#ദിനസരികള്‍ 1133 മനോരോഗങ്ങളും ചികിത്സയും – 7
ആറാം അധ്യായം ചര്‍ച്ച ചെയ്യുന്നത് മനോജന്യരതി വൈകല്യങ്ങളെക്കുറിച്ചാണ്. " രതി അഥവാ ലൈംഗികത ജീവജാലങ്ങളുടെ അടിസ്ഥാന ചോദനകളിലൊന്നാണ്.എന്നാല്‍ സമൂഹത്തിന് അതിനോടുള്ള സമീപനം വ്യത്യസ്തമാണ്. വലിയ പ്രാധാന്യമുള്ള ഒരു വിഷയമായി ഭാവിക്കാറില്ല.അതിനെപ്പറ്റിയുള്ള പരാമര്‍ശം ഒഴിവാക്കുന്നതു തന്നെ സംസ്കാരത്തിന്റെ മാനദണ്ഡമാണെന്നുപോലും കരുതുന്നു.വിഭിന്ന സംസ്കാരങ്ങളിലും കുടുംബങ്ങളിലും രതി സംബന്ധമായ വിഷയങ്ങളോട് സമീപന ഭേദങ്ങള്‍ ഉണ്ട്. എല്ലാം ഒളിച്ചു വെയ്ക്കുന്നവരും പൊളിച്ചു പറഞ്ഞു രസിക്കുന്നവരും വളച്ചുകെട്ടി ധ്വനിപ്പിക്കുന്നവരും സമൂഹത്തിലുണ്ട് " വ്യത്യസ്ത ജനവിഭാഗങ്ങള്‍ക്ക് എക്കാലത്തും ഈ വിഷയത്തോട് വ്യത്യസ്തമായ സമീപനങ്ങളായിരുന്നു പുലര്‍ത്തിപ്പോന്നിട്ടുള്ളത്. സൂചിപ്പിക്കപ്പെട്ടതുപോലെ സംസ്കാരങ്ങള്‍ പലതും പല തരത്തിലുള്ള സമീപനങ്ങള്‍ സ്വീകരിച്ചു. സെമിറ്റിക് മതങ്ങളുടെ പടപ്പുറപ്പാടോടുകൂടി ലൈംഗികതയെ പാപവുമായി ബന്ധപ്പെടുത്തിക്കാണാനുള്ള പ്രവണത വര്‍ദ്ധിച്ചു. അടക്കിവെയ്ക്കേണ്ട ഒന്നാണ് രതി എന്ന ചിന്തയ്ക്ക് പ്രസക്തിയുണ്ടാകാന്‍ സെമിറ്റിക് മതങ്ങ...