#ദിനസരികള് 577



1885 ല് കോണ്ഗ്രസ് രൂപീകരിക്കാന് ഐ സി എസ് ഉദ്യോഗസ്ഥനായിരുന്ന എ ഒ ഹ്യും വിളിച്ചു ചേര്ത്ത യോഗത്തില് പങ്കെടുത്തത് എഴുപത്തിരണ്ടു പേര് മാത്രമായിരുന്നു. ബ്രിട്ടീഷ് സര്ക്കാറിന്റെ ജനവിരുദ്ധമായ പ്രവര്ത്തനങ്ങളോട് പൊതുവേ ജനങ്ങളില് അസംതൃപ്തി ഏറി വരുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതുകൊണ്ടാണ് ജനങ്ങളുടേയും സര്ക്കാറിന്റേയും ഇടയില് ഒരു പാലമായി പ്രവര്ത്തിച്ചുകൊണ്ട് സര്ക്കാറിനെതിരെ ഉയര്ന്നു വരുന്ന മുന്നേറ്റങ്ങളുടെ മുനയൊടിക്കുക എന്ന ലക്ഷ്യത്തോടെ ഇത്തരമൊരു സംഘടന രൂപീകരിക്കാന് അന്നത്തെ വൈസ്രോയി ഡഫറിന് പ്രഭു ഹ്യൂമിനെ അനുവദിച്ചത്.1857 ലെ വിപ്ലവത്തില്നിന്നും പകര്ന്നു കിട്ടിയ ചൂട് അക്കാലമായപ്പോഴേക്കും ഇന്ത്യയൊട്ടാകെ വ്യാപിക്കുവാന് തുടങ്ങിയതും അധികാരികള് തിരിച്ചറിഞ്ഞിരുന്നു. അതും ബ്രിട്ടീഷുകാര്ക്ക് നിയന്ത്രണമുള്ള ഒരു സംഘടന ആവശ്യമുണ്ടെന്ന് ചിന്തിക്കാന് അവര്ക്ക് പ്രേരണയായി. കോണ്ഗ്രസ് പ്രവര്ത്തിച്ചതും ഭരണവര്ഗ്ഗത്തിനെ നോവിക്കാതെയായിരുന്നു. പ്രമേയങ്ങള് പാസ്സാക്കിയും പ്രാര്ത്ഥനകള് സമര്പ്പിച്ചും ജനങ്ങളുടെ ക്ഷേമത്തിനു വേണ്ടിയുള്ള കാര്യങ്ങള് ചെയ്തു കിട്ടുവാന് അവര് വൈസ്രോയിയോട് നിരന്തരം അപേക്ഷിച്ചു പ്രാര്ത്ഥനകളിലും അപേക്ഷകളിലും കുടുങ്ങിക്കിടന്നിരുന്ന കോണ്ഗ്രസ് എന്ന പ്രസ്ഥാനം കൂടെക്കൂടെ ബ്രിട്ടീഷ് അധികാരികളോട് കൂറു പ്രഖ്യാപിക്കുകയും ചെയ്തു പോന്നു.

എന്നാല് പിന്നീടു രൂപപ്പെട്ട മിതവാദികളും തീവ്രവാദികളും തമ്മിലു ള്ള ആശയപരമായ സംഘര്ഷങ്ങള് കാരണം കോണ്ഗ്രസിന്റെ ദേശീയ സങ്കല്പങ്ങള് ഗാന്ധിയുഗമാരംഭിക്കുമ്പോഴേക്കും ദൃഢപ്പെട്ടിരുന്നു. (ഗാന്ധി ഇന്ത്യന് സ്വാതന്ത്ര്യ സമരരംഗത്തിലേക്കും കോണ്ഗ്രസിന്റെ അനിഷേധ്യ നേതൃസ്ഥാനത്തേക്കും കടന്നുവന്നില്ലായിരുന്നുവെങ്കില് സ്വാതന്ത്ര്യം എന്റെ ജന്മാവകാശമാണെന്നു പ്രഖ്യാപിച്ച ലോകമാന്യ് തിലകിനെ പിന്തുടര്ന്നുവന്ന നേതൃത്വത്തിന്റെ കീഴില് ഇന്ത്യ മറ്റൊരു പാത വെട്ടിത്തുറക്കുമായിരുന്നുവെന്ന് സാന്ദര്ഭികമായി സൂചിപ്പിക്കട്ടെ.) പിന്നീടങ്ങോട്ട് ഗാന്ധിയുടെ തന്ത്രപരമായ സമരസപ്പെടലുകളുടേയും മുന്നേറ്റങ്ങളുടേയും കഥകള് മാത്രമാണ് കോണ്ഗ്രസിന്റെ ചരിത്രമായി പറയാനുള്ളത്. ഗാന്ധിയുടെ പിടിവാശിയും വര്ണ വ്യവസ്ഥയോടുള്ള സൌമ്യമായ നിലപാടും കോണ്ഗ്രസ് ശരീരത്തിലാകെ ബാധിച്ചുവെന്ന് – ചില പേരുകളെയൊക്കെ അപവാദമായി ഉന്നയിക്കാമെങ്കിലും - പൊതുവായി പറയാം .ജാതീയതെ നിഷ്കാസനം ചെയ്യാനുള്ള പദ്ധതിയല്ല , മറ്റൊരു ചട്ടക്കൂടിലേക്ക് ഹരിജന് എന്നു വിളിച്ചു കൊണ്ട് മാറ്റിക്കെട്ടുവാനുള്ള ശ്രമം മാത്രമാണ് അദ്ദേഹത്തിന്റെ ഭാഗത്തു നിന്നുമുണ്ടായത്.



എന്നുവെച്ചാല് പ്രാദേശികമായും ചില വ്യക്തികളെ കേന്ദ്രീകരിച്ചുമൊക്കെ ജാതിവിരുദ്ധമുന്നേറ്റങ്ങള് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ടെങ്കിലും കോണ്‌ഗ്രസിന്റെ ചരിത്രം ഒരുകാലത്തും വര്ണവ്യവസ്ഥയെ നേരിട്ട് എതിര്ക്കുന്നതായിരുന്നില്ല.ജാതീയത അനിവാര്യതയായി കരുതി സമാധാനിക്കുക എന്ന വഴിയായിരുന്നു അവര്ക്ക് കൂടുതലും ബോധിച്ചിരുന്നത്.അല്ലാതെ സമൂഹത്തെ ബാധിച്ചിരിക്കുന്ന അര്ബുദമായിക്കരുതി ജാതിയും വര്ണവ്യവസ്ഥയുമൊക്കെ ഇല്ലായ്മ ചെയ്യേണ്ടതാണെന്നുള്ള ആര്ജ്ജവം കോണ്ഗ്രസില് ഒരു കാലത്തും രൂഢമൂലമായിരുന്നിട്ടില്ല. (കോണ്ഗ്രസും ജാതീയതയും വലിയൊരു ഗവേഷണവിഷയം തന്നെയാണ്.) ഒന്നുകൂടി വ്യക്തമാക്കിയാല് ജനാധപത്യവും ജാതീയതയും നേരെനേരെ വന്നാല് കോണ്ഗ്രസ് ജാതീയതയ്ക്ക് സിന്ദാബാദ് വിളിക്കുമെന്നര്ത്ഥം. അത്തരത്തിലുള്ള സിന്ദാബാദ് വിളിയാണ് കേരളത്തിലെ കോണ്ഗ്രസ് നേതൃത്വം ഇവിടെ കാണിച്ചുകൊണ്ടിരിക്കുന്നത്.

Comments

Popular posts from this blog

#ദിനസരികള്‍ 1192 - കടമ്മനിട്ടയുടെ മകനോട്

#ദിനസരികള്‍ 389 മലയാളത്തിലെ ഖണ്ഡകാവ്യങ്ങള്‍ -1