its way into the dreary desert sand of dead habit;     Whe...

#ദിനസരികള്‍ 1214 ലുംബിനിയിലേക്ക് ഒരു യാത്ര.

Image
                ബുദ്ധന് ‍  പിറന്ന മണ്ണില് ‍   എന്ന യാത്രാവിവരണ ഗ്രന്ഥം എഴുതിയത് കെ എല് ‍ മോഹനവര് ‍ മ്മയാണ് . ഒരു പക്ഷേ ഇന്നത്തെ യു പി മുഖ്യമന്ത്രിയായ യോഗി   ആദിത്യനാഥിനെക്കുറിച്ച് ആദ്യമായി മലയാളത്തില് ‍ പരാമര് ‍ ശിക്കുന്ന ഗ്രന്ഥവും ഇതുതന്നെയായിരിക്കണം . ഗോരഖ്പൂരില് ‍  നിന്നും തുടര് ‍ ച്ചയായി നാലു തവണ പാര് ‍‌ ലമെന്റിലേക്ക് എത്തിയത് ഗോരഖ് നാഥ് ക്ഷേത്ര ട്രസ്റ്റിന്റെ ചെയര് ‍ മാനായ മഹന്ത് അവൈദ്യനാഥാണ് . പ്രായം അദ്ദേഹത്തെ വിരമിക്കാന് ‍ നിര് ‍ ബന്ധിക്കുന്നു .   കടുത്ത ഹിന്ദുത്വവാദിയായ മഹന്ത് അവൈദ്യനാഥ് തന്റെ പിന് ‍ ഗാമിയായി കണ്ടെത്തിയത് ശിഷ്യനായ ആദിത്യനാഥിനെയാണ് . തന്നെക്കാള് ‍ തീവ്രമായി ഹിന്ദുത്വയ്ക്ക് വേണ്ടി പ്രയത്നിക്കുന്നയാള് ‍  എന്നതായിരിക്കണം ഇത്തരമൊരു തിരഞ്ഞെടുപ്പിലേക്ക് അദ്ദേഹത്തെ നയിച്ചത് . സന്യാസിയുടെ പരിവേഷത്തോടെ അധികാരത്തിലെത്തിയ ആ കാവിധാരി ഹിന്ദുത്വയുടെ ചരിത്രത്തില് ‍  തിളങ്ങുന്ന ഇടം നേടി അവൈദ്യനാഥന്റെ കണ്ടെത്തല് ‍ അസ്ഥാനത്തായ...

#ദിനസരികള്‍ 1213 ശൂദ്രര്‍ ആരായിരുന്നു ? - 7

( ഡോക്ടര്‍ അംബേദ്കറിന്റെ Who were Shudras ? എന്ന കൃതിയിലൂടെ )               സമൂഹത്തില്‍ വര്‍ഗങ്ങള്‍ രൂപപ്പെട്ടു വന്നതിനെക്കുറിച്ച് വിശദീകരിക്കാന്‍ ഒരു ദൈവശാസ്ത്രവും നാളിതുവരെ ഒരുമ്പെട്ടിട്ടില്ല. പുരുഷ സൂക്തത്തിന് സമാനമായ വിധത്തില്‍ സൃഷ്ടിയെക്കുറിച്ച് പറയുന്ന പഴയ നിയമത്തിലെ ഉത്‍പത്തി പുസ്തകം ഒന്നാം അധ്യായത്തില്‍ മനുഷ്യന്‍ എങ്ങനെ സൃഷ്ടിക്കപ്പെട്ടുവെന്നതിന് അപ്പുറത്ത് മറ്റൊന്നും പറയുന്നില്ല. പഴയ ജൂതസമൂഹത്തിലെ സമൂഹത്തില്‍ വര്‍ഗ്ഗങ്ങളില്ലായിരുന്നുവെന്നല്ല ഇതുകൊണ്ട് അര്‍ത്ഥമാക്കേണ്ടത്. അത് എല്ലാ സമൂഹങ്ങളിലും നിലനിന്നിരുന്നു. ഇന്തോ ആര്യന്മാരും അതില്‍  നിന്നും വ്യത്യസ്തരായിരുന്നില്ല. എന്നാലും ഒരു ദൈവശാസ്ത്രവും വര്‍ഗ്ഗങ്ങളുടെ ഉരുത്തിരിയലിനെക്കുറിച്ച് ആലോചിച്ചില്ല.അവിടെയാണ് എന്തുകൊണ്ട് പുരുഷസൂക്തം ഏറെ താല്പര്യമെടുത്തുകൊണ്ട് വര്‍ഗങ്ങളുടെ ഉല്പത്തിയെക്കുറിച്ച് വിശദീകരിക്കുവാന്‍ ബദ്ധപ്പെടുന്നതെന്ന ചോദ്യം പ്രസക്തമാകുന്നത്.           ഋഗ്വേദത്തില്...

#ദിനസരികള് 1212 പൊയ്കയില്‍ അപ്പച്ചനെക്കുറിച്ച്

  # ദിനസരികള്  121 2             പൊയ്കയില്‍ അപ്പച്ചനെക്കുറിച്ച് നവോത്ഥാന നായകന്‍‌ എന്ന അര്‍ത്ഥത്തില്‍ നാം കുറച്ചൊക്കെ ഗൌരവമായി ചര്‍ച്ച ചെയ്തിട്ടുണ്ട്. ഒരു പക്ഷേ ശ്രീനാരായണ പ്രഭയില്‍ മങ്ങിപ്പോയ അയ്യാ വൈകുണ്ഠരെപ്പോലെ വേണ്ടത്ര കേള്‍വിപ്പെടാതെ പൊയ്കയില്‍ അപ്പച്ചനും പാര്‍ശ്വങ്ങളിലേക്ക് തള്ളിമാറ്റപ്പെടുമായിരുന്നു. എന്നാല്‍   പി ഗോവിന്ദപ്പിള്ളയെപ്പോലെയുള്ളവരുടെ ഇടപെടലുകള്‍ അദ്ദേഹത്തിന്റെ പ്രവര്‍ത്തികള്‍ക്ക് വര്‍ത്തമാനകാലത്തും പ്രസക്തി നല്കി. അതിനെത്തുടര്‍ന്ന് ചില ജീവചരിത്രങ്ങള്‍ എഴുതപ്പെടുകയും നവോത്ഥാന മുന്നേറ്റത്തിന് അപ്പച്ചന്റെ സംഭാവനകള്‍ വിലയിരുത്തപ്പെടുകയും ചെയ്തുവെങ്കിലും കീഴാള സാഹിത്യത്തിന് അദ്ദേഹം നല്കിയ സംഭാവനകളെക്കുറിച്ച് അത്രമാത്രം ആഴത്തില്‍ നാം വിശകലനം ചെയ്തിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.             ക്രിസ്തുവില്‍ വിശ്വാസികളെന്ന് അറിയപ്പെടുന്നവരുടെ ഇരട്ടത്താപ്പില്‍ മനം നൊന്ത് ബൈബിള്‍ തീയിലേക്ക് വലിച്ചെറിഞ്ഞുകൊണ്ട് കീഴാള ജീവിതങ്...