എന്റെ തന്തയു ം ചത്തു. സഖാവ് വിഎസും ചത്തു. ഗാന്ധിയും ചത്തു. നെഹ്റുവും ചത്തു. ഇന്ദിരയും ചത്തു. രാജീവും ചത്തു. കരുണാകരനും ചത്തു. ഹൈബിയുടെ തന്ത ജോർ ജ് ഈഡനും ചത്തു . നിന്റെ അമ്മേടെ നായര് ചാണ്ടിയാണേ ൽ അയാളും ചത്തു. ചത്തു ചത്തു ചത്തു ചത്തു. പ്രശസ്ത സിനിമാ നടന്‍ വിനായകന്‍ എഴുതിയ വരികളാണ്. നിങ്ങള്‍ക്ക് ഈ എഴുത്തിനെ കവിതയെന്നോ കഥയെന്നോ വിമര്‍ശനമെന്നോ ആക്ഷേപഹാസ്യമെന്നോ എന്തുവേണമെങ്കിലും വിളിക്കാം. എന്നാല്‍ എന്നെ സംബന്ധിച്ച് ആ വരികള്‍ സവര്‍ണ ഭാഷാ മാടമ്പിത്തരത്തിനോടുള്ള പ്രതിഷേധമാണ്, പ്രതികരണമാണ് ,പ്രതിരോധമാണ്. എന്താണ് ഈ വരികളില്‍ നിങ്ങളെ അലോസരപ്പെടുത്തുന്നത് എന്ന് എനിക്കറിയാം. നിങ്ങള്‍ ബഹുമാനിക്കുന്ന ജീവിതങ്ങളെ ചത്തു എന്ന് വിശേഷിപ്പിക്കുന്നത് നിങ്ങള്‍ക്ക് സഹിക്കുന്നില്ല അല്ലേ ? അവര്‍ നാടുനീങ്ങിയെന്നോ ദിവംഗതനായി എന്നോ അന്തരിച്ചു എന്നോ തീപ്പെട്ടുവെന്നോ കാലംചെയ്തു എന്നോ മറ്റോ പ്രയോഗിച്ചിരുന്നുവെങ്കില്‍ നിങ്ങള്‍ കൈയ്യടിക്കുമായിരു...
Posts
Showing posts from July 20, 2025
- Get link
- X
- Other Apps
ക്ഷമിക്കണം, സോളാര്‍ വിശേഷങ്ങള്‍ എന്ന പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങില്‍ വെച്ച് ഉമ്മന്‍ ചാണ്ടിയുടെ പ്രിയ പത്നി മറിയാമ്മ ഉമ്മന്‍ നടത്തിയ വേദനാനിര്‍ഭരമായ പ്രസംഗം കേള്‍ക്കാന്‍ സാധിച്ചത് ഇന്നാണ്. വാക്കുകള്‍ തൊണ്ടയില്‍ കുരുങ്ങി ശബ്ദം പുറത്തുവരാതെയും ചിലപ്പോഴൊക്കെ വിതുമ്പിയും ആയമ്മ തന്റെ സങ്കടങ്ങള്‍ പങ്കുവെച്ചു. കേരളത്തിന്റെ പ്രതിപക്ഷ നേതാവ് വി ഡി സതീശനും എം എം ഹസനുമൊക്കെയിരിക്കുന്ന വേദിയില്‍ വെച്ചായിരുന്നു ആ പ്രതികരണം എന്നത് അതീവപ്രാധാനമര്‍ഹിക്കുന്ന ഒന്നുതന്നെയായിരുന്നു. അവരുടെ വാക്കുകളെ നമുക്ക് കേള്‍ക്കുക :- “ സോളാര്‍ കുടുംബത്തെ തകര്‍ത്ത ഒരു വിഷയമാണ്. നിങ്ങള്‍ എന്റെ ഹൃദയത്തെ തകര്‍ത്തു. ഞാന്‍ ഏറ്റവും കൂടുതല്‍ വിഷാദിച്ചിരിക്കുന്നു. വല്ലവര്‍ക്കും സഹതാപം തോന്നുന്നുണ്ടോ എന്ന് ഞാന്‍ നോക്കി. ആരേയും കണ്ടില്ല. ആരെങ്കിലും ആശ്വസിപ്പിക്കുവാന്‍ വരുന്നുണ്ടോയെന്ന് നോക്കിക്കൊണ്ടിരുന്നു, ആരും വന്നില്ല താനും.ഞാന്‍ ഉമ്മന്‍ ചാണ്ടിയോട് ചോദിച്ച ഒരു ചോദ്യമാണ്. അത് തെറ്റായിപ്പോയി അദ്ദേഹത്തിന് വിഷമമായി എന്നെനിക്ക് ഇന്ന് തോന്നുന്നുണ്ട്. കുഞ്ഞേ കുഞ്ഞിന് ഒത്...
- Get link
- X
- Other Apps
വി എസ് മരിച്ചു കിടക്കുന്നു. നിങ്ങള്‍ അദ്ദേഹത്തെ നോക്കി അവസാനത്തെ കമ്യൂണിസ്റ്റ് എന്ന് വിശേഷിപ്പിക്കുന്നു. എന്നിട്ട് സഖാവ് വി എസിനുള്ള ഏറ്റവും കൃത്യമായ വിശേഷണമാണതെന്ന് കോള്‍മയിര്‍ക്കൊള്ളുന്നു ! എന്തൊരു വിഡ്ഢിയാണ് സുഹൃത്തേ നിങ്ങള്‍ ? നിങ്ങളിങ്ങനെ വി എസിനെ പുകഴ്ത്തുമ്പോള്‍ ഈ വിശേഷണത്തിന്റെ പിന്നിലെ കൌടില്യത്തെ കാണാന്‍ ശേഷിയില്ലാത്തവരാണ് കേരളത്തിലെ , ഇന്ത്യയിലെ കമ്യൂണിസ്റ്റുകള്‍ എന്നാണോ പ്രിയപ്പെട്ട മിത്രമേ താങ്കള്‍ കരുതിയിരിക്കുന്നത് ? എന്തൊരല്പനാണ് താങ്കള്‍ ? രണ്ടുകാര്യങ്ങളാണ് ഈ വിശേഷണത്തിന് പിന്നിലുള്ളത്. ഒന്ന് കമ്യൂണിസ്റ്റ് വിരോധം, രണ്ട് വി എസിനെത്തന്നെ റദ്ദു ചെയ്യല്‍ ! ആദ്യത്തേതിന് വിശദീകരണമൊന്നും വേണ്ടതില്ല എന്നാണ് കരുതുന്നത്. അവസാനത്തെ കമ്യൂണിസ്റ്റ് എന്ന് പറയുമ്പോള്‍ അവന്‍ അനുഭവിക്കുന്ന ആനന്ദം പ്രധാനമായും ഇനി കമ്യൂണിസ്റ്റുകളുമില്ല, അതുകൊണ്ടുതന്നെ കമ്യുണിസ്റ്റ് പാര്‍ട്ടികളുമില്ല എന്നതാണ്. എന്നുവെച്ചാല്‍ കമ്യുണിസ്റ്റ് പാര്‍ട്ടിയെ വി എസിനൊപ്പം ഒരു പെട്ടിയില്‍ അടക്കം ചെയ്ത് അവസാനിപ്പിച്ചിരിക്കുന്നുവെന...