Posts

Showing posts from February 21, 2021

#ദിനസരികള് 1309 നെഹ്രുവും മോഡിയും - അപ്രസക്തമായ താരതമ്യങ്ങള്‍

  " ഒരു വിശക്കുന്ന പുരുഷനോ സ്ത്രീക്കോ ദര്‍ശനങ്ങളില്‍ യാതൊരു അര്‍ത്ഥവും കാണാനാവില്ല. അവര്‍ക്കു വേണ്ടത് ഭക്ഷണമാണ്. ഇന്ത്യ പട്ടിണി കിടക്കുമ്പോള്‍ സത്യം ദൈവം തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് സംസാരിക്കുന്നത് അപഹാസ്യമാണ്.നാം അവര്‍ക്ക് ആവശ്യമായ ആഹാരം കണ്ടെത്തണം.വസ്ത്രം വീട് വിദ്യാഭ്യാസം ആരോഗ്യം എന്നിങ്ങനെ ഓരോരുത്തര്‍ക്കും അത്യന്താപേക്ഷിതമായ കാര്യങ്ങള്‍ ലഭ്യമാക്കണം. അത്രയും ചെയ്തുകഴിഞ്ഞാല്‍ പിന്നെ നമുക്ക് ദാര്‍ശനികമായി ചിന്തിക്കാം. ദൈവത്തെക്കുറിച്ചുള്ള പരിചിന്തനങ്ങളുമാകാം.അതുകൊണ്ട് ശാസ്ത്രം ആ വഴിക്ക് ചിന്തിക്കുകയും പ്രവര്‍ത്തിക്കുയും ചെയ്യേണ്ടിയിരിക്കുന്നു.ഇത് സംയോജി ആസൂത്രണത്തിന്റെ വിശാലമായ തലത്തിലാണ് നടക്കേണ്ടത് " ശ്രീ എം പി വീരേന്ദ്രകുമാര്‍ എഴുതിയ നെഹ്രു അനുഭവങ്ങളും പാളിച്ചകളും എന്ന ലേഖനത്തില്‍ നിന്നുമാണ് മനുഷ്യന് നന്മയുണ്ടാകട്ടെ എന്നാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഊര്‍ജ്ജപ്രദായകമായ മേല്‍ പ്രസ്താവന ഉദ്ധരിച്ചത്.             നെഹ്രുവില്‍ നിന്നും ഇന്ന് ഇന്ത്യ ഭരിക്കുന്ന നരേന്ദ്രമോഡിയിലേക്കു് എത്ര ദൂരമുണ്ട് എന്നൊന്ന് ചിന്തിച്ചു നോക്കുന്നത് നമ്മുടെ രാജ്യത്തിന്റെ വര്‍ത്തമാനകാലാവസ്ഥ എന്താണെന്ന

#ദിനസരികള് 1308 || മരണാനന്തരം ||

മരിച്ചു ഞാനിന്നലെയുച്ചയ്ക്കു, ഒരു രാത്രി തികച്ചും മരവിച്ചു കിടന്നൂ വഴിവക്കില്‍ ! ആരുമേ കണ്ടില്ലല്ലോയെന്നെ, യെന്നല്ലാ കാറി ക്കൂവിയാര്‍ത്തിട്ടും ആരും കേട്ടതുമില്ല, കഷ്ടം ! പിറ്റേന്ന് തോട്ടിപ്പണിയെടുക്കും ഗോപാലനാ ണപ്പടിയുറുമ്പുകള്‍ പൊതിഞ്ഞോരെന്നെത്തൂക്കി - റോട്ടിലേക്കെറിഞ്ഞതും നാട്ടുകാരോടിക്കൂടി വാസവനാണല്ലോയെന്നറിഞ്ഞങ്ങെടുത്തതും ! വീട്ടിലെക്കെത്തി കെട്ടിപ്പൂട്ടി, യെന്നാലും കാണാം കേള്‍ക്കാമൊക്കെയും ! ചുറ്റും പലരും വിതുമ്പുന്നു : - "അത്രയുമായില്ലല്ലോ പ്രായ, മീക്കൊല്ലം പാവം മുപ്പത്തിയേഴില്‍ ! കഷ്ടമെന്നിട്ടും പൊയ്പ്പോയല്ലോ" നീട്ടിത്തുപ്പുന്നുണ്ട് നാവുകള്‍, കണ്ണീരൊപ്പി മൂക്കൂതൂക്കുന്നു ചില കൈയ്യുകള്‍ ! ഇവര്‍‌ക്കൊക്കെ ഇത്രയും പ്രിയപ്പെട്ടോന്‍ ഞാ? നതറിയുവാന്‍ എത്രയോ വൈകി ! ഹൃത്തില്‍ സങ്കടം മുളയ്ക്കുന്നു എത്രവേഗമാണെന്നെ കുളിപ്പിച്ചൊരുക്കിയെന്‍ നെറ്റിയില്‍ ഭസ്മംതൊട്ട് മിനുക്കിയെടുത്തതും ! പുത്തനാമുടുപ്പിന്റെ വൃത്തിയില്‍ തെളിഞ്ഞു ഞാ - നെത്രയും സ്വാസ്ഥ്യം നേടി ചമഞ്ഞേ കിടക്കുന്നൂ . ആര്‍ത്തികള്‍ തീര്‍ന്നു , ചുറ്റുമാര്‍ത്തവര്‍ മാറി മഞ്ചമാള്‍ക്കാര്‍തന്‍ ചുമലേറി തെക്കോട്ടു തിടുക്കുന്നു. പതിയെച്