#ദിനസരികള് 583
സനാതനഹിന്ദുക്കളുടെ അന്തിമഭ്രാന്തികള് എന്ന ലേഖനത്തില് വാഗ്ഭടാനനന്ദന് എഴുതിയത് ഉദ്ധരിക്കട്ടെ “സനാതന ഹിന്ദുക്കളെന്നു പറയപ്പെടുന്നവര് അന്തമില്ലായ്മ കാണിക്കാന് തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല.അന്ധരായ അവരെ ധര് മ്മ ബന്ധുക്കളാക്കിത്തീര് ക്കുന്നതിന് മഹാത്മാക്കള് അവിശ്രപരിശ്രമം തുടങ്ങിയിട്ട് നാളുകളല്ല , വര് ഷങ്ങളല്ല, നൂറ്റാണ്ടുകളും സഹസ്രാബ്ദങ്ങളുമല്ല , യുഗങ്ങള് തന്നെ കഴിഞ്ഞു.കൃതയുഗാലങ്കാരമെന്നു പറയപ്പെടുന്ന ശ്രീരാമസ്വാമികള് സനാതനഭ്രാന്തന്മാരുടെ അന്ധവിശ്വാസക്കോട്ടകള് എത്ര ശക്തിയോടെയാണ് ചവുട്ടി നുറുക്കിയത്.അദ്ദേഹം ശബരിയെന്ന കാട്ടുപറയിയുടെ അടുത്തുവെച്ച് “പുസ്ത്വേ സ്ത്രീത്വോ വിശേഷാ വാ ജാതിനാമാശ്രമാദയ ന കാരണം മദ്ഭജനേ ഭക്തിരേവ ഹി കാരണം “ എന്നിങ്ങനെ ജാതി ഭള്ളിനെ എള്ളോളവും വകവെയ്ക്കാതെ തള്ളുകയും ആ കാട്ടുപറയി കടിച്ചു പരിശോധിച്ചു കൊടുത്ത പഴങ്ങള് വാങ്ങി ഭക്ഷിച്ച് തൃപ്തിപ്പെടുകയും ചെയ്തു. (പഴങ്ങള് രുചികരങ്ങളാണോയെന്ന് അറിയുവാന് വേണ്ടി ശബരി അവ കടിച്ചു പരിശോധിച്ചതിനു ശേഷമാണ് ശ്രീരാമന് കഴിക്കാന് നല്കിയതെന്ന് കഥ – മ.പ ).പട്ടാഭിഷേ...