#ദിനസരികള്‍ 1278 കേരളം ഒരു ആധുനിക സമൂഹമോ?

 കേരളം ഒരു ആധുനിക സമൂഹമല്ല എന്ന് ഒരു എഴുത്തുകാരന് സക്കറിയ അഭിപ്രായപ്പെടുന്നുണ്ട്. :- " മലയാളിക്ക് ആധുനിക സമൂഹമായി മാറാന് കഴിഞ്ഞിട്ടില്ല എന്നാണ് ഞാന് വിശ്വസിക്കുന്നത്.സത്യത്തില്‌ ആദ്യം വേണ്ടത് മനസ്സിന്റെ ആധുനികതയാണ്.അതിവിടെ രൂപപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.യൂറോപ്പിലൊക്കെ ആധുനികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ശാസ്ത്രബോധത്തിലൂടെയും യുക്തിഭദ്രമായ ചോദ്യം ചെയ്യലിലൂടെയും രൂപപ്പെട്ട അവസ്ഥയാണ്. മതത്തെ പാരമ്പര്യത്തെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതിലൂടെയാണ് അവിടെ ആധുനികത വന്നത്.ഇവിടെ ആധുനികതയുണ്ടായത് കലയിലും സാഹിത്യത്തിലുമാണ്.ക്രാഫ്റ്റിലും ആവിഷ്കാരത്തിലുമാണ് ആധുനികതയുണ്ടായത്.ആധുനികതയുടെ പേരില് വെറും ചായം പൂശലുകള് മാത്രമാണ് ഇവിടെ നടന്നതെന്ന് പറയാം." സക്കറിയുടെ അഭിപ്രായം നാം ആര്ജ്ജവത്തോടെ വിലയിരുത്തേണ്ടതാണ്. നമ്മുടെയൊക്കെ ജീവിതത്തില് ആധുനികതയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്ന ശാസ്ത്രാവബോധവും മാനവികതയുമൊക്കെ എത്രമാത്രം ആഴത്തില് വേരോടിയുണ്ടെന്ന് മനസ്സിലാക്കാന് ആ വിലയിരുത്തലിനു കഴിയുമെന്ന് കാര്യം നിസ്തര്ക്കമാണ്.

നാം പൊതുവേ ചിന്തിച്ചു പോരുന്നത് ഒരാധുനിക സമൂഹമാണ് എന്നാണ്. എന്നാല് സക്കറിയ ചൂണ്ടിക്കാണിക്കുന്നതുപോലെ ആ ചിന്ത ഒരു ചായം പൂശല് മാത്രമാണ്. പാരമ്പര്യസിദ്ധമായ മതചിന്തകളുടെ സ്വാധീനവും ശാസ്ത്രയുക്തികളെക്കാള് മുന്നാക്കം പായുന്ന മതയുക്തികളും മാനവികതയെക്കാള് മതാത്മകതയുമാണ് നാം പേറുന്നതെന്നത് സുവ്യക്തമാണ്. വീണു കിടക്കുന്ന ഒരു മനുഷ്യനെ സഹായിക്കുന്നത് ദൈവത്തോടുള്ള വിധേയത്വത്തിന്റെ ഫലമാകുന്നത് മാനവികതയെക്കാള്‌ മതാത്മകതയെ നാം ആശ്ലേഷിക്കുന്നതുകൊണ്ടാണ്. മനുഷ്യനെന്ന നിലയില് മറ്റൊരു മനുഷ്യനെ സഹായിക്കേണ്ടതാണ് എന്നതല്ല , പകരം പരലോകയുക്തികളാണ് അവനെ നയിക്കുന്നത്. വിശക്കുന്നവന് അന്നം കൊടുത്താല് പ്രതിഫലം ദൈവം തരുമെന്ന ചിന്ത ആധുനിക ജനസമൂഹത്തിന്റേതല്ല , മറിച്ച മതസ്വാധീനങ്ങളുടെ ഫലമാണല്ലോ.
സാഹിത്യത്തിലും കലയിലുമുണ്ടായ ആധുനികത വാസ്തവത്തില് സക്കറിയ സൂചിപ്പിക്കുന്നതുപോലെ പുറംമോടിയാക്കായി ശവകുടീരങ്ങളുടെ കെട്ടിയെഴുന്നള്ളത്ത് മാത്രമായിരുന്നു. സ്വാംശീകരിക്കാത്തതിനെയാണ് നാം അവതരിപ്പിക്കുവാന് ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് അവയില് പലതും സ്വഭാവികമായും കൊഴിഞ്ഞൊടുങ്ങിപ്പോയതുതന്നെ. അതുകൊണ്ട് കലയിലും സാഹിത്യത്തിലും സംഭവിച്ചവ കേവലം പരീക്ഷണങ്ങള്ക്കു വേണ്ടി മാത്രമുള്ള പരീക്ഷണങ്ങളായിരുന്നു. അവയില് നിന്നും എന്തെങ്കിലും പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുകയെന്നത് നമ്മുടെ ആവശ്യമേയായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ഈ സമൂഹം മതചിന്തകള്ക്ക് സാമാന്യത്തിലധികം വേരോട്ടമുള്ള, സ്ത്രീവിരുദ്ധമായ , പുരുഷ കേന്ദ്രിതമായ ഒന്നായി ഇപ്പോഴും പുലരുന്നത്.
മനോജ് പട്ടേട്ട്
16-01-2021കേരളം ഒരു ആധുനിക സമൂഹമല്ല എന്ന് ഒരു എഴുത്തുകാരന് സക്കറിയ അഭിപ്രായപ്പെടുന്നുണ്ട്. :- " മലയാളിക്ക് ആധുനിക സമൂഹമായി മാറാന് കഴിഞ്ഞിട്ടില്ല എന്നാണ് ഞാന് വിശ്വസിക്കുന്നത്.സത്യത്തില്‌ ആദ്യം വേണ്ടത് മനസ്സിന്റെ ആധുനികതയാണ്.അതിവിടെ രൂപപ്പെട്ടിട്ടുണ്ടോ എന്നത് സംശയമാണ്.യൂറോപ്പിലൊക്കെ ആധുനികത എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്, ശാസ്ത്രബോധത്തിലൂടെയും യുക്തിഭദ്രമായ ചോദ്യം ചെയ്യലിലൂടെയും രൂപപ്പെട്ട അവസ്ഥയാണ്. മതത്തെ പാരമ്പര്യത്തെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്നതിലൂടെയാണ് അവിടെ ആധുനികത വന്നത്.ഇവിടെ ആധുനികതയുണ്ടായത് കലയിലും സാഹിത്യത്തിലുമാണ്.ക്രാഫ്റ്റിലും ആവിഷ്കാരത്തിലുമാണ് ആധുനികതയുണ്ടായത്.ആധുനികതയുടെ പേരില് വെറും ചായം പൂശലുകള് മാത്രമാണ് ഇവിടെ നടന്നതെന്ന് പറയാം." സക്കറിയുടെ അഭിപ്രായം നാം ആര്ജ്ജവത്തോടെ വിലയിരുത്തേണ്ടതാണ്. നമ്മുടെയൊക്കെ ജീവിതത്തില് ആധുനികതയുടെ ലക്ഷണങ്ങളായി കണക്കാക്കപ്പെടുന്ന ശാസ്ത്രാവബോധവും മാനവികതയുമൊക്കെ എത്രമാത്രം ആഴത്തില് വേരോടിയുണ്ടെന്ന് മനസ്സിലാക്കാന് ആ വിലയിരുത്തലിനു കഴിയുമെന്ന് കാര്യം നിസ്തര്ക്കമാണ്.
നാം പൊതുവേ ചിന്തിച്ചു പോരുന്നത് ഒരാധുനിക സമൂഹമാണ് എന്നാണ്. എന്നാല് സക്കറിയ ചൂണ്ടിക്കാണിക്കുന്നതുപോലെ ആ ചിന്ത ഒരു ചായം പൂശല് മാത്രമാണ്. പാരമ്പര്യസിദ്ധമായ മതചിന്തകളുടെ സ്വാധീനവും ശാസ്ത്രയുക്തികളെക്കാള് മുന്നാക്കം പായുന്ന മതയുക്തികളും മാനവികതയെക്കാള് മതാത്മകതയുമാണ് നാം പേറുന്നതെന്നത് സുവ്യക്തമാണ്. വീണു കിടക്കുന്ന ഒരു മനുഷ്യനെ സഹായിക്കുന്നത് ദൈവത്തോടുള്ള വിധേയത്വത്തിന്റെ ഫലമാകുന്നത് മാനവികതയെക്കാള്‌ മതാത്മകതയെ നാം ആശ്ലേഷിക്കുന്നതുകൊണ്ടാണ്. മനുഷ്യനെന്ന നിലയില് മറ്റൊരു മനുഷ്യനെ സഹായിക്കേണ്ടതാണ് എന്നതല്ല , പകരം പരലോകയുക്തികളാണ് അവനെ നയിക്കുന്നത്. വിശക്കുന്നവന് അന്നം കൊടുത്താല് പ്രതിഫലം ദൈവം തരുമെന്ന ചിന്ത ആധുനിക ജനസമൂഹത്തിന്റേതല്ല , മറിച്ച മതസ്വാധീനങ്ങളുടെ ഫലമാണല്ലോ.
സാഹിത്യത്തിലും കലയിലുമുണ്ടായ ആധുനികത വാസ്തവത്തില് സക്കറിയ സൂചിപ്പിക്കുന്നതുപോലെ പുറംമോടിയാക്കായി ശവകുടീരങ്ങളുടെ കെട്ടിയെഴുന്നള്ളത്ത് മാത്രമായിരുന്നു. സ്വാംശീകരിക്കാത്തതിനെയാണ് നാം അവതരിപ്പിക്കുവാന് ശ്രമിച്ചത്. അതുകൊണ്ടുതന്നെയാണ് അവയില് പലതും സ്വഭാവികമായും കൊഴിഞ്ഞൊടുങ്ങിപ്പോയതുതന്നെ. അതുകൊണ്ട് കലയിലും സാഹിത്യത്തിലും സംഭവിച്ചവ കേവലം പരീക്ഷണങ്ങള്ക്കു വേണ്ടി മാത്രമുള്ള പരീക്ഷണങ്ങളായിരുന്നു. അവയില് നിന്നും എന്തെങ്കിലും പഠിക്കുകയും സ്വാംശീകരിക്കുകയും ചെയ്യുകയെന്നത് നമ്മുടെ ആവശ്യമേയായിരുന്നില്ല. അതുകൊണ്ടുതന്നെയാണ് ഇപ്പോഴും ഈ സമൂഹം മതചിന്തകള്ക്ക് സാമാന്യത്തിലധികം വേരോട്ടമുള്ള, സ്ത്രീവിരുദ്ധമായ , പുരുഷ കേന്ദ്രിതമായ ഒന്നായി ഇപ്പോഴും പുലരുന്നത്.

മനോജ് പട്ടേട്ട്
16-01-2021

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1