Posts

Showing posts from November 4, 2018

#ദിനസരികള്‍ 576

            ഞായര്‍ കാഴ്ചകളില്‍ അറവുശാലകളിലേക്ക് ആനയിക്കപ്പെടുന്ന കന്നു കാലികള്‍. കുളിപ്പിച്ചിട്ടുണ്ട് , പലതിനേയും പൊട്ടുകുത്തിയിട്ടുണ്ട്, പൊതുവായി. കൊമ്പുകളില്‍ നിറമടിച്ചിട്ടുണ്ട്. ചെവികളില്‍ സുവര്‍ണ നിറത്തിലുള്ള കുണ്ഡലങ്ങളുണ്ട് , ചിലതൊക്കെ തിളതിളങ്ങുന്നു. കഴുത്തില്‍ മാലയുണ്ട്, പല നിറങ്ങളില്‍ , പല പൂക്കള്‍കൊണ്ട്. മെഴുക്കു തേച്ച് ഉടലാകെ മിനുക്കിയെടുത്തിട്ടുണ്ട്. കുളമ്പുവെട്ടി നിറമടിച്ചു യുക്തമാക്കിയിട്ടുണ്ട്. വാലുചീകി പൊടിയകറ്റിയിട്ടുണ്ട്, കണ്ടില്ലേ വിടരാന്‍ വെമ്പി നില്ക്കുന്ന താമരമൊട്ടുപോലെ ? മാംസളമായ ശരീരത്താല്‍ എല്ലുകളുണ്ടോയെന്നുപോലും സംശയം. ഒരു കാര്യമുറപ്പ്. നന്നായി പരിലാളിക്കപ്പെട്ട കൂട്ടമാണിത്, പച്ചക്കണ്ണട വെച്ച് ഉണക്കപ്പുല്ലു തീറ്റിയും മറ്റും മറ്റും. ഓരോരുത്തരും നടന്നുവരുന്ന ആ വരവൊന്നു നോക്കൂ താടയിളക്കി, കുടമണി കുലുക്കി തലയൊന്നു ചെരിച്ച് കൊമ്പൊന്നുരച്ച് ആരോടും പോര്‍ക്കുന്ന ആരവത്തോടെ ഞാനാദ്യം ഞാനാദ്യം ഞാനാദ്യമെന്ന്. വായിക്കാനറിയാത്തതു ഭാഗ്യം , അല്ലെങ്കില്‍ മൈതാനത്തിലെ അറവുശാലയെന്നല്ല തങ്ങള്‍...

#ദിനസരികള്‍ 575

- നിങ്ങള് ‍ മതങ്ങളിലേക്കു ചുരുങ്ങുന്നു. ഞങ്ങള് ‍ ജനങ്ങളിലേക്ക് പടരുന്നു – എന്ന് :- അയ്യാ വൈകുണ്ഠ സ്വാമികള് ‍ ചട്ടമ്പിസ്വാമികൾ ശ്രീനാരായണഗുരു അയ്യങ്കാളി ആറാട്ടുപുഴ വേലായുധപ്പണിക്കർ തൈക്കാട്‌ അയ്യാ വാഗ്‌ഭടാനന്ദൻ ബ്രഹ്മാനന്ദ ശിവയോഗി പണ്ഡിറ്റ് കെ.പി.കറുപ്പൻ അയ്യത്താൻ ഗോപാലൻ കുറുമ്പൻ ദൈവത്താൻ കുമാരനാശാൻ വി.ടി. ഭട്ടതിരിപ്പാട് ആഗമാനന്ദൻ കുര്യാക്കോസ് ഏലിയാസ് ചാവറ ഇ.എം.എസ്‌. നമ്പൂതിരിപ്പാട്‌ ജി.പി. പിള്ള ആനന്ദതീർത്ഥൻ പള്ളത്തു രാമൻ ശുഭാനന്ദഗുരു പി. പൽപ്പു ടി.കെ. മാധവൻ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള വക്കം അബ്ദുൽ ഖാദർ മൌലവി കെ.പി. വള്ളോൻ സ്വാമി ആനന്ദതീർഥ മക്തി തങ്ങൾ പി കൃഷ്ണപിള്ള ശുഭാനന്ദഗുരു സി.വി. കുഞ്ഞുരാമൻ പിണറായി വിജയന് ‍

#ദിനസരികള് 574

            ടി കെ രാമചന്ദ്രന്‍ , നവോത്ഥാനം : കുറിപ്പുകളില്‍ ഇങ്ങനെ എഴുതുന്നു. - “ ചക്രവാളത്തില്‍ നിന്നും സന്ധ്യാരാഗം മായുകയും ഇരുട്ടിന് കട്ടികൂടി വരികയും ചെയ്യുമ്പോഴാണ് ജ്ഞാനദേവതയുടെ മൂങ്ങ ചിറകുവിരിക്കുക എന്ന് ഗെഹല്‍.അതുകൊണ്ടുതന്നെ വൈരുദ്ധ്യവാദികളെ സംബന്ധിച്ചിടത്തോളം പൊയ്പ്പോയ സുവര്‍ണകാലങ്ങളെക്കുറിച്ചുള്ള ഓര്‍മ കാല്പനികമായ ഗൃഹാതുരത്വമല്ല.നിഷ്കൃഷ്ടമായ വിശകലനത്തിനും കര്‍ക്കശമായ ആത്മപരിശോധക്കുമുള്ള അവസരമാണത്.അങ്ങനെ നോക്കുമ്പോള്‍ കേരളീയ ജീവിതത്തില്‍നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന നവോത്ഥാന നന്മകളെക്കുറിച്ചുള്ള ഏതൊരു ആലോചനയും നമ്മുടെ നവോത്ഥാനത്തിന്റെ ചരിത്രസന്ദര്‍ഭത്തിലേക്കും അതിന്റെ സവിശേഷതകളിലേക്കും കണ്ണയച്ചുകൊണ്ടാണ് ആരംഭിക്കേണ്ടത്. ” വിശ്രമകാലത്തിന്റെ വിനോദമല്ല നവോത്ഥാനകാലത്തിന്റെ സ്മരണകളിലേക്കുള്ള മടങ്ങിപ്പോക്ക് എന്ന ജാഗ്രതയെ സവിശേഷമായി ശ്രദ്ധിക്കുക. സൈനികന്‍ അടുത്ത യുദ്ധത്തിനു മുമ്പ് ഓര്‍മകളിലൂടെ നടത്തുന്ന ചോര പൊടിയുന്ന ഒരു സംഗ്രാമയാത്രയാണത്.ആ യാത്രയില്‍ യുദ്ധത്തെ, അതുല്പാദിപ്പിക്കുന്ന ദുഖങ്ങളെ അയാള്‍ അറിയുകയും അനുഭവിക്കുക...

#ദിനസരികള് 573

ചരിത്രത്തില് ‍ നിന്ന് നിങ്ങളുടെ വര് ‍ ത്തമാനങ്ങളുടെ കാല് ‍ മടമ്പിലേക്ക് കുത്തിക്കയറുന്ന ചോദ്യങ്ങളുണ്ട് :- അമ്പലത്തിച്ചെണ്ട കൊട്ടാന് ‍ പശുവിന്റെ തോലതുകൊള്ളാം അമ്പലത്തിപ്പൂപറിക്കാന് ‍ പറയന്റെ കൊട്ടവേണം എന്തു ശുദ്ധി ബ്രാഹ്മണാ? ഏതു ശുദ്ധി ബ്രാഹ്മണാ? ചോദ്യവും ചോദ്യത്തിലേക്ക് നയിച്ച സാമൂഹിക സാഹചര്യങ്ങളും ഒറ്റരാത്രി കൊണ്ട് ഏതെങ്കിലും തമ്പുരാന്റെ കനിവില് ‍ രൂപപ്പെട്ടു വന്നതല്ല. ഇഞ്ചോടിഞ്ചു പോരാടിയും വാളെടുക്കേണ്ടിടത്തു വാളെടുത്തും ചോര ചിന്തേണ്ടിടത്തു ചോരചീന്തിയും നെടുനാളത്തെ സമരം നയിച്ചതിന്റെ ബാക്കിപത്രമാണ് ഈ ചോദ്യങ്ങള് ‍ . അവയുടെ ഉത്തരമോ? അതുവരെ അനുഭവിച്ചു പോന്ന എല്ലാ ദുരിതങ്ങളേയും അസാധുവാക്കിക്കൊണ്ട്, ഞങ്ങളും നിങ്ങളും തമ്മിലൊരു വ്യത്യാസവുമില്ല എന്ന പ്രഖ്യാപനമായിരുന്നു. നോക്കുക നിങ്കളെ കൊത്ത്യാലും ചോര ചുമപ്പ് നാങ്കളെ കൊത്ത്യാലും ചോര ചുമപ്പ് – ഈ ആര് ‍ ജ്ജവത്തിനെ നമുക്ക് ദാര് ‍ ഷ്ട്യമെന്നോ അഹങ്കാരമെന്നോ ഒക്കെ പേരിട്ടു വിളിക്കാം.പക്ഷേ അതൊരു ചരിത്രപരമായ അനിവാര്യതയായിരുന്നു എന്നു തിരിച്ചറിയുന്നവര് ‍ ഈ ഉത്തരത്തെ നെഞ്ചേറ്റും....

#ദിനസരികള് 572

പ്രിയേ ഞാനുറങ്ങാന് ‍ കിടന്നിടത്തുനിന്നും ഏറെ കാതംമാറി ഏതു കാലത്തിലേക്കാണ് നീയെന്നെ തൊട്ടുണര് ‍ ത്തിയത് ? ഒന്നിനും ഒരു അടുക്കില്ലല്ലോ എന്റെ ചിന്തകള് ‍ ക്കും ? ആദ്യം പറയേണ്ടത് അവസാനം പാടുന്നു. അവസാനം പാടേണ്ടതാകട്ടെ ആദ്യത്തെ മുദ്രാവാക്യമാകുന്നു ദൈവങ്ങള് ‍ കോഡുവാക്കുകളാകുകയും തിരുസന്നിധികള്‍ ആഭിചാരക്കളങ്ങളാകുകയും ചെയ്ത കാലത്തിലേക്കാണ് നീയെന്നെ വിളിച്ചുണര് ‍ ത്തയത് ! ഏതുകാലത്തിലേക്കാണ് ഞാനുണര് ‍ ന്നത് ? ഞാനുറങ്ങാന് ‍ കിടന്നതിനു മുമ്പ് നിനക്കോര് ‍ മയില്ലേ ഇലഞ്ഞിമരത്തിന്റെ തണല് ‍ ത്തണുപ്പില്‍ നീയെനിക്കും ഞാന് ‍ നിനക്കും രസം പകര് ‍ ന്നത് ? നാളെയില് ‍ ഒരു കുരുന്നിനെ സ്വപ്നംകണ്ട് നിന്റെ ഗര് ‍ ഭസ്ഥലികളിലേക്ക് നമ്മുടെ രസങ്ങള് ‍ ഒരുമിച്ചുരുകിയൊലിച്ചെത്തിയത് ? അതിനുശേഷം സ്വപ്നത്തിന്റെ തണുതണുപ്പില് ‍ നിന്നും നീയെന്നെ വിളിച്ചുണര് ‍ ത്തിയപ്പോള്‍ നിന്റെ യോനിയുടെ ഇത്തിരിവട്ടത്തിനു ചുറ്റും പ്രപഞ്ചമാകെ ഭ്രമണം ചെയ്യുന്നുവല്ലോ ! അയ്യപ്പാ എന്ന് ഒന്ന് വിളിച്ചാല്‍ ഒരു പെണ്ണു വരുന്നുവെന്നാണെന്നും അയ്യപ്പാ അയ്യപ്പാ എന്നു രണ്ടു ...

#ദിനസരികള് 571

            ബി ജെ പിയുടെ കേരള ഘടകം പ്രസിഡന്റ് പി എസ് ശ്രീധരന്‍ പിള്ള ഇന്നലെ ചാവേറുകളുടെ യോഗത്തില്‍ നടത്തിയ പ്രസംഗം കേട്ടപ്പോള്‍ എനിക്ക് അത്ഭുതമൊന്നും തോന്നിയില്ല. കാരണം ശബരിമല വിഷയം , കേരളത്തില്‍ പിടിച്ചു നില്ക്കാനുള്ള അവസാനത്തെ കച്ചിത്തുരുമ്പായി ബി ജെ പിയും സംഘപരിവാരവും ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ഇടതുപക്ഷത്തിന് നന്നായി അറിയാമായിരുന്നു. പല തലത്തിലും തീവ്രവാദ ശക്തികളുടെ ഉള്ളിലിരുപ്പ് എന്താണെന്ന് കേരളത്തിലെ മുഖ്യമന്ത്രിയടക്കമുള്ള ഇടതുപക്ഷ നേതാക്കന്മാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ വിശ്വാസത്തിന്റെ പേരില്‍ ബി ജെ പി കുഴിച്ച കുഴിയില്‍ പോയി വീണത് കേരളത്തിലെ കോണ്‍‌ഗ്രസ്സായിരുന്നു.ഇന്നലെ ശ്രീധരന്‍ പിള്ള നടത്തിയ തുറന്നു പറച്ചിലുകളോടെ ബി ജെ പിയുടെ പാളയത്തോടു ചേര്‍ന്നു നിന്ന കോണ്‍ഗ്രസുകാര്‍ തങ്ങള്‍ക്കു പറ്റിയ തെറ്റു തിരുത്താന്‍‌ തയ്യാറാകുമോയെന്നാണ് കേരളം ഉറ്റുനോക്കുന്നത്. വിശ്വാസത്തിന്റെ പേരില്‍ ബി ജെ പി പടച്ചുണ്ടാക്കിയ രാഷ്ട്രീയ അജണ്ടയ്ക്കു പിന്നാലെ പോകാതെ കേരളത്തെ മതാധിഷ്ഠിത ഫാസിസ്റ്റ് സംഘടനകളില്‍ നിന്നും രക്ഷിച്ചെടുക്കാനുള്ള വഴികളെക്കുറിച്ചാണ് ഒറ്റക്കെട്ടായി ആ...

#ദിനസരികള് 570

(പത്തൊമ്പതാം നൂറ്റാണ്ടിലെ കേരളം തുടര് ‍ ച്ച ) “ഭക്ഷണ വിഷയത്തിലുള്ള വിവേചനം കഴിഞ്ഞ നൂറ്റാണ്ടിന്റെ ഒരു പ്രത്യേകതയായിരുന്നു.അതൊരു സവിശേഷതയാക്കി അന്നുള്ളവര് ‍ വളര് ‍ ത്തിയെടുത്തിരുന്നു.കേരളീയരില് ‍ ഏറ്റവും സര് ‍ വ്വാദരണീയമായ സമുന്നത പദവി വഹിച്ചിരുന്നതു നമ്പൂതിരി സമുദായമായിരുന്നു.നമ്പൂതിരിമാരിലെ ആഡ്യ – ആസ്യ വിഭാഗം തൊട്ടു താഴോട്ടു പോകുന്തോറും ജാതിമേന്മ പന്തിമേന്മയായും – ഭക്ഷണത്തിന് ഒരു വരിയില് ‍ നിരന്നിരിക്കല് ‍ - ജാതിക്കിഴിവ് പന്തിക്കിഴിവായും വളര് ‍ ന്ന് പന്തലിച്ച് കേരളീയ സമുദായത്തെയാകെ പല തട്ടുകളായി വേര് ‍ തിരിച്ചു നിറുത്തിയിരിക്കുന്ന അത്ഭുതകരമായ കാഴ്ച കാണാ”മെന്ന് ഭാസ്കരനുണ്ണി എഴുതുന്നുണ്ട്. ജാതീയത ജീവിതത്തിന്റെ സമസ്ത നിലകളേയും എത്തിപ്പിടിക്കുകയും വരുതിയിലാക്കുകയും ചെയ്തിരുന്നു. നമ്പൂതിരിമാരില് ‍ തന്നെ ഒരേ പന്തിക്ക് ഇരിക്കാത്തവരും തൊട്ടുണ്ണാത്തവരുമുണ്ടായിരുന്നു.തൊട്ടുകൂടായ്മക്ക് സമാന്തരമായി തൊട്ടുണ്ണായ്കയും ആചരിക്കപ്പെട്ടിരുന്നു.ആഭിജാത്യം കുറഞ്ഞ ഇല്ലങ്ങളിലേക്ക് കല്യാണം കഴിപ്പിച്ച യുവതികള് ‍ എന്തെങ്കിലും കാരണത്താല് ‍ തിരിച്ചു വരാനിടയായാല് ‍ അവരുമൊത്ത് ഭക്ഷണം കഴിക്കുകയി...