#ദിനസരികള്‍ 1279 - വ്യാപാരികളുടെ രാഷ്ട്രീയപാര്‍ട്ടി
വ്യാപാരികളുടെ പാര്‍ട്ടി എന്ന ലക്ഷ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്നും ഏകദേശം പത്തു ലക്ഷത്തോളം അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മറ്റുമായി അക്ഷരാര്‍ത്ഥത്തില്‍തന്നെ വലിയൊരു വിഭാഗം ജനതയുടെ പിന്തുണ പ്രസ്തുത പാര്‍ട്ടിക്കുണ്ടാകുമെന്നും വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ യു ഡി എഫിനോടൊപ്പം നിന്ന് അവരെ പിന്തുണയ്ക്കുന്ന നിലപാടു സ്വീകരിക്കുമെന്നുമാണ് വ്യാപാരികളുടെ നേതാവ് ടി നസിറുദ്ദീന്‍ ഈ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. യു ഡി എഫിനെ സഹായിക്കുമെന്ന തീരുമാനമുണ്ടായത് ബജറ്റില്‍ വ്യാപാരിസമൂഹങ്ങളെ അവഗണിച്ചതുകൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. നൂറ്റിനാല്പതു നിയമസഭാ മണ്ഡലങ്ങളില്‍ പലതിലും ആരു ജയിക്കണമെന്ന് തീരുമാനിക്കാനുള്ള ശേഷി തങ്ങള്‍ക്കുണ്ടെന്നും പലരും ജയിക്കുന്നത് തുച്ഛമായ വോട്ടുകളുടെ ഭൂരപക്ഷത്തിലാണെന്നത് മറക്കരുതെന്നും നസിറുദ്ദീന്‍ ഓര്‍മ്മിപ്പിക്കുമ്പോള്‍ അതിനെ മുഖവിലക്കെടുക്കാതിരിക്കുന്നതെങ്ങനെ ? ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ക്ഷേമബജറ്റില്‍ തങ്ങളെ അവഗണിച്ചുവെന്ന വാദത്തിന് പ്രസക്തിയില്ല. കോവിഡുണ്ടാക്കിയ പ്രതിസന്ധികളില്‍ നട്ടം തിരിയുന്ന വ്യാപാര...